റമദാനിലെ തറാവീഹ്: ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله)
ഭാഗം 1️⃣0️⃣3️⃣
ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله)
ഹിജ്റ - 974
ابن حجر الهيتمي رحمه الله -974 هـ
(ثم) بعد الرواتب في الفضل (التراويح ) ولو في جماعة لمواظبته صلى الله عليه وسلم على الراتبة دونها فإنه صلاها ليالي أربعاً فصلوها معه ثم تأخر وصلى في بيته باقي الشهر خشية الفرض .... عشرون ركعة في كل ليلة من رمضان لخبر ضعيف به لكن أجمع الصحابة عليه.
فتح الجواد بشرح الإرشاد-📚 ج 1 - ص : 246-247
ശാഫിഈ മദ്ഹബ്
ശാഫിഈ മദ്ഹബിലെ വിജ്ഞാന നിറകുടമാണ് മഹാനരായ ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) ബഹുമാനപ്പെട്ടവർ തറാവീഹ് നിസ്കാരത്തെ കുറിച്ച് പറഞ്ഞത് നമുക്ക് കാണാം; റവാത്തിബ് സുന്നത്തുകൾ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ നിസ്കാരമാണ് 'തറാവീഹ്'. റവാത്തിബ് സുന്നത്തുകളാണ് ഏറ്റവും ശ്രേഷ്ഠകരം കാരണം അത് നബി ﷺ തങ്ങൾ ഒരിക്കലും മുടക്കിയിട്ടില്ല എന്നുള്ളതു കൊണ്ടു തന്നെ.
തുടർന്ന് ഇമാം ഇബ്നു ഹജർ(رحمه الله) നബി ﷺ തങ്ങൾ നാല് ദിവസം പള്ളിയിൽ വെച്ച് തറാവീഹ് നിസ്ക്കരിച്ച സംഭവം രേഖപ്പെടുത്തിയശേഷം തുടർന്ന് വിശദീകരിക്കുന്നു ; മദീനക്കാർ അല്ലാത്തവർക്ക് തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകൾ2️⃣0️⃣ ആണ്.
നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ ഇരുപത് റക്അത്ത് നിസ്ക്കരിച്ചു എന്നുള്ള ദുർബലമായ ഒരു ഹദീസ് വന്നിട്ടുണ്ട്. എന്നിരുന്നാലും തറാവീഹ് ഇരുപത് ആണെന്ന് വിഷയത്തിൽ സ്വഹാബത്തിൻറെ "ഇജ്മാഅ്" ഉണ്ടായിട്ടുണ്ട്ന്ന് ഇമാം ഇബ്നു ഇമാം ഇബ്നു ഹജർ(رحمه الله) രേഖപ്പെടുത്തി വച്ചു.
എന്നാൽ മദീനക്കാരായ ആളുകൾക്ക് തറാവീഹ് മുപ്പത്തിയാറ് റക്അത്തുകൾ നിസ്കരിക്കാവുന്നതാണ്. ഇരുപതിന് മേലിൽ ചുരുക്കൽ ആണ് ഉത്തമം എങ്കിലും 36 വരെ അധികരിപ്പിക്കാവുന്നതാണ്.
അതേ സമയം മദീനക്കാർ അല്ലാത്തവർക്ക് 20 റകഅത്തുകളെക്കാൾ തറാവീഹ് വർദ്ധിപ്പിക്കുന്നത് അനുവദനീയമല്ല. അതു പോലെ എല്ലാ രണ്ടു റക്അത്തിലും സലാം വീട്ടുകയും വേണം. ഒരു സലാം കൊണ്ട് നാലു റക്അത്ത് വല്ലവരും തറാവീഹ് നിസ്കരിച്ചാൽ അത് സ്വഹീഹ് ആവുന്നതല്ല.
മഹാനരായ ഇമാം ഇബ്നു ഹജർ അൽ-ഹൈതമി (رحمه الله) യെ കുറിച്ചുള്ള ലഘുവിവരണം:
ശാഫിഈ കർമ്മശാസ്ത്രത്തിലെ (ഫിഖ്ഹ് )പിൽക്കാലത്തെ ഏറ്റവും വലിയ പണ്ഡിതന്മാരിൽ ഒരാളാണ് മഹാനവർകൾ.
പൂർണ്ണനാമം: അബുൽ അബ്ബാസ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ അലി ബിൻ ഹജർ അൽ-ഹൈതമി അൽ-മക്കി എന്നാണ്
ഹിജ്റ 909-ൽ ഈജിപ്തിലെ അബുൽ ഹൈതം എന്ന ഗ്രാമത്തിലായിരുന്നു മഹാനവർകൾ ജനിച്ചത്. വഫാത്താകുന്നത് ഹിജ്റ 974-ൽ വിശുദ്ധ മക്കയിൽ (ജന്നത്തുൽ മുഅല്ലയിൽ)
ശാഫിഈ മദ്ഹബിലെ അവസാന വാക്കാണ് ഇമാം : ശാഫിഈ മദ്ഹബിലെ പിൽക്കാല കർമ്മ ശാസ്ത്ര തീരുമാനങ്ങളിൽ (ഫത്വ വകൾ ) ഏറ്റവും കൂടുതൽ അവലംബിക്കപ്പെടുന്ന രണ്ട് പണ്ഡിതന്മാരിൽ ഒരാളാണ് ഇമാം ഇബ്നു ഹജർ അൽ-ഹൈതമി (رحمه الله) രണ്ടാമത്തെ പണ്ഡിതർ ഇമാം റംലി (رحمه الله) ആണ്).
കേരളമുൾപ്പെടെയുള്ള മിക്കവാറും എല്ലാ പ്രദേശങ്ങളിലെയും ശാഫിഈ മദ്ഹബ് അവലംബിക്കുന്നവർ ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) യുടെ അഭിപ്രായങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസാരി (رحمه الله) തുടങ്ങിയ പ്രഗത്ഭരായിരുന്നു ബഹുമാനപ്പെട്ടവരുടെ ഉസ്താദുമാർ
ജീവിതത്തിന്റെ വലിയൊരു ഭാഗം അവർ മക്കയിലാണ് ചിലവഴിച്ചത്. അതുകൊണ്ടാണ് 'അൽ-മക്കി' എന്ന് പേരിനോട് ചേർത്ത് വിളിക്കുന്നത്. വിശുദ്ധ ഹറമിൽ ഇരുന്നുകൊണ്ട് ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) നടത്തിയ ദർസുകളും, ഗ്രന്ഥരചനകളും ലോകപ്രശസ്തമാണ്.
പ്രധാന ഗ്രന്ഥങ്ങൾ:
കർമ്മശാസ്ത്രം, ഹദീസ്, തസവ്വുഫ് തുടങ്ങിയ മേഖലകളിൽ അമൂല്യമായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്:
തുഹ്ഫത്തുൽ മുഹ്താജ് (تحفة المحتاج): ഇമാം നവവി (رحمه الله)യുടെ മിൻഹാജിന് ഇമാം ഇബ്നു ഹജർ (رحمه الله) എഴുതിയ വ്യാഖ്യാനമാണിത്. ശാഫിഈ മദ്ഹബിലെ ഏറ്റവും ആധികാരിക ഗ്രന്ഥമായി ഇത് പരിഗണിക്കപ്പെടുന്നു.
അൽ ഫതാവൽ കുബ്റ (الفتاوى الكبرى): ഇമാം ഇബ്നു ഹജർ (رحمه الله) തങ്ങളുടെ വൈജ്ഞാനികമായ ഫത്വകളുടെ സമാഹാരം.
അൽ സവാജിർ (الزواجر): വൻദോഷങ്ങളെ കുറിച്ച് വിവരിക്കുന്ന വിഖ്യാത ഗ്രന്ഥം.
ഫത്ഹുൽ ജവാദ് (فتح الجواد): (ഇമാം ഇബ്നുൽ മുഖ്രി (رحمه الله) യുടെ ഇർഷാദിനുള്ള വ്യാഖ്യാനം).
ബിദഈ ചിന്താഗതികൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും 'അൽ-സവാഇഖുൽ മുഹ്രിഖ' പോലുള്ള ഗ്രന്ഥങ്ങളിലൂടെ യഥാർത്ഥ അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം സംരക്ഷിക്കുകയും ചെയ്തു.
അബൂ നവവി✍️
00974 77882082

Comments
Post a Comment