റമദാനിലെ തറാവീഹ്: ഇമാം മുഹമ്മദ് ബിൻ അഹമ്മദ് അലീഷ് ( رحمه الله )
ഭാഗം 1️⃣1️⃣7️⃣
ഇമാം മുഹമ്മദ് ബിൻ അഹമ്മദ് അലീഷ് ( رحمه الله )
ഹിജ്റ - 1299
محمد بن أحمد بن محمد عليش أبو عبد الله رحمه الله
وهي ثلاث وعشرون بالشفع والوتر وهذا الذي جرى به عمل الصحابة والتابعين.
شرح منح الجليل على مختصر خليل📚 -ص : 342
മാലിക്കി മദ്ഹബ്
മാലികി മദ്ഹബിലെ പണ്ഡിതരായ ഇമാം മുഹമ്മദ് ബിൻ അഹമ്മദ് അലീഷ് (رحمه الله) രേഖപ്പെടുത്തി; 'തറാവീഹ്' നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം2️⃣3️⃣ആണ് (വിത്ർ അടക്കം.) ഈയൊരു വഴിയിലാണ് സ്വഹാബതും, താബിഉകളും തറാവീഹ് നിസ്കരിച്ച് പോന്നത്.
മാലികി മദ്‌ഹബിലെ പണ്ഡിതന്മാർക്കിടയിൽ "ശൈഖുൽ ഇസ്‌ലാം" എന്നും "രണ്ടാം മാലിക്" എന്നും അറിയപ്പെടുന്ന വിശ്വവിഖ്യാത പണ്ഡിതരാണ് ഇമാം മുഹമ്മദ് ബിൻ അഹമ്മദ് അലീഷ് ( رحمه الله )
മുഴുവൻ പേര്: മുഹമ്മദ് ബിൻ അഹ്‌മദ് ബിൻ മുഹമ്മദ് അലീഷ്.ജനനം: ഹിജ്‌റ 1217 (ക്രി.വ. 1802) ഈജിപ്തിലെ കെയ്‌റോയിൽ.
ഫിഖ്‌ഹ് (കർമ്മശാസ്ത്രം), തഫ്‌സീർ, അഖീദ, തസവ്വുഫ് എന്നീ വിഷയങ്ങളിൽ ശ്രദ്ധേയരായി.
മാലികി മദ്‌ഹബിലെ അടിസ്ഥാന ഗ്രന്ഥമായ 'മുഖ്തസറു ഖലീലി'ന് ഇമാം മുഹമ്മദ് ബിൻ അഹമ്മദ് അലീഷ് ( رحمه الله ) എഴുതിയ വ്യാഖ്യാനമാണ് 'മിനഹുൽ ജലീൽ'. മാലികി ഫിഖ്‌ഹിലെ ഏറ്റവും ആധികാരികമായ ഗ്രന്ഥങ്ങളിലൊന്നായി ഇത് ഇന്നും പരിഗണിക്കപ്പെടുന്നു.
ഈജിപ്തിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായ നിലപാടെടുത്ത വിപ്ലവകാരി കൂടിയായിരുന്നു മഹാനവർകൾ. ഫത്‌വകളിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങളെ ബോധവൽക്കരിച്ചിരുന്നു.
നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായവ:
മിനഹുൽ ജലീൽ (منح الجليل): മുഖ്തസറു ഖലീലിന്റെ വ്യാഖ്യാനം.
ഫതഹുൽ അലിയ്യുൽ മാലിക് (فتح العلي المالك): മാലികി മദ്‌ഹബിലെ ഫത്‌വകളുടെ സമാഹാരം.
ഹിദായത്തുൽ മുരീദ്: അഖീദയുമായി ബന്ധപ്പെട്ട ഗ്രന്ഥം.
മഹാനവർകളുടെ ജീവിതത്തിന്റെ അവസാനകാലം ഏറെ പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു. ബ്രിട്ടീഷ് അനുകൂലികളായ ഭരണകൂടം അവരെ ജയിലിലടച്ചു. ഹിജ്‌റ 1299-ൽ (ക്രി.വ. 1882) 80-ാം വയസ്സിൽ ജയിലിൽ വെച്ചാണ് ഇമാം മുഹമ്മദ് ബിൻ അഹമ്മദ് അലീഷ് ( رحمه الله ) വഫാത്താകുന്നത്.
വെറുമൊരു പണ്ഡിതൻ മാത്രമായിരുന്നില്ല, മറിച്ച് ആത്മീയതയിലും (തസവ്വുഫ്) അഗാധമായ ജ്ഞാനമുള്ള ശൈഖായിരുന്നു ബഹുമാനപ്പെട്ടവർ. ശാദുലി ത്വരീഖത്തിന്റെ ആത്മീയ നേതൃത്വം കൂടി വഹിച്ചിരുന്നു ഇമാം അലീഷ് ( رحمه الله ).
.jpg)
Comments
Post a Comment