റമദാനിലെ തറാവീഹ്: ഇമാം ശംസുദ്ദീൻ റംലി (رحمه الله)



ഭാഗം 1️⃣1️⃣1️⃣

ഇമാം ശംസുദ്ദീൻ റംലി (رحمه الله)

ഹിജ്റ - 1004

       

شمس الدين الرملي  رحمه الله

(و) الأصح (أن الجماعة تسن في التراويح) لما مر من أنه - صلى الله عليه وسلم - صلاها ليالي وأجمع عليه الصحابة - رضي الله عنهم - أو أكثرهم أو أصل مشروعيتها مجمع عليه، وهي عشرون ركعة بعشر تسليمات في كل ليلة من رمضان، لما روي أنهم كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة.
نهاية المحتاج 📚- ج 2 / ص : 126


ശാഫിഈ മദ്ഹബ്

ഇമാം ശംസുദ്ദീൻ റംലി (رحمه الله) തറാവീഹിനെ സംബന്ധിച്ച് രേഖപ്പെടുത്തുന്നത് ഇങ്ങനെ; 'തറാവീഹ്' നിസ്കാരത്തിൽ ജമാഅത്ത് സുന്നത്താണെന്നതാണ് ഏറ്റവും പ്രബലമായ അഭിപ്രായം.

കാരണം ഏതാനും ദിവസങ്ങളിൽ നബി ﷺ പള്ളിയിൽ ജമാഅത്തായി കൊണ്ട് തറാവീഹ് നിർവഹിച്ചിട്ടുണ്ട്. അതു പോലെ സ്വഹാബത്ത് ഈ പറഞ്ഞ ഈ വിഷയത്തിൽ 'ഇജ്മാഅ്' ആയിട്ടുമുണ്ട്.

റമളാൻ മാസത്തിൽ എല്ലാ രാത്രികളിലും പത്ത് സലാം കൊണ്ട്  2️⃣0️⃣റക്അത്തുകൾ 'തറാവീഹ്' നിസ്കാരത്തിൽ എന്നത് പ്രസിദ്ധമാണ്.

ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) കാലഘട്ടത്തിൽ സ്വഹാബത്ത് 2️⃣0️⃣ റക്അത്ത് 'തറാവീഹ്' നിസ്കരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നു കൂടി ഇമാം റംലി (رحمه الله) രേഖപ്പെടുത്തുന്നു.

ലഘു പരിചയം

 ശംസുദ്ദീൻ അർ-റംലി(رحمه الله) ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ ഏറ്റവും പ്രമുഖരാണ്.

മുഴുവൻ പേര്: മുഹമ്മദ് ബിൻ അഹ്മദ് ബിൻ ഹംസ അർ-റംലി (رحمه الله) ജനനം: ഹിജ്റ 919 (ക്രി.വർഷം 1513) ഈജിപ്തിലെ 'റംല' എന്ന സ്ഥലത്ത് ആണ്.

 ശാഫിഈ സ്വഗീർ" (രണ്ടാം ശാഫിഈ) എന്നാണ് അറിയപ്പെടുന്നത്. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ശാഫിഈ പണ്ഡിതരായിരുന്നു അവർ.

ശാഫിഈ മദ്ഹബിലെ അവസാനകാലത്തെ ഫത്‌വകൾ (വിധികൾ) പ്രധാനമായും രണ്ട് പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളെയാണ് ആശ്രയിക്കുന്നത്: ഇമാം ഇബ്നു ഹജർ അൽ-ഹൈതമി (رحمه الله) യുടെ 'തുഹ്ഫത്തുൽ മുഹ്താജ്' എന്ന ഗ്രന്ഥം. അതുപോലെ മറ്റൊന്ന് ഇമാം ശംസുദ്ദീൻ അർ-റംലി (رحمه الله) യുടെ 'നിഹായത്തുൽ മുഹ്താജ്' എന്ന ഗ്രന്ഥവും ആധാരമാക്കിയാണ്.

 പ്രമുഖ കിതാബുകൾ:-

ഇമാം ശംസുദ്ദീൻ റംലി (رحمه الله) ഏറ്റവും പ്രശസ്തമായ ഗ്രന്ഥം 'നിഹായത്തുൽ മുഹ്താജ്' ആണ്. ഇമാം നവവി (رحمه الله) യുടെ 'മിൻഹാജുത്വാലിബീൻ' എന്ന ഗ്രന്ഥത്തിന് ബഹുമാനപ്പെട്ടവർ എഴുതിയ അതിപ്രധാനമായ വ്യാഖ്യാനമാണിത്.

ഇമാം റംലി (رحمه الله) ഈ ഗ്രന്ഥം രചിച്ചു കഴിഞ്ഞപ്പോൾ അന്ന് ഈജിപ്തിലുണ്ടായിരുന്ന 400-ഓളം പണ്ഡിതന്മാർക്ക് ഇത് വായിച്ചു കേൾപ്പിക്കുകയും അവർ അത് ശരിവെക്കുകയും ചെയ്തു എന്ന് ചരിത്രത്തിൽ കാണാം.

ഇമാം ശംസുദ്ദീൻ അർ-റംലി (رحمه الله) യുടെ പിതാവ് ശിഹാബുദ്ദീൻ അർ-റംലി (رحمه الله) വലിയൊരു പണ്ഡിതരായിരുന്നു. മകനായ ഇമാം ശംസുദ്ദീൻ റംലി (رحمه الله) പഠിച്ചതും വളർന്നതും പിതാവിന്റെ ശിക്ഷണത്തിലാണ്. പിതാവിന്റെ ഫത്‌വകൾ പിന്നീട് മകൻ സമാഹരിക്കുകയുണ്ടായി.

ഹിജ്റ 1004 (ക്രി.വർഷം 1596) -ൽ കൈറോവിൽ വെച്ചാണ് വഫാത്താകുന്നത്.

ചുരുക്കത്തിൽ, ശാഫിഈ മദ്ഹബിലെ നിയമങ്ങൾ പരിശോധിക്കുമ്പോൾ നാം ഇന്ന് കാണുന്ന പല മസ്അലകളിലും (വിഷയങ്ങളിലും) അന്തിമ തീരുമാനം ഇമാം റംലിയുടെയോ (رحمه الله) ഇമാം ഇബ്നു ഹജറിന്റെയോ (رحمه الله) അഭിപ്രായങ്ങൾ അനുസരിച്ചായിരിക്കും. അത്രമാത്രം പ്രാധാന്യം ശാഫിഈ മദ്ഹബിൽ  ഈ രണ്ടു പണ്ഡിതന്മാർക്ക് ഉണ്ട്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും