"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 19



ശഫാഅത് നബിﷺ യോട് ചോദിച്ചു വാങ്ങിയ ഭാഗ്യവാനായ കുട്ടി 


☪☪☪☪☪☪☪☪☪☪☪☪☪☪


حدثنا عبدان بن أحمد ، ثنا شيبان بن فروخ ، ثناجرير بن حازم سمعت، عبد الملك بن عُمير يحدّث عن مصعب الأسلمي قَالَ انْطَلَقَ غُلَامٌ مِنَّا فَأَتَى النَّبِيَّ - صَلَّى اللهُ عَلَيْهِ وَسَلَّمَ - فَقَالَ إِنِّي سَائِلُكَ سُؤَالًا قَالَ وَمَا هُوَ قَالَ أَسْأَلُكَ أَنْ تَجْعَلَنِي مِمَّنْ تَشْفَعُ لَهُ يَوْمَ الْقِيَامَةِ قَالَ مَنْ أَمَرَكَ بها أو مَنْ علّمك بهَذَا أَوْ مَنْ دَلَّكَ عَلَى هَذَا قَالَ مَا أَمَرَنِي بِهَذَا أَحَدٌ إِلَّا نَفْسِي قَالَ فَإِنَّكَ مِمَّنْ أَشْفَعُ لَهُ يَوْمَ الْقِيَامَةِ.  فذهب الغلام جذلان ليخبر أهله  فلما ولى  قال  ردوا علي الغلام  فردوه كئيبا مخافة أن يكون قد حدث فيه شيء  قال  أعني على نفسك بكثرة السجود.


المعجم الكبير للطبرني - ج 20 صفحة 365 ترجمة مصعب الأسلمي رضي ا لله عنه📚


മിസ്അബുൽ അസ്ലമി (رضِىَ ٱللَّهُ عَنۡهُ ) പറയുന്നു; ഞങ്ങളിൽ നിന്നുള്ള ഒരു കുട്ടി നബി ﷺ യുടെ അടുക്കലേക്ക് പോവുകയും, എന്നിട്ട് നബിയെ തങ്ങളോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് പറയുകയും ചെയ്തു.എന്താണ് ചോദിക്കാനുള്ളതെന്ന് നബിﷺചോദിച്ചപ്പോൾ കുട്ടി പറഞ്ഞു


اسالك ان تجعلني ممن تشفع له يوم القيامة

 

"ഖിയാമത്ത് നാളിൽ നബിയെ (ﷺ) തങ്ങൾ ശഫാഅത്ത് ചെയ്യുന്ന വിഭാഗത്തിൽ എന്നെയും ഉൾപ്പെടുത്തണം" ഉടനെ നബി ﷺ തിരിച്ചു ചോദിക്കുകയുണ്ടായി ഈ ചോദ്യം ആരാണ് നിന്നെ പഠിപ്പിച്ചത്?കുട്ടി പ്രതികരിക്കുകയുണ്ടായി ; "മറ്റാരും പഠിപ്പിച്ചതല്ല എന്റെ സ്വന്തം ശരീരത്തിൽ നിന്ന് പ്രചോദനം കിട്ടിയതാണ്" 


ഇത് കേട്ട ഉടനെ നബി ﷺ പറഞ്ഞു ;

اني اشفع لك


"ഞാൻ നിനക്ക് തീർച്ചയായും ശഫാഅത്ത് ചെയ്യും" 


ഖിയാമം നാളിൽ ഞാൻ ശഫാഅത്ത് ചെയ്യുന്നവരിൽ പെട്ട ആളു തന്നെയാണ് നീ സുജൂദ്  വർദ്ധിപ്പിക്കുകയും ചെയ്യണം.


ഇത് റിപ്പോർട്ട് ചെയ്ത മറ്റ് ഹദീസ് പണ്ഡിതന്മാരും ഗ്രന്ഥങ്ങളും കാണുക


1️⃣ ഇമാം ത്വബ്റാനി (رضِىَ ٱللَّهُ عَنۡهُ)

മുഅജമുൽ കബീർ 📚


2️⃣ ഹാഫിള് ഇബ്നു ഹജർ അസ്‌കലാനി (رضِىَ ٱللَّهُ عَنۡهُ)

അൽ ഇസ്വാബ 📚


3️⃣ ഇമാം ബഗ്‌വി(رضِىَ ٱللَّهُ عَنۡهُ) 📚


4️⃣ ഇമാം ബസ്സാർ (رضِىَ ٱللَّهُ عَنۡهُ) 📚


5️⃣ ഇമാം ഹാഫിള് അബുനുഐമ് (رضِىَ ٱللَّهُ عَنۡهُ )


6️⃣ ബുഹാരി, മുസ്ലിമിന്റെ റാവിമാരാണെന്നും സനദ് സ്വഹീഹാണെന്നും ഇമാം ഹൈസമി (رضِىَ ٱللَّهُ عَنۡهُ) മജ്മഅഹ് സവായിദ് 📚


ഇവിടെ നബിﷺ തങ്ങളോട് അഭൗതികമായ ഒരു കാര്യം ചോദിക്കുന്നു. അഭൗതികമായ കാര്യം തന്നെ ഞാൻ നൽകുമെന്ന് നബിﷺ     തങ്ങൾ ഉറപ്പ് കൊടുക്കുകയും ചെയ്യുന്നു


ഈ ഒരൊറ്റ ഹദീസ് തന്നെ മാത്രം മതിയാകും മുജാഹിദ് ഉൾപ്പെടയുള്ള പുത്തൻ വാദികളുടെ വാദങ്ങൾ നിരർത്ഥകമാകാൻ. മുൻപ് ഉദ്ധരിക്കപ്പെട്ട പല ഭാഗങ്ങളിലും  പരാമർശിക്കപ്പെട്ടത് പോലെ മനുഷ്യ കഴിവിന് അതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ , മരണപ്പെട്ടവരോടോ സഹായം ചോദിക്കുന്നത് ശിർക്കാണെന്ന് പച്ച മലയാളത്തിൽ മുജാഹിദ് നേതാവ് കുഞ്ഞിതു മദനി എഴുതി വച്ചതാണ്.


 ഒരു ശിർക്ക് ചോദിച്ചപ്പോൾ ശിർക്കിന് നബി ﷺ അനുമതി നൽകി എന്ന് ഇതൊക്കെ ശിർക്ക് ആണെന്ന് വാദിക്കുന്നവർക്ക്  പറയേണ്ടിവരും നഊദു ബില്ലാ! 


പുണ്യ നബിയുടെ ﷺ ശഫാഅത്ത് ലഭിക്കുന്ന വിഭാഗത്തിൽ നമ്മെയും  ഉൾപ്പെടുത്തുമാറാകട്ടെ ( ആമീൻ ) 



അബൂ നവവി ✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും