റമദാനിലെ തറാവീഹ്: ഇമാം അബൂബക്കർ ബിൻ ഹസൻ കശ്‌നാവി (رضِىَ ٱللَّهُ عَنۡهُ)



ഭാഗം 1️⃣1️⃣9️⃣

ഇമാം അബൂബക്കർ  ബിൻ ഹസൻ കശ്‌നാവി (رضِىَ ٱللَّهُ عَنۡهُ)

ഹിജ്റ - 1310


أبو بكر بن حسن بن عبد الله الكشناوي رحمه الله 

منها " أي من النوافل المرغوبة " التراويح " وتسمى بقيام الليل، وقيام رمضان. قال المصنف: وهي " ثماني عشرة تسليمة " يعني ستا وثلاثين ركعة، هذا إشارة إلى ما كان يقومون به في زمن عمر بن عبد العزيز

قال المصنف رحمه الله تعالى: " وقيل عشر ما بين العشاء والوتر " يعني عشرين ركعة بين العشاء والوتر، هذا ما اتفق عليه العلماء من الأئمة الأربعة. قال العلامة ابن جزي في القوانين الفقهية: ويستحب قيام فيه بست وثلاثين ركعة سوى الشفع والوتر. وقيل بعشرين وفاقا لهم اهـ  أي وفاقاً للشافعية والحنفية والحنابة وقال ابو محمد عبد الله ابن ابي زيد وكان السلف الصالح أي هم الصحابة رضي الله عنهم يقومون فيه في المساجد بعشرين ركعة ثم يوترون بثلاث ويفصلون بين الشفع والوتر بسلام  ثم صلوا بعد ذلك أي في زمن عمر بن عبد العزيز ستاً وثلاثين ركعة غير الشفع والوتر.

أسهل المدارك شرح إرشاد السالك في مذهب إمام الأئمة مالك 📚- ج 1 - ص : 299


മാലിക്കി മദ്ഹബ്

തറാവീഹ് നിസ്കാരത്തെ കുറിച്ച് ഇമാം അബൂബക്കർ ബിൻ ഹസൻ കശ്‌നാവി (رضِىَ ٱللَّهُ عَنۡهُ) രേഖപ്പെടുത്തുന്നു;"അഭികാമ്യമായ സുന്നത്തു നിസ്‌കാരങ്ങളിൽ പെട്ടതാണ് 'തറാവീഹ്'. ഇതിന് 'ഖിയാമുൽ ലൈൽ' (രാത്രി നിസ്‌കാരം), 'ഖിയാമു റമദാൻ' (റമദാനിലെ നിസ്കാരം) എന്നും പേരുണ്ട്

ഗ്രന്ഥകർത്താവ് (ഇർഷാദുസ്സാലികിന്റെ രചയിതാവ്) പറഞ്ഞു: അത് 'പതിനെട്ട് തസ്‌ലീമത്തുകൾ' ആകുന്നു. അതായത് 36 റക്അത്തുകൾ. ഉമർ ബിൻ അബ്ദിൽ അസീസ് (رحمه الله) വിന്റെ കാലത്ത് ആളുകൾ നിർവഹിച്ചിരുന്ന രീതിയിലേക്കുള്ള സൂചനയാണിത്."

"ഗ്രന്ഥകർത്താവ് വീണ്ടും പറയുന്നു: 'ഇശാഇനും വിത്റിനും ഇടയിൽ പത്ത് (തസ്‌ലീമത്തുകൾ) എന്നും പറയപ്പെട്ടിട്ടുണ്ട്'. അതായത് ഇശാഇനും വിത്റിനും ഇടയിൽ 2️⃣0️⃣റക്അത്തുകൾ. നാല് ഇമാമുമാരും (മദ്ഹബുകളിലെ പണ്ഡിതന്മാരും) ഏകോപിച്ച കാര്യമാണിത്.

അല്ലാമ ഇമാം ഇബ്നു ജുസയ്യ് (رحمه الله) 'ഖവാനിനുൽ ഫിഖ്ഹിയ്യ'യിൽ പറഞ്ഞു: 'റമദാനിൽ ശഫും വിത്റും കൂടാതെ 36 റക്അത്തുകൾ നിസ്കരിക്കൽ മുസ്തഹബ്ബാണ് . ശാഫി, ഹനഫി, ഹംബലി മദ്ഹബുകളോട് യോജിച്ചുകൊണ്ട് 20 റക്അത്താണെന്നും പറയപ്പെട്ടിട്ടുണ്ട്'."

"ഇമാം അബൂ മുഹമ്മദ് അബ്ദുള്ള ഇബ്നു അബീ സൈദ് (رحمه الله) പറഞ്ഞു: സലഫു സ്സ്വാലിഹീങ്ങൾ (സ്വഹാബികൾ അടക്കം) പള്ളികളിൽ2️⃣0️⃣റക്അത്തുകൾ നിസ്കരിക്കുകയും പിന്നീട് 3 റക്അത്ത് വിത്റ് നിസ്കരിക്കുകയും ചെയ്തിരുന്നു. അവർ ശഫഇനും വിത്റിനും ഇടയിൽ സലാം കൊണ്ട് വേർതിരിച്ചിരുന്നു. പിന്നീട് (ഉമർ ബിൻ അബ്ദിൽ അസീസിന്റെ (رحمه الله) കാലത്ത്) അവർ ശഫും വിത്റും കൂടാതെ 36 റക്അത്തുകൾ നിസ്കരിക്കുകയുണ്ടായി."


ആരാണ് ഇമാം അബൂബക്കർ അൽ-കശ്‌നാവി (رحمه الله)❓

മാലിക്കി മദ്ഹബിലെ പിൽക്കാലത്തെ പ്രമുഖ  പണ്ഡിതരായിരുന്നു ഇമാം അബൂബക്കർ ബിൻ ഹസൻ കശ്‌നാവി (رحمه الله) നൈജീരിയയിലെ 'കിശ്‌ന' എന്ന പ്രദേശത്തുകാരനായ പണ്ഡിതരാണ് അവർ. ആഫ്രിക്കൻ വൻകരയിലെ ഇസ്‌ലാമിക വിജ്ഞാന വ്യാപനത്തിൽ വലിയ പങ്കുവഹിച്ച വ്യക്തിത്വമാണ്.

'അസ്‍ഹലുൽ മദാരിക്' എന്ന ഗ്രന്ഥം  മാലിക്കി മദ്ഹബിലെ പ്രാഥമിക കിതാബായ 'ഇർഷാദുസ്സാലിക്' എന്ന ഗ്രന്ഥത്തിന് ഇമാം അബൂബക്കർ ബിൻ ഹസൻ കശ്‌നാവി (رحمه الله) എഴുതിയ പ്രധാനമായ ഒരു വ്യാഖ്യാനമാണിത് (ശറഹ് ).

മാലിക്കി മദ്ഹബിലെ നിയമങ്ങൾ തെളിവുകൾ സഹിതം ലളിതമായി ഇതിൽ വിശദീകരിക്കുന്നു. ആരാധനാ കർമ്മങ്ങൾ (ഇബാദത്ത്), ഇടപാടുകൾ (മുആമലത്ത്) തുടങ്ങി ഇസ്‌ലാമിക നിയമത്തിന്റെ എല്ലാ വശങ്ങളും മൂന്ന് വാല്യങ്ങളിലായി ഈ ഗ്രന്ഥം വിശദീകരിക്കുന്നു.

മദീനയിലെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന പതിവാണിത് 36 റക്അത്ത് തറാവീഹ് നിസ്കാരം. പ്രത്യേകിച്ച് ഖലീഫ ഉമർ ബിനു അബ്ദിൽ അസീസ് (رضِىَ ٱللَّهُ عَنۡهُ) വിന്റെ കാലത്ത് ഇത് വ്യാപകമായി. മക്കയിലുള്ളവർ 20 റക്അത്ത് നിസ്കരിക്കുകയും ഓരോ നാല് റക്അത്തിന് ശേഷവും കഅബ പ്രദക്ഷണം (ത്വവാഫ്) നടത്തുകയും ചെയ്യുമായിരുന്നു. മദീനക്കാർക്ക് ത്വവാഫ് ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ അതിന് പകരമായി അവർ അധികം റക്അത്തുകൾ നിസ്കരിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് 36 റക്അത്ത് എന്ന രീതി വന്നത്.*

20 റക്അത്ത് തറാവീഹ് ഇത് സ്വഹാബികളുടെ കാലം മുതൽക്കേയുള്ള രീതിയാണ്. ഹനഫി, ശാഫി, ഹംബലി മദ്ഹബുകൾ പ്രകാരം 20 റക്അത്തുകളാണ്. മാലിക് മദ്ഹബിലെ മറ്റൊരു അഭിപ്രായ പ്രകാരവും 20 തന്നെ.

 മാലികി മദ്ഹബിൽ 36 റകഅത്തുകൾ എന്ന ഒരഭിപ്രായം ഉണ്ടെങ്കിലും തറാവീഹ് നിസ്കാരം 20 റക്അത്ത് എന്നതിലാണ് നാല് മദ്ഹബുകളും യോജിച്ചിരിക്കുന്നത്. 36 എന്നത് ഇമാം മാലിക്കിന്റെ (رحمه الله) മദ്ഹബിലെ ഒരു പ്രത്യേകതയാണ്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും