റമദാനിലെ തറാവീഹ്: ഇമാം ഉസ്മാൻ ബിൻ അബ്ദില്ലാഹ് ജാമിയിൽ ഹമ്പലി (رحمه الله)
ഭാഗം 1️⃣1️⃣2️⃣
ഇമാം ഉസ്മാൻ ബിൻ അബ്ദില്ലാഹ് ജാമിയിൽ ഹമ്പലി (رحمه الله)
ഹിജ്റ - 1240
عثمان بن عبد اللَّه بن جامع الحنبلي رحمه الله ـ
وصلاة التراويح سنة مؤكدة سميت بذلك لأنهم كانوا يصلون أربعا ويتروحون ساعة- اي يستريحون-وهي عشرون ركعة برمضان لحديث ابن عباس رضي الله عنهما أن النبي صلى الله عليه وسلم كان يصلي في شهر رمضان عشرين ركعة رواه ابوبكر عبد العزيز في " الشافي" بإسناده. وعن يزيد بن رومان رضي الله عنه كان الناس في زمن عمر بن الخطاب رضي الله عنه يتروحون في رمضان بثلاث وعشرين ركعة رواه مالك رحمه الله . ولعل من زاد على ذلك فعله زيادة تطوع.
الفوائد المنتخبات 📚- ج1 - ص: 258 - 259
ഹംമ്പലി മദ്ഹബ്
ഇമാം ഉസ്മാൻ ബിൻ അബ്ദില്ലാഹ് ജാമിയിൽ ഹമ്പലി (رحمه الله) രേഖപ്പെടുത്തി; 'തറാവീഹ്' നിസ്കാരം മുഅക്കദായ സുന്നത്താണ്. സഹാബികൾ നാല് റക്അത്തുകൾ 'തറാവീഹ്' നിസ്കരിച്ചു കഴിഞ്ഞാൽ വിശ്രമിക്കുന്ന പതിവുണ്ടായിരുന്നു. അതു കൊണ്ടാണ് ഈ നിസ്കാരത്തിന് 'തറാവീഹ്' എന്നുള്ള പേര് വരാൻ കാരണം.
റമദാൻ മാസം2️⃣0️⃣ റക്അത്തുകളാണ് 'തറാവീഹ്' ഇബ്നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ നബി ﷺ ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചു എന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്.
ഇമാം മാലിക് (رحمه الله) ഉദ്ധരിച്ച മറ്റൊരു റിപ്പോർട്ടിൽ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) കാലഘട്ടത്തിൽ സ്വഹാബികൾ അടങ്ങിയ ജനങ്ങൾ2️⃣3️⃣റക്അത്ത് (വിത്ർ-അടക്കം) തറാവീഹ് നിസ്കരിച്ച റിപ്പോർട്ട് വന്നിട്ടുണ്ട്.
ശൈഖ് ഇമാം ഉസ്മാൻ ബിൻ അബ്ദില്ലാ ബിൻ ജാമിഅ് അൽ-ഹംബലി (رحمه الله) നജ്ദിൽ നിന്നുള്ള പ്രശസ്ത ഒരു ഹംബലി പണ്ഡിതനായിരുന്നു. പൂർണ്ണനാമം ഉസ്‌മാൻ ബിൻ അബ്ദില്ലാ ബിൻ അഹമ്മദ് ബിൻ ജാമിഅ് അൽ-കിനാനി എന്നാണ്.
ഹിജ്‌റ 1150-ൽ (ക്രിസ്താബ്ദം 1737) സൗദി അറേബ്യയിലെ നജ്ദ് പ്രവിശ്യയിലുള്ള ഖർമ എന്ന സ്ഥലത്താണ് ജനനം.
ഇമാം ഉസ്മാൻ ബിൻ അബ്ദില്ലാഹ് ജാമിയിൽ ഹമ്പലി (رحمه الله) മതപരമായ വിജ്ഞാനം തേടി ഈജിപ്ത്, ഹിജാസ് (മക്ക, മദീന) എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കുകയും അക്കാലത്തെ വലിയ പണ്ഡിതന്മാരിൽ നിന്ന് അറിവ് നേടുകയും ചെയ്തു.
ബഹുമാനപ്പെട്ടവർ രചിച്ച അൽ-ഫവാഇദുൽ മുൻതഖബാത്ത് (الفوائد المنتخبات): ഇത് ഹംബലി മദ്‌ഹബിലെ വിഖ്യാത ഗ്രന്ഥമായ ഇമാം മർദാവി (رحمه الله) യുടെ 'അൽ-മുഖ്‌നി' എന്ന കിത്താബിന്റെ വിശദീകരണമാണ് (ശറഹ്).
ഫിഖ്ഹ് കൂടാതെ ഹദീസ് വിജ്ഞാനീയത്തിലും മഹാനവർകൾ വലിയ പാണ്ഡിത്യം പുലർത്തിയിരുന്നു.ഹിജ്‌റ 1240-ൽ ഇമാം ഉസ്മാൻ ബിൻ അബ്ദില്ലാഹ് ജാമിയിൽ ഹമ്പലി (رحمه الله) വഫാത്തായി.
അബൂ നവവി✍️
00974 77882082

Comments
Post a Comment