റമദാനിലെ തറാവീഹ്: ഇമാം അബ്ദുറഹ്മാൻ ബിൻ അബ്ദുല്ലാഹ് ബഅലി (رحمه الله )



ഭാഗം 1️⃣1️⃣0️⃣

ഇമാം അബ്ദുറഹ്മാൻ ബിൻ അബ്ദുല്ലാഹ്  ബഅലി (رحمه الله )

ഹിജ്റ -1192

عبد الرحمن بن عبد الله بن أحمد البعلي رحمه الله -

والتراويح عشرون ركعة برمضان جماعة يسلم منه كل ثنتين بنية أول كل ركعتين ووقتها بين سنة عشاء .

بداية العابد وكفاية الزاهد 📚- ص : 39



ഹംമ്പലി മദ്ഹബ്

 ഇമാം അബ്ദുറഹ്മാൻ ബിൻ അബ്ദുല്ലാഹ് ബഅലി (رحمه الله) രേഖപ്പെടുത്തി; റമദാനിൽ 'തറാവീഹ്' നിസ്കാരം ജമാഅതോടെ2️⃣0️⃣  റക്അത്തുകളാണ്. എല്ലാ രണ്ട് റക്അത്തുകളുടെ ആദ്യത്തിൽ നിയ്യത്തോടെയും, എല്ലാ രണ്ട് റക്അത്തുകളുടെ അവസാനം സലാം വീട്ടേണ്ടതുമാണ്.

'തറാവീഹ്' നിസ്കാരത്തിൻറെ സമയം ഇശാഅ് നിസ്കാരത്തിന് ശേഷമുള്ള സുന്നത്തുകകൾക്കും, വിത്റിൻറെയും ഇടയിലുമാണ്.

ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദില്ല ബിൻ അഹ്മദ് അൽ-ബഅ്‌ലി (റഹിമഹുള്ള) ഹംബലി മദ്ഹബിലെ പിൽക്കാലത്തെ ശ്രദ്ധേയനായ വലിയ പണ്ഡിതരും ഫഖീഹുമായിരുന്നു.

ഹിജ്റ 1102-ൽ സിറിയയിലെ ദമസ്കസിനടുത്തുള്ള ബഅ്ലബക്കിലാണ് ജനിച്ചത്. ഇതിനാലാണ് 'അൽ-ബഅ്‌ലി' എന്ന് പേരിനൊപ്പം അറിയപ്പെടുന്നത്.

ദമസ്കസിലെ പ്രമുഖ പണ്ഡിതന്മാരിൽ നിന്ന് മത വിദ്യാഭ്യാസം കരസ്ഥമാക്കി അങ്ങനെ ഹംബലി ഫിഖ്ഹിൽ മഹാനവർകൾ വലിയ പാണ്ഡിത്യം നേടി.

പ്രധാന ഗ്രന്ഥങ്ങൾ:-

ബിദായത്തുൽ ആബിദ് (بداية العابد) ഈ ഗ്രന്ഥം ഇമാം അബ്ദുറഹ്മാൻ ബിൻ അബ്ദുല്ലാഹ്  ബഅലി (رحمه الله )യുടെ ഏറ്റവും പ്രശസ്തമായ കിതാബാണ്.ഹംബലി മദ്ഹബിലെ ആരാധനാ കർമ്മങ്ങൾ (ഇബാദത്ത്) വളരെ ലളിതമായും സംക്ഷിപ്തമായും പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.

ശൈഖ് അബുൽ മവാഹിബ് അൽ-ഹംബലി(റ) യെപ്പോലുള്ള പ്രഗത്ഭരായ പണ്ഡിതന്മാർ ബഹുമാനപ്പെട്ടവരുടെ ഉസ്താദുമാരായിരുന്നു. ആ കാലഘട്ടത്തിലെ ദമസ്കസിലെ മുഫ്തിയായും മുദരിസായും അവർ സേവനമനുഷ്ഠിച്ചു.

ഹംബലി മദ്ഹബിലെ സങ്കീർണ്ണമായ നിയമങ്ങളെ ലളിതവൽക്കരിച്ചു എന്നതാണ് മഹാനവർകളുടെ പ്രധാന സംഭാവന. 'ബിദായത്തുൽ ആബിദ്' എന്ന ഗ്രന്ഥം ഇന്നും മദ്ഹബ് പഠിച്ചു തുടങ്ങുന്ന വിദ്യാർത്ഥികൾക്ക് ഒരു അടിസ്ഥാന കിതാബായി ഉപയോഗിക്കപ്പെടുന്നു.

ഹിജ്റ 1192-ലാണ്  ഇമാം അബ്ദുറഹ്മാൻ ബിൻ അബ്ദുല്ലാഹ്  ബഅലി (رحمه الله ) വഫാത്തായത്.


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും