റമദാനിലെ തറാവീഹ്: ഇമാം മുസ്തഫ സുയൂഥി റഹീബാനി (رحمه الله)
ഭാഗം 1️⃣1️⃣4️⃣
ഇമാം മുസ്തഫ സുയൂഥി റഹീബാനി (رحمه الله)
ഹിജ്റ - 1243
مصطفى السيوطي الرحيباني رحمه الله - 1243 هـ
وَهِيَ) سُنَّةٌ مُؤَكَّدَةٌ سَنَّهَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَلَيْسَتْ مُحْدَثَةٌ لِعُمَرَ، فَفِي الْمُتَّفَقَ عَلَيْهِ مِنْ حَدِيثِ عَائِشَةَ: «أَنَّ النَّبِيَّ: - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - صَلَّاهَا بِأَصْحَابِهِ، ثُمَّ تَرَكَهَا خَشْيَةَ أَنْ تُفْرَضَ وَهِيَ مِنْ أَعْلَامِ الدِّينِ الظَّاهِرَةِ، سُمِّيَتْ بِذَلِكَ؛ لِأَنَّهُمْ كَانُوا يَجْلِسُونَ بَيْنَ كُلِّ أَرْبَعٍ يَسْتَرِيحُونَ، وَقِيلَ: هِيَ مُشْتَقَّةٌ مِنْ الْمُرَاوَحَةِ، وَهِيَ: التَّكْرَارُ فِي الْفِعْلِ (عِشْرُونَ رَكْعَةً بِرَمَضَانَ) ، لِمَا رَوَى مَالِكٌ عَنْ يَزِيدَ بْنِ رُومَانَ قَالَ: كَانَ النَّاسُ يَقُومُونَ فِي زَمَنِ عُمَرَ فِي رَمَضَانَ بِثَلَاثٍ وَعِشْرِينَ رَكْعَةً وَالسِّرُّ فِيهِ؛ أَنَّ الرَّاتِبَةَ عَشْرٌ، فَضُوعِفَتْ فِي رَمَضَانَ؛ لِأَنَّهُ وَقْتُ جِدٍّ وَهَذَا فِي مَظِنَّةِ الشُّهْرَةِ بِحَضْرَةِ الصَّحَابَةِ فَكَانَ إجْمَاعًا. وَى أَبُو بَكْرٍ عَبْدُ الْعَزِيزِ فِي كِتَابِهِ الشَّافِي عَنْ ابْنِ عَبَّاسٍ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَانَ يُصَلِّي فِي شَهْرِ رَمَضَانَ عِشْرِينَ رَكْعَةً (وَلَا بَأْسَ بِزِيَادَةٍ) عَلَى الْعِشْرِينَ نَصًّا
مطالب أولي النهى في شرح غاية المنتهى 📚-ج 1 ص: 562- 564
ഹംമ്പലി മദ്ഹബ്
ഇമാം മുസ്തഫ സുയൂഥി റഹീബാനി (رحمه الله) തറാവീഹ് നിസ്കാരത്തെ സംബന്ധിച്ച് വിശദമായി തന്നെ എഴുതിയത് കാണാം അതിങ്ങനെയാണ് 'തറാവീഹ്' നിസ്കാരത്തിൻറെ സമയം "ഇശാഅ് നിസ്കാരത്തിൻറെ സുന്നത്തിന് ശേഷവും, വിത്റിൻറെയും ഇടയിലാണ് ഇതാണ് സ്വഹീഹായ അഭിപ്രായം".
'തറാവീഹ്' നിസ്കാരം മുഅക്കദായ സുന്നത്തും കൂടാതെ അത് നബി ﷺ പഠിപ്പിച്ചതുമാണ്. അല്ലാതെ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) പുതുതായി ഉണ്ടാക്കിയ നിസ്കാരമല്ല തറാവീഹ്.
"ബുഹാരി മുസ്ലിമിൻറെ" റിപ്പോർട്ടിൽ നബി ﷺ ഏതാനും ദിവസങ്ങളിൽ തറാവീഹ് പള്ളിയിൽ നിസ്കരിച്ച റിപ്പോർട്ട് വന്നിട്ടുണ്ട്. ഇതു കൊണ്ട് തന്നെ "തറാവീഹ് ദീനിൻറെ പ്രകടമായ അടയാളങ്ങളിൽ പെട്ടതാണ്".
സ്വഹാബികൾ എല്ലാ നാലു റക്അത്തുകൾക്ക് ശേഷവും തറാവീഹ് നിസ്കാരത്തിൽ വിശ്രമിക്കുന്ന പതിവുണ്ടായിരുന്നു. അതു കൊണ്ടാണ് ഈ നിസ്കാരത്തിന് "തറാവീഹ്" എന്ന പേര് ലഭിച്ചത്.
തറാവീഹ് 2️⃣0️⃣റക്അത്ത് ആണ് നിസ്കരിക്കേണ്ടത്.ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ)മഹാനവർകളുടെ കാലഘട്ടത്തിൽ സ്വഹാബികളും, താബിഉകളും 2️⃣0️⃣റക്അത്താണ്തറാവീഹ് നിസ്കരിച്ചത് എന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്.
തറാവീഹ് നിസ്കാരം ഇരുപത് റക്അത്ത്കൾ എന്നതിൻറെ മറ്റൊരു രഹസ്യം ഇമാം മുസ്തഫ സുയൂഥി റഹീബാനി (رحمه الله) രേഖപ്പെടുത്തി; സാധാരണ ദിവസങ്ങളിൽ "റവാത്തിബ് സുന്നത്ത്" നിസ്കാരം 10 ആണ്. റമളാൻ ആകുമ്പോൾ അത് കഠിനാധ്വാനത്തിൻറെയും, പരിശ്രമത്തിൻറെയും സമയമാണ് അതു കൊണ്ട് സാധാരണ റവാത്തിബ് സുന്നത്തുകൾ നേരെ ഇരട്ടി ആയതാണ്.
സ്വഹാബത്തിൻറെ ഇടയിൽ നിന്ന് വളരെ പ്രസിദ്ധമായ നിലക്ക് "തറാവീഹ്" റിപ്പോർട്ട് വന്നത് കൊണ്ട് തന്നെ പിന്നെ അത് 'ഇജ്മാഅ്' ആയി മാറി.
ആരാണ് ഇമാം മുസ്തഫ അൽ-റഹീബാനി (رحمه الله)❓
പൂർണ്ണനാമം മുസ്തഫ ബിൻ സഅ്ദ് ബിൻ അബ്ദുൽ വാരിസ് അൽ-സ്യൂഥി അൽ-റഹീബാനി എന്നാണ്. ഹിജ്‌റ 1160-ൽ സിറിയയിലെ ദമസ്കസിനടുത്തുള്ള 'റഹീബ' എന്ന ഗ്രാമത്തിൽ ജനിച്ചു. പിൽക്കാലത്ത് ദമസ്കസിലെ ഹംബലി മദ്ഹബിലെ ഏറ്റവും പ്രമുഖ പണ്ഡിതരായി മാറി.
ഹംബലി മദ്ഹബിലെ വലിയൊരു പണ്ഡിതരും,മുഫ്തിയുമായിരുന്നു. ദമസ്കസിലെ ഫത്‌വകൾ നൽകിയിരുന്നത് മഹാനവർകൾ ആയിരുന്നു.
കർമ്മശാസ്ത്രം (ഫിക്കഹ്), ഹദീസ്, ഭാഷാശാസ്ത്രം എന്നീ മേഖലകളിൽ വലിയ അറിവുള്ളവരായിരുന്നു. വലിയ ആബിദായിരുന്നു അവർ . സ്വന്തം ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം പാവപ്പെട്ടവർക്കായി ബഹുമാനപ്പെട്ടവർ ചിലവഴിക്കാറുണ്ടായിരുന്നു.
പ്രധാന ഗ്രന്ഥം:
മത്വാലിബു ഉലിന്നുഹാ (مطالب أولي النهى) ശറഹ് (വിശദീകരണം) ശൈഖ് മർഈ ബിൻ യൂസുഫ് അൽ-കർമി എഴുതിയ 'ഗായത്തുൽ മുൻതഹാ' (غاية المنتهى) എന്ന പ്രശസ്തമായ ഹംബലി ഫിഖ്ഹ് ഗ്രന്ഥത്തിന്റെ വിശദീകരണമാണിത്.
ഹംബലി മദ്ഹബിലെ ഏറ്റവും അവസാനത്തെയും ആധികാരികവുമായ അവലംബങ്ങളിൽ ഒന്നായി ഈ ഗ്രന്ഥം കണക്കാക്കപ്പെടുന്നുമദ്ഹബിലെ വൈവിധ്യമാർന്ന അഭിപ്രായങ്ങളെ ക്രോഡീകരിച്ച് ലളിതമായി വിശദീകരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഫിഖ്ഹിനോടൊപ്പം തന്നെ ഹദീസുകളെയും മറ്റ് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെയും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഹിജ്‌റ 1243-ൽ 83-ാം വയസ്സിൽ ദമസ്കസില് വെച്ച് ഇമാം മുസ്തഫ സുയൂഥി റഹീബാനി (رحمه الله) വഫാത്തായി. മഹാനവർകളുടെ ഖബറിടം ദമസ്കസിലെ പ്രശസ്തമായ 'ബാബുസ്സഗീർ' ഖബർസ്ഥാനിലാണ്.
ചുരുക്കത്തിൽ ഹംബലി ഫിഖ്ഹിലെ പിൽക്കാല പണ്ഡിതന്മാരിൽ ഏറ്റവും പ്രധാനിയായ ഒരാളാണ് ഇമാം മുസ്തഫ സുയൂഥി റഹീബാനി (رحمه الله) തറാവീഹ് നിസ്കാരം 20 റക്അത്താണെന്ന സ്വഹാബികളുടെ ഇജ്മാഅ് (ഏകോപിതാഭിപ്രായം) ഗ്രന്ഥത്തിലൂടെ വ്യക്തമായി സമർത്ഥിക്കുന്നു.

Comments
Post a Comment