റമദാനിലെ തറാവീഹ്: ഇമാം ശറഫുദ്ദീൻ അംരീത്തി (رحمه الله )
ഭാഗം 1️⃣0️⃣9️⃣
ഇമാം ശറഫുദ്ദീൻ അംരീത്തി (رحمه الله )
ഹിജ്റ - 989
شرف الدين العمريطي رحمه الله - 989 هـ
ومنه نوع بالتراويح اشتهر
عشرين في شهر الصيام عن عمر
بعد العشا في كل ليلة أتت
وأصلها عن النبيّ قد ثبت
التيسير نظم التحرير في الفقه📚 - ص : 83- 84
ശാഫിഈ മദ്ഹബ്
ഇമാം ശറഫുദ്ദീൻ അംരീത്തി (رحمه الله) തറാവീഹിനെ സംബന്ധിച്ച് പദ്യ രൂപത്തിൽ ഇങ്ങനെ രേഖപ്പെടുത്തി; "തറാവീഹ്" എന്ന പേരിൽ പ്രസിദ്ധമായ സുന്നത്ത് നിസ്കാരം അത് 2️⃣0️⃣ റക്അത്തുകൾ റമളാൻ മാസത്തിൽ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) നിന്ന് പ്രസിദ്ധമായി വന്നിട്ടുണ്ട്.
എല്ലാ രാത്രിയിലും ഇശാഅ് നിസ്കാരത്തിന് ശേഷമാണ് 'തറാവീഹ്' നിസ്കാരം നിർവഹിക്കേണ്ടത്. ഇതിൻറെ അടിസ്ഥാനം നബി ﷺ തങ്ങളിൽ നിന്ന് സ്ഥിരപ്പെട്ടതാണ്. തറാവീഹ് നിസ്കാരവും, ശേഷം വിത്റും ജമാഅത്തായി കൊണ്ടാണ് നിസ്കരിക്കേണ്ടത്.
ഇമാം ശറഫുദ്ദീൻ യഹ്‌യ ബിൻ മൂസൽ അംരീത്തി (رحمه الله) ശാഫിഈ മദ്‌ഹബിലെ പ്രഗത്ഭ പണ്ഡിതരും കവിയുമാണ്.
മുഴുവൻ പേര്: യഹ്‌യ ബിൻ ശറഫ് ബിൻ മൂസൽ അംരീത്തി. 'ശറഫുദ്ദീൻ' എന്നാണ് മഹാനവർകളുടെ സ്ഥാനപ്പേരാണ്.
ഈജിപ്തിലെ ശർഖിയ പ്രവിശ്യയിലുള്ള 'അംരീത്ത്' എന്ന ഗ്രാമത്തിലേക്കാണ് ബഹുമാനപ്പെട്ടവരുടെ പേര് ചേർക്കപ്പെടുന്നത്.
പ്രധാന ഗ്രന്ഥങ്ങൾ:-
അൽ-വറഖാത്ത് (നദ്‌മ്) ഉസൂലുൽ ഫിഖ്ഹ് ഇമാം ജുവൈനി (رحمه الله) യുടെ 'വറഖാത്ത്' എന്ന ഗ്രന്ഥത്തിന്റെ കാവ്യരൂപം.
അൽ-ദുർറത്തുൽ ബഹിയ്യ അറബി വ്യാകരണം വിഖ്യാതമായ 'ആജുറൂമിയ്യ' എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ കാവ്യരൂപം.
അത്തൈസീർ : ഫിഖ്ഹ് (കർമ്മശാസ്ത്ര കിത്താബ് )

Comments
Post a Comment