നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ - 9




നബി ﷺയോട് സ്വർഗ്ഗം ചോദിച്ച സ്വഹാബി


حَدَّثَنَا الْحَكَمُ بْنُ مُوسَى أَبُو صَالِحٍ ، حَدَّثَنَا هِقْلُ بْنُ زِيَادٍ ، قَالَ : سَمِعْتُ الأَوْزَاعِيَّ ، قَالَ : حَدَّثَنِي يَحْيَى بْنُ أَبِي كَثِيرٍ ، حَدَّثَنِي أَبُو سَلَمَةَ ، حَدَّثَنِي رَبِيعَةُ بْنُ كَعْبٍ الأَسْلَمِيُّ ، قَالَ : " كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ ، فَقَالَ لِي سَلْ ، فَقُلْتُ : أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ  قَالَ : أَوْ غَيْرَ ذَلِكَ  قُلْتُ  هُوَ ذَاكَ ، قَالَ : فَأَعِنِّي عَلَى نَفْسِكَ ، بِكَثْرَةِ السُّجُودِ (📚 صحيح مسلم باب فضل السجود والحث عليه)


സ്വഹാബിയായ റബീഅത് ബ്നു കഅബ് (رضِىَ ٱللَّهُ عَنۡهُ )പറയുന്നു; ഞാൻ നബി ﷺ യുടെ കൂടെ രാത്രി താമസിച്ചു വുദുവിനും ,മറ്റും വേണ്ടി നബിﷺ     തങ്ങൾക്ക് ഞാൻ വെള്ളം എത്തിച്ചു കൊടുത്തു. 


ആ സമയത്ത് നബി ﷺ      ആവശ്യമുള്ളത് ചോദിക്കുക എന്ന്  എന്നോട് പറഞ്ഞു.അതു പ്രകാരം ഞാൻ സ്വർഗ്ഗത്തിലും എനിക്ക് തങ്ങളുടെ കൂടെ തന്നെ കഴിയണം എന്ന് ചോദിച്ചപ്പോൾ നബി ﷺ മറ്റൊന്നും ചോദിക്കാനില്ലെ എന്ന് വീണ്ടും തിരിച്ച് ചോദിച്ചു 


റബീഅത് ബിൻ കഅബ് (رضِىَ ٱللَّهُ عَنۡهُ ) എനിക്ക് അതുതന്നെ മതി എന്ന് മറുപടി പറഞ്ഞു. സുജൂദ് വർദ്ധിപ്പിച്ചു കൊണ്ടിരിക്കാൻ നബിﷺ തങ്ങൾ ഉപദേശിക്കുകയും ചെയ്തു. 


ഇമാം മുസ്ലിം رضِىَ ٱللَّهُ عَنۡهُ

സ്വഹീഹ് മുസ്‌ലിം 📚


ഇവിടെ ഇഷ്ടമുള്ളത് ചോദിക്കുക എന്ന് നബിﷺ പറഞ്ഞ ഉടനെ ഏതൊരു മനുഷ്യനും ആത്യന്തികമായി ആഗ്രഹിക്കുന്ന അല്ലാഹുവിന്റെ പരിധിയിൽ തീർച്ചയായും നില കൊള്ളുന്ന സ്വർഗ്ഗം തന്നെയാണ് മഹാനരായ സഹാബി ചോദിച്ചത്.


ഇന്നുള്ള പലരുടെയും ഭാഷയിൽ ഇതൊക്കെ കൊടിയ ശിർക്ക് ആണല്ലോ ആ ചോദ്യം. അത് ശിർക്ക് ആയിരുന്നുവെങ്കിൽ നബി ﷺ സ്വഹാബിയെ ആ നിമിഷംതന്നെ തിരുത്തുമായിരുന്നു.


പക്ഷേ ഇവിടെ സംഭവിച്ചത് സുജൂദ് അധികരിപ്പിച്ച് എന്നെ തിരിച്ചും സഹായിക്കണമെന്നാണ് നബി ﷺ മറുപടിയാണ് കൊടുത്തത് .


സ്വർഗ്ഗം ,രോഗശമനം ഇങ്ങനെ തുടങ്ങി മുഴുവൻ കാര്യങ്ങളും അല്ലാഹുവാണ് നിയന്ത്രിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്ന സ്വഹാബികൾ തന്നെ ഇത്തരം പല വിഷയങ്ങൾക്കും അല്ലാഹുവിന്റെ ദൂതരായ നബിﷺ യെ സമീപിക്കുകയും, അഭയം തേടുകയും, ചോദിക്കുകയും ഒക്കെ ചെയ്യുന്നതാണ് നാം കാണുന്നത്.


അതു കൊണ്ടാണ് കിട്ടിയ  അപൂർവാവസരം വേണ്ടത് എന്താണെന്ന് ചോദിച്ചോളൂ എന്ന് നബിﷺ തങ്ങൾ പറഞ്ഞ സമയത്ത് "സ്വർഗ്ഗത്തിലെ ഉന്നത പദവി തന്നെ ചോദിച്ചു കൊണ്ട്  മാതൃകയായത്" ഇന്നുള്ള പല പുത്തൻ കക്ഷികളും നാഴികക്ക് നാല്പതുവട്ടം ശിർക്ക് എന്നു പറഞ്ഞ് വിളിച്ചു കൂവുന്നവർ ഇതൊക്കെ കണ്ണ് തുറന്ന് കാണുന്നത് നന്നാവും.



അബൂ നവവി✍️

00974 77882082


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും