റമദാനിലെ തറാവീഹ്: ഇമാം അഹമ്മദ് ദർദീദ് (رحمه الله )



ഭാഗം 1️⃣1️⃣3️⃣

ഇമാം അഹമ്മദ് ദർദീദ് (رحمه الله )

ഹിജ്റ - 1201

أحمد الدردير  رحمه الله

والتراويح وهي عشرون ركعةوالختم فيها والانفراد إن لم تعطَّلِ المساجد

اقرب المسالك لمذهب الإمام مالك 📚- ص : 20


മാലിക്കി മദ്ഹബ്

ഇമാം അഹമ്മദ് ദർദീർ (رحمه الله) മഹാനവർകൾ രേഖപ്പെടുത്തി ; 'തറാവീഹ്' നിസ്കാരം 2️⃣0️⃣റക്അത്തുകളാണ്. അതു പോലെ തറാവീഹിൽ "ഖത്മ്" (ഖുർആൻ 30 ദിവസങ്ങളിലായി പൂർത്തീകരിക്കുക) ഓതി തീർക്കലും സുന്നത്താണ്.

ജമാഅത്ത് നിസ്കാരത്തിന് പള്ളികളിൽ മുടക്കം സംഭവിക്കുന്നില്ലങ്കിൽ 'തറാവീഹ്' നിസ്കാരം വീട്ടിൽ വച്ച് ഒറ്റക്ക് നിസ്കരിക്കലാണ് ഉത്തമം എന്ന്  മഹാനവർകൾ രേഖപ്പെടുത്തിവെച്ചു.

ഇമാം അഹമ്മദ് ദർദീർ  (رحمه الله) മാലികീ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ ഏറ്റവും പ്രമുഖരാണ്. അതോടൊപ്പം ആദരണീയന വ്യക്തിത്വമാണ്.

ഇമാം അഹമ്മദ് ദർദീർ  (رحمه الله )(1715–1786) ഈജിപ്തിലെ അസ്യൂട്ട് പ്രവിശ്യയിലുള്ള ബനീ അദിയ്യ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. പൂർണ്ണനാമം അബുൽ ബറകാത്ത് അഹ്മദ് ബിൻ മുഹമ്മദ് ബിൻ അഹ്മദ് അദ്-ദർദീർ എന്നാണ്.

മാലികീ കർമ്മശാസ്ത്രത്തിലെ ഏറ്റവും ആധികാരികമായ ഗ്രന്ഥങ്ങളിൽ ഒന്നാണ്  'അഖ്‌റബുൽ മസാലിക്'. ഇമാം അഹമ്മദ് ദർദീർ  (رحمه الله ) ഒരു മികച്ച ഫഖീഹ് (കർമ്മശാസ്ത്ര പണ്ഡിതർ ) മാത്രമല്ല, അറിയപ്പെടുന്ന ഒരു സൂഫി വര്യർ കൂടിയായിരുന്നു. ഖൽവത്തിയ്യ ത്വരീഖത്തിന്റെ പ്രധാന ശൈഖുമാരിൽ ഒരാളായിരുന്നു മഹാനവർകൾ.

ബഹുമാനപ്പെട്ടവർ പണ്ഡിതനാണെന്നതിന് പുറമേ  സാമൂഹിക ഇടപെടലുകൾ നടത്തിയിരുന്നു.സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ഭരണാധികാരികളുടെ അനീതികൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്ത ധീരനായ പണ്ഡിതരായിരുന്നു അവർ.

അഖ്‌റബുൽ മസാലിക് : മാലികീ ഫിഖ്ഹിലെ പ്രധാന ഗ്രന്ഥം.

അശ്ശറഹുൽ കബീർ : ഇമാം ഖലീൽ ഇബ്നു ഇസ്ഹാഖിന്റെ (رحمه الله ) 'മുഖ്തസർ' എന്ന ഗ്രന്ഥത്തിന് ഇമാം അഹമ്മദ് ദർദീർ  (رحمه الله ) എഴുതിയ അതിപ്രശസ്തമായ വ്യാഖ്യാനമാണ് .

അൽ-ഖരീദത്തുൽ ബഹിയ്യ : അഖീദയിൽ (വിശ്വാസശാസ്ത്രം) ഇമാം അഹമ്മദ് ദർദീർ (رحمه الله )  രചിച്ച കവിതാരൂപത്തിലുള്ള ഗ്രന്ഥം.

മാലികീ മദ്ഹബ് പിന്തുടരുന്നവർക്ക് 'ഇമാം ദർദീർ' എന്നത് അവസാന വാക്കുപോലെ ആധികാരികമാണ്. വിജ്ഞാനവും ആത്മീയതയും ഒരുമിച്ച് കണ്ട 1786-ൽ കൈറോയിൽ വെച്ചാണ് അവർ വഫാത്തായത്.


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും