റമദാനിലെ തറാവീഹ്: ഇമാം ഉസ്മാൻ അഹമ്മദ് നജ്ദി അൽ ഹമ്പലി (رحمه الله)



ഭാഗം 1️⃣0️⃣6️⃣

ഇമാം ഉസ്മാൻ അഹമ്മദ് നജ്ദി അൽ ഹമ്പലി (رحمه الله)

ഹിജ്റ - 1100


عثمان أحمد النجدي الحنبلي رحمه الله - 1100 هــ

والتراويح سنة مؤكدة سمّيتْ بذلك لأنهم يصلون أربع ركعات ويتروحون ساعة أي يستريحون، عشرون ركعة لما روى أبوبكر عبد العزيز في " الشافي" عن ابن عباس رضي الله عنهما " أن النبي صلى الله عليه وسلم كان يصلي في شهر رمضان عشرين ركعة. تصلى برمضان لما في الصحيحين من حديث عائشة عنها..

 هداية الراغب  📚- ص : 230


   ഹംമ്പലി മദ്ഹബ്

ഇമാം ഉസ്മാൻ അഹമ്മദ് നജ്ദി അൽ ഹമ്പലി(رحمه الله) വാക്കുകളിങ്ങനെ; തറാവീഹ് മുഅക്കദായ സുന്നത്താണ്. സ്വഹാബികൾ നാല് റക്അത്തു വീതം നിസ്കരിക്കുകയും,പിന്നീട് വിശ്രമിക്കുകയും ചെയ്യുമായിരുന്നു അതു കൊണ്ടാണ് ഈ നിസ്കാരത്തിന് 'തറാവീഹ്' എന്ന പേര് നൽകപ്പെട്ടത്.

'തറാവീഹ്' നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം 2️⃣0️⃣ ആണ്. നബി ﷺ റമളാനിൽ 20 റക്അത്തുകൾ നിസ്കരിക്കുമായിരുന്നു എന്ന് ഇബ്നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) തൊട്ട് റിപ്പോർട്ട് വന്നിട്ടുണ്ട്.

ഇമാം ഉസ്മാൻ ഇബ്നു അഹ്മദ് അൽ-നജ്ദി (رحمه الله) യെ കുറിച്ചുള്ള ലഘു ചരിത്രം.

ഹംമ്പലി മദ്‌ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ പ്രമുഖരാണ് . സൗദി അറേബ്യയിലെ നജ്ദ് പ്രവിശ്യയിലാണ് ജനിച്ചു വളർന്നത്.

പൂർണ്ണനാമം: ഉസ്മാൻ ഇബ്നു അഹ്മദ് ഇബ്നു സൈദ് അൽ-നജ്ദി അൽ-ഖർക്കി അൽ-ഹംമ്പലി.

 പ്രധാന കിതാബ്

 'ഹിദായത്തുർ റാഗിബ്' : ഇമാം മൻസൂർ അൽ-ബുഹൂത്തി رحمه الله യുടെ ശിഷ്യനായ ശൈഖ് മൻസൂർ അൽ-ബഹ്തി (رحمه الله) എഴുതിയ 'ഉംദത്തുൽ ത്വാലിബ്' എന്ന പ്രശസ്തമായ ഹംമ്പലി കർമ്മശാസ്ത്ര ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്.

ഹിജ്റ 1100-ൽ മഹാനവർകൾ വഫാത്തായി.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും