റമദാനിലെ തറാവീഹ്: ഇമാം ഇബ്നുൽ മഹാമിലി (رحمه الله)
ഭാഗം 1️⃣2️⃣
ഇമാം ഇബ്നുൽ മഹാമിലി (رحمه الله)
ഹിജ്റ - 415
ابن المَحَامِلي --415 هـــ
باب صلاة التراويح - وهي عشرون ركعة
اللباب في الفقه الشافعي📚 - ص : 143
ശാഫിഈ മദ്ഹബ്
ശാഫിഈ മദ്ഹബിലെ ആദ്യകാല പ്രമുഖ പണ്ഡിതരായ ഇമാം ഇബ്നുൽ മഹാമിലി (رحمه الله) 'സ്വലാത്തി തറാവീഹ്' എന്ന അധ്യായത്തിൽ റമദാനിലെ തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം 2️⃣0️⃣ ആണെന്ന് രേഖപ്പെടുത്തുന്നു.
ഇമാം ഇബ്നുൽ മഹാമിലി (رحمه الله) യുടെ മുഴുവൻ പേര് അബുൽ ഹസൻ അഹ്‌മദ് ബിൻ മുഹമ്മദ് ബിൻ അഹ്‌മദ് ബിൻ അൽ-ഖാസിം അള്ളബ്ബി അൽ-മഹാമിലി.
ജനനം: ഹിജ്റ 368-ൽ ഇറാഖിലെ ബഗ്ദാദിൽ. വഫാത്: ഹിജ്റ 415-ൽ (47-ാം വയസ്സിൽ )
ബഹുമാനപ്പെട്ടവർ ശാഫിഈ മദ്‌ഹബിലെ വലിയ പണ്ഡിതനും ബഗ്ദാദിലെ പ്രമുഖ ഫുഖഹാക്കളിൽ (കർമ്മശാസ്ത്രം) ഒരാളുമായിരുന്നു.
പ്രശസ്ത ശാഫിഈ പണ്ഡിതൻ ഇമാം അബൂ ഹാമിദ് അൽ-ഇസ്ഫറായീനി (رحمه الله) യുടെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യന്മാരിൽ ഒരാളായിരുന്നു അവർ. "അബുൽ ഹസൻ (ഇമാം ഇബ്നുൽ മഹാമിലി (رحمه الله) എന്നേക്കാൾ ഫിഖ്‌ഹ് മനഃപാഠമുള്ള ആളാണ്" എന്ന് ഉസ്താദായ ഇമാം ഇസ്ഫറായീനി (رحمه الله) തന്നെ പുകഴ്ത്തിയിട്ടുണ്ട്.
ഇന്ന് ചില അല്പജ്ഞാനികൾ പ്രചരിപ്പിക്കുന്നതു പോലെ തറാവീഹ് നിസ്കാരം എട്ടും പതിനൊന്നും മുൻഗാമികൾക്ക് പരിചിതമല്ല എന്ന് വ്യക്തം.
പുണ്യ നബി ( ﷺ)യിൽ നിന്ന് കണ്ടു മനസ്സിലാക്കിയ സ്വഹാബികൾ ഏകോപിച്ച് എടുത്ത ഒരു തീരുമാനമാണ് തറാവീഹ് നിസ്കാരം 20 റക്അത്തുകൾ എന്നത്. അതിനെ ധിക്കരിക്കാൻ ഒരു സത്യവിശ്വാസിക്ക് കഴിയുന്നതെങ്ങനെ?
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment