റമദാനിലെ തറാവീഹ്: ഇമാം മൻസൂർ ബിൻ യൂനുസ് സ്വലാഹുദ്ദീൻ ബുഹൂതി (رحمه الله)



ഭാഗം 1️⃣0️⃣2️⃣

ഇമാം മൻസൂർ ബിൻ യൂനുസ് സ്വലാഹുദ്ദീൻ ബുഹൂതി (رحمه الله) 

ഹിജ്റ -  1051


منصور بن يونس بن صلاح الدين  البُهُوتِى  رحمه الله

والتراويح عشرون ركعة برمضان


ഹംമ്പലി മദ്ഹബ്

ഇമാം മൻസൂർ ബിൻ യൂനുസ് സ്വലാഹുദ്ദീൻ ബുഹൂതി (رحمه الله) രേഖപ്പെടുത്തുന്നു; 'തറാവീഹ്' റമദാൻ മാസത്തിലുള്ള2️⃣0️⃣ റക്അത്ത് നിസ്കാരം ആകുന്നു.

 ഹംമ്പലി മദ്ഹബ് സ്വീകരിച്ചവരായിരുന്നു മഹാനവർകൾ."ഉംദത്തു ത്വാലിബ് ലിനയ്‌ലിൽ മആരിബ്" എന്ന ഗ്രന്ഥത്തിൽ തറാവീഹിനെ സംബന്ധിച്ച് അത് 20 റക്അത്തുകൾ ആണെന്ന്  രേഖപ്പെടുത്തി വച്ചു.

ഹംബലി മദ്‌ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ ഏറ്റവും പ്രമുഖരും ആധികാരിക വ്യക്തിത്വവുമാണ് ഇമാം മൻസൂർ ബിൻ യൂനുസ് അൽ ബുഹൂതി (رحمه الله)

മൻസൂർ ബിൻ യൂനുസ് ബിൻ സലാഹുദ്ദീൻ അൽ-ബുഹൂതി എന്നതാണ് മുഴുവൻ പേര്. ഹിജ്‌റ 1000-നോടടുത്ത് ഈജിപ്തിലെ 'ബഹൂത്' എന്ന ഗ്രാമത്തിൽ ജനിച്ചു. (വിളിപ്പേര്): 'ശൈഖുൽ ഹനാബില ബി മിസ്ർ' (ഈജിപ്തിലെ ഹംബലി പണ്ഡിതന്മാരുടെ നേതാവ്) എന്ന്  അറിയപ്പെടുന്നു.


 പ്രധാന ഗ്രന്ഥങ്ങൾ

ഹംബലി മദ്‌ഹബിലെ  നിയമങ്ങളെ വിശദീകരിച്ചു കൊണ്ട് മഹാനവർകൾ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. അവയിൽ പ്രധാനപ്പെട്ടവ:

അർ-റൗളുൽ മുർബിഅ് (الروض المربع): ഇമാം ഹിജാവി (رحمه الله) യുടെ 'സാദുൽ മുസ്തഖ്‌നിഅ്' എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്.

കശ്ശാഫുൽ ഖിനാഅ് (كشاف القناع): ഇത് 'അൽ-ഇഖ്‌നാഅ്' എന്ന ഗ്രന്ഥത്തിന്റെ വിപുലമായ വ്യാഖ്യാനമാണ്.

ശറഹു മുൻതഹൽ ഇറാദാത്ത് (شرح منتهى الإرادات): ഹംമ്പലി മദ്‌ഹബിലെ ഏറ്റവും ആധികാരികമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥം.

തറാവീഹ്  നിസ്കാരത്തെക്കുറിച്ചുള്ള ഇമാം  ബുഹൂതി (رحمه الله) യുടെ നിലപാട് ഇതാണ്, തറാവീഹ് 20 റക്അത്താണ്: ഉമർ (رضِىَ ٱللَّهُ عَنۡهُ) വിന്റെ കാലത്ത് സ്വഹാബികൾ ഏകോപിച്ച രീതിയെ അടിസ്ഥാനമാക്കി, തറാവീഹ് 20 റക്അത്താണ് എന്നതാണ് ഹംബലി മദ്‌ഹബിലെ പ്രബലമായ അഭിപ്രായം. റമദാനിൽ ഇത് സുന്നത്താണെന്നും പഠിപ്പിക്കുന്നു. ഇത് ജമാഅത്തായി നിർവഹിക്കലാണ് ഉത്തമം എന്നും ബഹുമാനപ്പെട്ടവർ  വിശദീകരിക്കുന്നു.

ഹിജ്‌റ 1051-ൽ കെയ്‌റോയിൽ വെച്ചാണ് ഇമാം  ബുഹൂതി (رحمه الله) വഫാതായത്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും