റമദാനിലെ തറാവീഹ്: ഇമാം അഹമ്മദ് ബിൻ അബ്ദുല്ലാഹ് ബഅലി (رحمه الله)



ഭാഗം 1️⃣0️⃣8️⃣

ഇമാം അഹമ്മദ് ബിൻ അബ്ദുല്ലാഹ് ബഅലി (رحمه الله)

ഹിജ്റ - 1189


أحمد بن عبد الله البعلي رحمه الله - 1189 هـ

والتروايح عشرون ركعة بشهر رمضان تسن جامعة يسلم من كل ثنتين بنية أول ركعة فينويهما من التراويح أو من قيام رمضان ويستراح بعد كل أربع ولا بأس بدعاء بعدها ولا بزيادة على العشرين.

 الروض الندي📚 - ص : 157


ഹംമ്പലി മദ്ഹബ്

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹമ്പലി മദ്ഹബിലെ പണ്ഡിതനായ ഇമാം അഹമ്മദ് ബിൻ അബ്ദുല്ലാഹ് ബഅലി (رحمه الله) തറാവീഹ് നിസ്കാരത്തെക്കുറിച്ച് പറയുകയും നിയ്യത്ത് ചെയ്യേണ്ട രൂപം എങ്ങനെയാണെന്നും  രേഖപ്പെടുത്തി.* 

'ഖിയാമു റമദാനിൽ' നിന്നും അല്ലെങ്കിൽ 'തറാവീഹ്' നിസ്കാരത്തിൽ നിന്നും രണ്ട് റക്അത്തു ഞാൻ നിസ്കരിക്കുന്നു എന്നതാണ് തറാവീഹ് നിസ്കാരത്തിൻറെ ആദ്യത്തിൽ നിയ്യത്ത് ചെയ്യേണ്ട രൂപം.

'തറാവീഹ്' നിസ്കാരം റമദാനിൽ 2️⃣0️⃣റക്അത്തുകളാണ്. എല്ലാ രണ്ടു റക്അത്തിലും 'സലാം' വീട്ടണം അതു പോലെ എല്ലാ നാല് റക്അത്തുകൾക്ക് ശേഷവും വിശ്രമിക്കുകയും വേണം.

ശൈഖ് അഹ്മദ് ബിൻ അബ്ദുള്ള അൽ-ബഅ്‌ലി (റഹിമഹുല്ല) ഹൻബലി മദ്‌ഹബിലെ പ്രമുഖ പണ്ഡിതരായിരുന്നു.ഇമാം അഹ്മദ് ബിൻ അബ്ദുള്ള ബിൻ അഹ്മദ് ബിൻ മുഹമ്മദ് അൽ-ബഅ്‌ലി എന്നാണ് മുഴുവൻ പേര്.

ഹിജ്‌റ 1102-ൽ സിറിയയിലെ 'ബഅ്‌ലബക്കി'ൽ ജനിച്ചു. ഹിജ്‌റ 1189-ൽ മഹാനവർകൾ വഫാത്തായി.

അർ-റൗളുൻ നദിയ്യ്' (الروض الندي)ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് അസ്സഫ്ഫാരിനിയുടെ 'കാഫി അൽ-മുബ്തദി' (كافي المبتدي) എന്ന ഗ്രന്ഥത്തിന്റെ ലളിതമായ വ്യാഖ്യാനമാണിത്.

അറിവും വിനയവും  ഒരു പണ്ഡിതൻ എന്നതിലുപരി വലിയ പരിത്യാഗി കൂടിയായിരുന്നു (സാഹിദ്) അതോടൊപ്പം വിനയമുള്ള വ്യക്തിയുമായിരുന്നു ഇമാം അഹമ്മദ് ബിൻ അബ്ദുല്ലാഹ് ബഅലി (رحمه الله)

ചുരുക്കത്തിൽ, ഹംബലി മദ്‌ഹബിലെ ഗ്രന്ഥങ്ങൾ പഠിക്കുന്നവർക്ക് ഒഴിവാക്കാനാവാത്ത ഒരു നാമമാണ് ഇമാം അഹമ്മദ് ബിൻ അബ്ദുല്ലാഹ് ബഅലി (رحمه الله)

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും