റമദാനിലെ തറാവീഹ്: ഇമാം മുഹമ്മദ് ബിൻ ബദറുദ്ദീൻ അബ്ദുൽ ഖാദിർ അൽ ഹസ്റജി (رحمه الله)



ഭാഗം 1️⃣0️⃣4️⃣

ഇമാം മുഹമ്മദ് ബിൻ ബദറുദ്ദീൻ അബ്ദുൽ ഖാദിർ അൽ ഹസ്റജി (رحمه الله) 

ഹിജ്റ - 1083


    مُحَمَّدُ بْنُ بَدْرِ الدِّينِ بْنِ عَبْدِ الْقَادِرِ بْنِ بَلْبَانَ الْخَزْرَجِيُّ, الْقَادِرِيُّ الْحَنْبَلِيُّ - 1083 هـ

والتراويح عشرون ركعة برمضان تسن والوتر معه جماعة ووقتها بين سنة عشاء ووتر.

كافي المبتدي من الطلاب📚 - ص :  37

ഹംമ്പലി മദ്ഹബ്

ഇമാം മുഹമ്മദ് ബിൻ ബദറുദ്ദീൻ അബ്ദുൽ ഖാദിർ അൽ ഖസ്റജി (رحمه الله) യുടെ വാക്കുകൾ ഇങ്ങനെ;  'തറാവീഹ്' നിസ്കാരം റമദാൻ മാസത്തിൽ2️⃣0️⃣റക്അത്ത്കൾ സുന്നത്താണ്. വിത്ർ നിസ്കാരവും ജമാഅത്തായി നിസ്കരിക്കൽ സുന്നത്ത് തന്നെ.

ഇശാഅ് നിസ്കാരത്തിൻറെ സുന്നത്തിൻറെയും, വിത്ർ നിസ്കാരത്തിനും ഇടയിൽ ആകുന്നു 'തറാവീഹ്' നിസ്കാരത്തിൻറെ സമയം.

ഒന്നാം നൂറ്റാണ്ടു മുതൽ പത്താം നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്ന ഈയൊരുകാലം വരെയും മുസ്ലിം ലോകത്ത് കഴിഞ്ഞ തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം ഇരുപതിൽ താഴെ ഇല്ല എന്ന് വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ് "റമളാനിലെ തറാവീഹ് " എന്ന ഈയൊരു പരമ്പര.

ഹംബലി മദ്‌ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ പ്രമുഖരാണ് ഇമാം ഇബ്നു ബൽബാൻ ഖസ്രജി (رحمه الله)

ജീവ ചരിത്രരേഖ:-
 ഇമാം മുഹമ്മദ് ബ്നു ബദ്‌രിദ്ദീൻ ബ്നു അബ്ദിൽ ഖാദിർ ബ്നു ബൽബാൻ അൽ-ബഅ്‌ലി (رحمه الله) എന്നതാണ് മുഴുവൻ പേര്. ഹിജ്റ 1006-ൽ സിറിയയിലെ 'ബഅ്‌ലബക്കി'ൽ ജനിച്ചു.

ഖാദിരിയ്യ ത്വരീഖത്തിന്റെ വഴിയിൽ സഞ്ചരിച്ച സൂഫി വര്യർ കൂടിയായിരുന്നു മഹാനവർകൾ ആത്മീയ കാര്യങ്ങളിലും അഗാധമായ അറിവുള്ളവരായിരുന്നു അവർ.

 അറബി ഭാഷയിലും സാഹിത്യത്തിലും വലിയ ആഴത്തിലുള്ള അറിവുണ്ടായിരുന്നു.

അഖ്‌സറുൽ മുഖ്തസ്വറാത്ത് (أخصر المختصرات): ഹംബലി ഫിഖ്‌ഹിലെ ഏറ്റവും ചെറിയ എന്നാൽ സമഗ്രമായ സംഗ്രഹമാണിത്. ഇന്നും ലോകപ്രശസ്തമായ പല ഇസ്‌ലാമിക് യൂണിവേഴ്സിറ്റികളിൽ ഇത് പഠിപ്പിക്കപ്പെടുന്നു.

കാഫിൽ മുബ്തദി (كافي المبتدي): തുടക്കക്കാർക്ക് കർമ്മശാസ്ത്രം പഠിക്കാൻ വേണ്ടിയാണ് ഇത് രചിച്ചത്.

ഖലാഇദുൽ ഇഖ്‌യാൻ (قلائد العقيان): ഇത് അഖീദയുമായി (വിശ്വാസകാര്യങ്ങൾ) ബന്ധപ്പെട്ട ഗ്രന്ഥമാണ്.

ഇസ്‌ലാമിക ലോകത്ത്, പ്രത്യേകിച്ച് ഹംബലി മദ്‌ഹബ് പിന്തുടരുന്നവർക്കിടയിൽ, "ഇബ്നു ബൽബാൻ" എന്ന പേര് കൃത്യതയ്ക്കും ലാളിത്യത്തിനും പര്യായമാണ്.

ഹിജ്റ 1083-ൽ സിറിയയിലെ ദമസ്കസിലായിരുന്നു വഫാത്ത്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും