റമദാനിലെ തറാവീഹ്: ഇമാം ശിഹാബുദ്ധീൻ അഹമ്മദ് റംലി (رحمه الله)
ഭാഗം1️⃣0️⃣1️⃣
ഇമാം ശിഹാബുദ്ധീൻ അഹമ്മദ് റംലി (رحمه الله)
ഹിജ്റ - 957
شهاب الدين أحمد بن أحمد بن حمزة الرملي (ت: 957هـ) والد الإمام الرملي المشهور
صلاة التراويح : وهي عشرون ركعة بعشر تسليمات وذلك خمس ترويحات كل ترويحة أربع ركعات بتسليمتين والأصل فيها خبر الصحيحين عن عائشة رضي الله عنها أنه صلى الله عليهم وسلم صلاها ليالي فصلوها معه ثم تأخر فصلى في بيته باقي الشهر وقال خشيت أن تفرض عليكم فتعجزوا عنها.
فتح الرحمن شرح زبد ابن رسلان📚 - ص : 257
ശാഫിഈ മദ്ഹബ്
ഇമാം റംലി (رحمه الله) വാക്കുകൾ കാണാം; 'തറാവീഹ്' നിസ്കാരം പത്ത് സലാം കൊണ്ട്2️⃣0️⃣ റക്അത്തുകളാണ്.ആകെ അഞ്ച് തർവീഹ്കളാണ് ഉള്ളത് .ഓരോ തർവീഹും നാല് റക്അത്തുകൾ ആകുന്നു.തറാവീഹിന് അടിസ്ഥാനം ഇമാം ബുഖാരി (رحمه الله) ഉദ്ധരിച്ച ഹദീസാണ്. നബി ﷺ തങ്ങൾ മൂന്ന് ദിവസം പള്ളിയിൽ വെച്ച് നിസ്കരിക്കുകയും, പിന്നീട് ഈ നിസ്കാരം നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണം പള്ളിയിൽ വച്ച് നിസ്കരിക്കാതെ വീട്ടിൽ വച്ച് നിസ്കരിച്ച ഹദീസ് ഈ സംഭവം ബഹുമാനപ്പെട്ട ഇമാം റംലി (رحمه الله) തറാവീഹിന് അനുബന്ധമായി രേഖപ്പെടുത്തുകയും ചെയ്തു.
ഇമാം ശഹാബുദ്ദീൻ അഹ്‌മദ് റംലിയെ (رحمه الله) ക്കുറിച്ചുള്ള ലഘു ചരിത്രം
ഇസ്‌ലാമിക കർമ്മശാസ്ത്രത്തിലെ (ഫിഖ്ഹ്) അതീവ പ്രഗത്ഭ പണ്ഡിതരായിരുന്നു അവർ . ഇമാം ശഹാബുദ്ദീൻ അൽ-റംലി (رحمه الله) ശാഫിഈ മദ്ഹബിലെ പിൽക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പണ്ഡിതന്മാരിൽ ഒരാളായാണ് ഇമാം റംലി (رحمه الله) അറിയപ്പെടുന്നത്.
പൂർണ്ണനാമം: ശഹാബുദ്ദീൻ അഹ്‌മദ് ബൻ അഹ്‌മദ് ബൻ ഹംസ അൽ-റംലി. 'ശൈഖുൽ ഇസ്‌ലാം' എന്ന് ആ കാലഘട്ടത്തിൽ വിളിക്കപ്പെട്ടിരുന്നു.
ഈജിപ്തിലെ 'റംല'എന്ന ഗ്രാമത്തിലായിരുന്നു ജനിച്ചത്. ഹിജ്റ 957 (ക്രിസ്താബ്ദം 1550) ലാണ് ഇമാം റംലി (رحمه الله) വഫാതായത്.
ശാഫിഈ മദ്ഹബിലെ സുപ്രധാന ഗ്രന്ഥമായ 'നിഹായത്തുൽ മുഹ്താജ്' രചിച്ച ഇമാം ശംസുദ്ദീൻ മുഹമ്മദ് അൽ-റംലി (رحمه الله) യുടെ പിതാവാണവർ. പിതാവും മകനും ഒരേപോലെ പാണ്ഡിത്യത്തിൽ പ്രശസ്തരായിരുന്നു.
ഷാഫിഈ മദ്ഹബിലെ അവസാനകാലത്തെ ഫത്‌വകൾ പരിശോധിക്കുമ്പോൾ ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله), ഇമാം റംലി (رحمه الله) എന്നിവരുടെ അഭിപ്രായങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
പ്രധാന കിതാബുകൾ:
ഫത്ഹുർറഹ്മാൻ ശർഹു സുബദ്: ഇമാം ഇബ്നു റസ്‌ലാന്റെ (رحمه الله) 'സുബദ്' എന്ന പദ്യരൂപത്തിലുള്ള കർമ്മശാസ്ത്ര ഗ്രന്ഥത്തിന് ഇമാം നൽകിയ ഈ വ്യാഖ്യാനം വളരെ പ്രശസ്തമാണ്.
ഫതാവൽ റംലി: മഹാനവർകളുടെ ഫത്‌വകളുടെ സമാഹാരം. ഇത് പിന്നീട് അദ)വരുടെ മകൻ ഇമാം ശംസുദ്ദീൻ റംലി (رحمه الله) ക്രോഡീകരിക്കുകയുണ്ടായി.
അക്കാലത്തെ എല്ലാ വിജ്ഞാന ശാഖകളിലും (തഫ്സീർ, ഹദീസ്, ഫിഖ്ഹ്) അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു ഇമാം റംലി (رحمه الله) . ഇമാം സകരിയ്യൽ അൻസാരി (رحمه الله) യെപ്പോലുള്ള മഹാൻമാരുടെ ശിഷ്യനായിരുന്നു അവർ ).
പിൽക്കാലത്ത് വന്ന ഒട്ടുമിക്ക ശാഫിഈ പണ്ഡിതന്മാരും ഇമാമിന്റെ ഗ്രന്ഥങ്ങളെയും ഫത്‌വകളെയും അടിസ്ഥാനമാക്കിയാണ് മുന്നോട്ട് കൊണ്ടുപോയത്.
അബൂ നവവി✍️
00974 77882082

Comments
Post a Comment