റമദാനിലെ തറാവീഹ്: ഇമാം മർഈ ബിൻ യൂസുഫ് ബിൻ അഹമ്മദ് കർമി (رحمه الله)
ഭാഗം 1️⃣0️⃣0️⃣
ഇമാം മർഈ ബിൻ യൂസുഫ് ബിൻ അഹമ്മദ് കർമി (رحمه الله)
ഹിജ്റ - 1033
مَرْعِي بن يوسف بن أبي بكر بن أحمد الكَرْمِي - 1033
والتراويح عشرون ركعة برمضان ووقتها ما بين العشاء والوتر.
دليل الطالب لنيل المطالب📚 - ص : 124
ഹംമ്പലി മദ്ഹബ്
ഇമാം മർഈ ബിൻ യൂസുഫ് ബിൻ അഹമ്മദ് കർമി (رحمه الله) റമളാനിലെ തറാവീഹ് നിസ്കാരത്തെക്കുറിച്ച് രേഖപ്പെടുത്തുന്നത് ഇങ്ങനെ; 'തറാവീഹ്' നിസ്കാരം റമളാനിൽ2️⃣0️⃣റക്അത്ത്ആകുന്നു. അത് നിസ്കരിക്കേണ്ടത് ഇശാഇൻറെയും,വിത്റിൻറെയും ഇടയിലാണ്.
ഒന്നാം നൂറ്റാണ്ടു മുതൽ സ്വഹാബികൾ തറാവീഹ് നിസ്കരിച്ചു വന്ന രീതികളും, റക്അത്തുകളുടെ എണ്ണവും നാം മുൻ ഭാഗങ്ങളിൽ വായിച്ചു.ഇപ്പോൾ പതിനൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുമ്പോൾ ഹംമ്പലി മദ്ഹബിലെ പണ്ഡിതരായ മഹാനവർകൾ രേഖപ്പെടുത്തിവെച്ചതും മറ്റൊന്നല്ല.
ഹംമ്പലി മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ ഏറ്റവും പ്രമുഖ വ്യക്തിത്വമാണ് ഇമാം മർഈ ബിൻ യൂസുഫ് അൽ-കർമി (റഹിമഹുല്ല).
പൂർണ്ണനാമം: മർഈ ബിൻ യൂസുഫ് ബിൻ അബീബക്കർ ബിൻ അഹ്മദ് അൽ-കർമി എന്നാണ്. പാലസ്തീനിലെ തുൽക്കർമിനടുത്ത് 'സഫാറീൻ' എന്ന ഗ്രാമത്തിൽ ജനിച്ചു. (അതുകൊണ്ടാണ് മഹാനവർകളെ 'അൽ-കർമി' എന്ന് വിളിക്കുന്നത്).
പ്രധാന ഗ്രന്ഥങ്ങൾ:
1) ദലീലുഥ്ഥാലിബ് (دليل الطالب): ഇത് ഹമ്പലി ഫിഖ്ഹിലെ കിതാബാണ്.
2) ഗായത്തുൽ മുൻതഹ (غاية المنتهى): ഹംമ്പലി മദ്ഹബിലെ അവസാന വാക്കുകളായി കണക്കാക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഗ്രന്ഥങ്ങളിലെ അഭിപ്രായങ്ങളെ ഏകോപിപ്പിച്ചു തയ്യാറാക്കിയ ഗ്രന്ഥം.
3) ബഹ്ജത്തുന്നാളിരീൻ (بهجة الناظرين): ചരിത്ര വിഷയത്തിലുള്ള ഗ്രന്ഥം.*
ഹിജ്റ 1033-ൽ ഈജിപ്തിലെ കൈറോയിൽ വെച്ചാണ് ഇമാം മർഈ അഹമ്മദ് കർമി (رحمه الله) വഫാത്താകുന്നത്.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment