റമദാനിലെ തറാവീഹ്: തഖിയുദ്ധീൻ അഹമ്മദ് ഇബ്നു തൈമിയ്യ



ഭാഗം 1️⃣1️⃣6️⃣

തഖിയുദ്ധീൻ അഹമ്മദ് ഇബ്നു തൈമിയ്യ

ഹിജ്റ -728


فإنه قد ثبت أن أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان، ويوتر بثلاث.

فرأى كثير من العلماء أن ذلك هو السنة؛ لأنه أقامه بين المهاجرين والأنصار، ولم ينكره منكر

فتاوى ابن التيمية📚 2/250

ഇക്കാലത്തെ 11 റക്അത്തിൻറ വക്താക്കളായ മുഴുവൻ ആളുകളുടെയും നേതാവായി അവർ തന്നെ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ തറാവീഹ് നിസ്കാരത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ; ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) വിൻറെ കാലത്ത് ഉബയ്യുബ്നു കഅബ് (رضِىَ ٱللَّهُ عَنۡهُ) സ്വഹാബികളെയും കൂട്ടി റമദാനിൽ2️⃣0️⃣റക്അത്തുകൾ 'തറാവീഹ്' നിസ്കരിച്ചു എന്നുള്ളത് സ്ഥിരപ്പെട്ടിട്ടുണ്ട്.

ശേഷം അവർ മൂന്ന് റക്അത്ത് വിത്ർ നിസ്കരിക്കുകയും ചെയ്തു. സ്വഹാബികളിൽ നിന്ന് ഒരാൾപോലും  ഈ നിസ്കരിച്ച നടപടിയെ എതിർക്കുകയും ചെയ്തിട്ടില്ല.

ഇന്നുള്ള തറാവീഹ് പതിനൊന്ന് റക്അത്ത് ആണെന്ന വാദം ഉന്നയിക്കുന്ന മുഴുവൻ കക്ഷികളും അവരുടെ വലിയ നേതാവായി അംഗീകരിക്കുന്ന സാക്ഷാൽ ഇബ്നു തൈമിയ്യ സംശയലേശമന്യേ സ്വഹാബികൾ നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്ഥിരപ്പെടുത്തുന്നു സ്വഹാബികളിൽ ഒരാൾ പോലും അതിനെ ചോദ്യം ചെയ്തില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇജ്മാഅ് (പണ്ഡിത ഏകോപനം)

ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) ന്റെ കാലത്ത് സ്വഹാബിയായ ഉബയ്യുബ്നു കഅ്ബിന്റെ( رضِىَ ٱللَّهُ عَنۡهُ)  നേതൃത്വത്തിൽ 20 റക്അത്ത് നിസ്കരിച്ചപ്പോൾ അന്നുണ്ടായിരുന്ന ഒരു സ്വഹാബി പോലും അതിനെ എതിർത്തില്ല. ഇക്കാര്യം ഇബിനു തൈമിയ തന്നെ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ തുറന്നു സമ്മതിക്കുന്നു. ഇതിനെ 'ഇജ്മാഅ് സുക്കൂത്തി  (മൗനാനുവാദത്തിലൂടെയുള്ള ഏകോപനം എന്ന് വിളിക്കുന്നു.)

സ്വഹാബികൾ ദീനിന്റെ കാര്യത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിക്കാത്ത ഒരു കാര്യം അനാവശ്യമായി കൂട്ടിച്ചേർക്കില്ല എന്ന ഉറച്ച വിശ്വാസമാണ് പണ്ഡിതന്മാർക്കുള്ളത്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും