റമദാനിലെ തറാവീഹ്: ഇമാം സൈനുദ്ദീൻ മഖ്ദൂം(رحمه الله)



ഭാഗം 1️⃣0️⃣7️⃣

ഇമാം സൈനുദ്ദീൻ മഖ്ദൂം(رحمه الله) 

ഹിജ്റ - 987


زين الدين أحمد بن عبد العزيز  المعبري المليباري  رحمه الله

وصلاة التراويح وهي عشرون ركعة بعشر تسليمات في كل ليلة من رمضان لخبر: "من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه

فتح المعين📚  ص : 168*


ശാഫിഈ മദ്ഹബ്

കേരളക്കാർക്ക് സുപരിചിതനായ സുപ്രസിദ്ധ പണ്ഡിതർ ഇമാം സൈനുദ്ദീൻ മഖ്ദൂം (رحمه الله) റമദാനിലെ തറാവീഹ് നിസ്കാരത്തെ കുറിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെ; ഇമാം 'ബുഹാരി'(رحمه الله) റിപ്പോർട്ട് ചെയ്ത

 

من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه رواه البخاري 

 ഹദീസിൽ പറഞ്ഞതിനു വേണ്ടി റമദാൻ മാസത്തിലെ എല്ലാ രാത്രികളിലും 'തറാവീഹ്' നിസ്കാരം പത്തു സലാം കൊണ്ട്2️⃣0️⃣റക്അത്തുകളാണ് നിസ്കരിക്കേണ്ടത്.

 അൽ-അല്ലാമ ഇമാം സൈനുദ്ദീൻ അഹ്മദ് ബ്നു അബ്ദുൽ അസീസ് അൽ-മഅ്ബരി അൽ-മലൈബാരി (رحمه الله) കേരളം കണ്ട ഏറ്റവും വലിയ ഇസ്‌ലാമിക പണ്ഡിതന്മാരിൽ ഒരാളാണ്. ലോകപ്രശസ്തമായ 'ഫത്ഹുൽ മുഈൻ' എന്ന കർമ്മശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലാണ് മഹാനവർകൾ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്.

പൊന്നാനിയിലെ പ്രശസ്തമായ മഅ്ബരി കുടുംബത്തിലാണ് അവർ ജനിച്ചത്. പിതാമഹനായ സൈനുദ്ദീൻ മഖ്ദൂം (رحمه الله) ഒന്നാമൻ ആണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളി പണികഴിപ്പിച്ചത്.സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ എന്ന പേരിലും ബഹുമാനപ്പെട്ടവർ  അറിയപ്പെടുന്നു.

പ്രാഥമിക മത പഠനം സ്വന്തം പിതാവായ ശൈഖ് അബ്ദുൽ അസീസിൽ(رحمه الله) നിന്നും പിതൃവ്യനായ ഇബ്രാഹിം മഖ്ദൂമിൽ (رحمه الله) നിന്നുമാണ് നേടിയത്.

ഉപരിപഠനത്തിനായി ഈജിപ്തിലെ പ്രശസ്തമായ അൽ-അസ്ഹർ സർവ്വകലാശാലയിൽ പോയി. അവിടെ വെച്ചു കൊണ്ട് ലോകപ്രശസ്ത പണ്ഡിതരായ ഇമാം ഇബ്നു ഹജർ അൽ-ഹൈതമി (رحمه الله) ഉൾപ്പെടെയുള്ള മഹാരഥന്മാരിൽ നിന്ന് ദീനി വിജ്ഞാനം കരസ്ഥമാക്കി.

ഇമാം സൈനുദ്ദീൻ മഖ്ദൂം(رحمه الله) വൈജ്ഞാനിക ലോകത്തിന് നൽകിയ സംഭാവനകൾ നിസ്തുലമാണ്: ഫത്ഹുൽ മുഈൻ (فتح المعين): ശാഫിഈ മദ്‌ഹബിലെ വളരെ ആധികാരികമായ ഈ ഗ്രന്ഥം ഇന്നും ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പാഠപുസ്തകമായി പഠിപ്പിക്കപ്പെടുന്നു.

തുഹ്ഫത്തുൽ മുജാഹിദീൻ (تحفة المجاهدين): പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടാൻ മലബാറിലെ മുസ്ലിങ്ങളെ ആഹ്വാനം ചെയ്യുന്ന ചരിത്ര ഗ്രന്ഥം. കേരള ചരിത്രത്തെക്കുറിച്ച് ലഭ്യമായ ഏറ്റവും പഴയ ലിഖിത രേഖകളിൽ ഒന്നാണിത്.

ഇർഷാദുൽ ഇബാദ് (إرشاد العباد): ആത്മീയതയും കർമ്മശാസ്ത്രവും സമന്വയിപ്പിച്ച ഗ്രന്ഥം.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും