റമദാനിലെ തറാവീഹ്: മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്
ഭാഗം 1️⃣1️⃣8️⃣
മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്
ഹിജ്റ -1206
محمد بن عبد الوهاب - شيخ الفرقة الوهابية المبتدعة الضالة والمضلة
وصلاة التراويح سنة مؤكدة سنها رسول الله صلى الله عليه وسلم وتنسب إلى عمر (رضي الله عنه) لأنه جمع الناس على أبي بن كعب (رضي الله عنه) والمختار عند أحمد عشرون ركعة وبه قال الشافعي (رضي الله عنه) وقال مالك (رضي الله عنه) ستة وثلاثون ولنا أن عمر (رضي الله عنه) لما جمع الناس على أبي (رضي الله عنه) كان يصلي بهم عشرين ركعة وأما ما رواه صالح فإن صالحا ضعيف ثم ما ندري مَنِ الناس الذين روى عنهم وما كان عليه الصحابة أولى.
مختصر الإنصاف والشرح الكبير 📚- ص : 157
ലോക മുസ്ലിംകൾ വിശ്വസിക്കുകയും, നിർവഹിക്കുകയും ചെയ്യുന്ന 'തറാവീഹ്' നിസ്കാരത്തെ വെട്ടി മുറിച്ച കേരള വഹാബികൾ അവരുടെ തുടക്കക്കാരനായ നേതാവ് സാക്ഷാൽ ഇബ്നു അബ്ദുൽ വഹാബ് എന്താണ് തറാവീഹിനെ സംബന്ധിച്ച് പറയുന്നതെന്ന് കാണുക:
നബി ﷺ തങ്ങൾ സുന്നത്താക്കിയതാണ് തറാവീഹ് നിസ്കാരം.അത് കൊണ്ടു തന്നെ "മുഅക്കദായ സുന്നത്താണത്". തറാവീഹ് നിസ്കാരത്തിൻറെ ജമാഅത്ത് ഉമർ (رضِىَ ٱللَّهُ عَنۡهُ) പുനഃസംഘടിപ്പിച്ചത് ഉബയ്യ് ബിൻ കഅബ് (رضِىَ ٱللَّهُ عَنۡهُ) നേതൃത്വത്തിലാണ്.
ഇമാം അഹമ്മദ് ബിൻ ഹമ്പൽ (رضِىَ ٱللَّهُ عَنۡهُ) അവരുടെ അടുക്കൽ തറാവീഹ് പ്രബലമായത്2️⃣0️⃣ റക്അത്കളാണ്. ഇതേ അഭിപ്രായം തന്നെയാണ് ഇമാം ശാഫിഈ (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞിട്ടുള്ളത്. ഇമാം മാലിക് (رضِىَ ٱللَّهُ عَنۡهُ) 36 എന്നാണ് പറഞ്ഞിട്ടുള്ളത്.
ഇബ്നു അബ്ദുൽ വഹാബ് തുടരുന്നു; എന്നാൽ നമ്മുടെ അടുക്കൽ തെളിവ് ആയിട്ടുള്ളത് ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) തറാവീഹിലെ ജമാഅത്ത് പുന സംഘടിപ്പിച്ചപ്പോൾ ഉബയ്യ് ബിൻ കഅബ് (رضِىَ ٱللَّهُ عَنۡهُ) 2️⃣0️⃣റക്അത്തുകൾ തറാവീഹ് നിസ്കരിക്കുന്നവരായിരുന്നു.
ചുരുക്കത്തിൽ ഇബ്നു അബ്ദുൽ വഹാബിന്റെ സരണി സ്വീകരിച്ചു എന്ന് പറയുന്നവർ, അദ്ദേഹത്തെ ഇമാമാക്കി സ്വീകരിച്ചവർ ഇന്ന് 8 അല്ലെങ്കിൽ 11 റക്അത്തിന്റെ പുറകെ ഓടുമ്പോൾ വഹാബി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ അവരുടെ നായകൻ ഇബ്നു അബ്ദുൽ വഹാബ് സ്വഹാബികൾ നിസ്കരിച്ച 20 റക്അത്ത് സ്ഥിരപ്പെടുത്തുന്നതാണ് നാം കാണുന്നത്.
ബിദ്അത്തിനെതിരെ, കുറാഫാത്തിനെതിരെ പടപൊരുതിയ നേതാവാണ് ഇബ്നു അബ്ദുൽ വഹാബ് എന്നാണ് കേരള മുജാഹിദുകൾ പറഞ്ഞിരുന്നത്.. അദ്ദേഹം പഠിപ്പിച്ചതാകട്ടെ 20 റക്അത്ത് ആ റകഅത്തുകൾ ബിദ്അത്താണെന്നാണ് കേരള വഹാബികൾ പ്രചരിപ്പിച്ചത്. ഇതാണ് ഇവരുടെ വൈരുദ്ധ്യാത്മക നിലപാടുകൾ.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment