നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ - 8






യാത്ര ചുരുക്കി കിട്ടാൻ വേണ്ടി നബിﷺയുടെ ഖബർ ശരീഫിലേക്ക്  പോയ സ്വഹാബി 


❇❇❇❇❇❇❇❇❇❇❇❇❇❇


ധാരാളം ഹദീസുകൾ റിപ്പോർട്ട് ചെയ്ത കൂടാതെ നിരവധി യുദ്ധങ്ങളിൽ പങ്കെടുത്ത മഹാനായ സ്വഹാബി ആയിരുന്നു ഉക്ബത് ബിൻ ആമിർ (رضِىَ ٱللَّهُ عَنۡهُ) 


وشهد فتوح الشام، وهو كان البريد إلى عمر بن الخطاب، رضى الله عنه، بفتح دمشق، ووصل المدينة فى سبعة أيام، ورجع منها إلى الشام فى يومين ونصف بدعائه عند قبر رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ - وتشفعه به فى تقريب طريقه. تهذيب الأسماء 📚( ج 1 – 336) باب العين والقاف



ഉഖുബത് ബിൻ ആമിർ (رضِىَ ٱللَّهُ عَنۡهُ) ശാമിൽ നിന്നും മദീനയിലേക്ക് യാത്ര ചെയ്തു കൊണ്ട് ഡമസ്കസ് ഫത്ഹ് വിവരം സയ്യിദുനാ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) തങ്ങളെ അറിയിക്കാൻ വേണ്ടി വന്നതായിരുന്നു


നീണ്ട ഏഴു ദിവസത്തെ യാത്ര ശാരീരികമായി തളർത്തിയത് കൊണ്ടു തന്നെ മഹാനവർകൾ പിന്നീട് ചെയ്യുന്നത് നേരെ റസൂലുല്ലാഹി ﷺ തങ്ങളുടെ ഖബർ ശരീഫിലേക്ക് യാത്ര തിരിക്കുന്നു.


അവിടെ വച്ചു കൊണ്ട് 'വഴി ചുരുക്കി കിട്ടാൻ' വേണ്ടി ദുആ ചെയ്യുകയും, നബിﷺ യോട് ശുപാർശക്ക് ചോദിക്കുകയും ചെയ്തു' അങ്ങിനെ മഹാനായ ഉക്ക്ബത് ബിൻ ആമിർ (رضِىَ ٱللَّهُ عَنۡهُ )'രണ്ടര ദിവസം കൊണ്ട് മാത്രം മദീനയിൽ നിന്ന് മടക്ക യാത്ര ചെയ്തു നാട്ടിൽ തിരിച്ചെത്തി'


ഈ സംഭവം ലോക പ്രശസ്ത പണ്ഡിതനായ രണ്ടാം ഷാഫിഈ  എന്ന പേരിൽ അറിയപ്പെടുന്ന ഇമാം നവവി (رضِىَ ٱللَّهُ عَنۡهُ) "തഹ്ദീബുൽ അസ്‌മായി വ ലുഗാത്ത്" എന്ന ഗ്രന്ഥത്തിൽ റിപ്പോർട്ട് ചെയ്യുന്നു. അതുകൂടാതെ മറ്റ് പണ്ഡിതരും ഇത് റിപ്പോർട്ട് ചെയ്യുന്നു.


ഇമാം ഹാഫിസ് യൂസുഫ് സ്വാലിഹ് ശാമി (رضِىَ ٱللَّهُ عَنۡهُ)

സുബുലുൽ ഹുദാ വർറശാദ്📚 എന്ന ഗ്രന്ഥത്തിലും രേഖപ്പെടുത്തി വെച്ചതായി കാണാം


മുജാഹിദുകളോട് ഇനിയൊരു ചോദ്യം ഇമാം നവവി (رضِىَ ٱللَّهُ عَنۡهُ) ശിർക്ക് പ്രചരിപ്പിച്ചു കൊണ്ട് ഒരു മഹാനായ സഹാബിയെ പരിചയപ്പെടുത്തി എന്ന്  നിങ്ങൾ കരുതുന്നുണ്ടോ❓


തൗഹീദിന് വേണ്ടി നില കൊണ്ടു  ജീവിതകാലം മുഴുവൻ വിജ്ഞാനം വിതറാൻ വേണ്ടി നില കൊണ്ട മഹാനായ ഇമാം നവവി (رضِىَ ٱللَّهُ عَنۡهُ) വിന് മനസ്സിലാവാത്ത തൗഹീദും ,ശിർക്കുമാണ് നിങ്ങൾക്ക് മനസ്സിലായി എന്ന് പറയുന്നുവെങ്കിൽ  മുസ്ലിം ലോകം നിങ്ങളുടെ ആ വിചിത്ര വാദം വലിച്ചെറിയുന്നു.


ആവശ്യ പൂർത്തീകരണത്തിന് മഖ്ബറയിലേക്ക് പോവുക എന്നത്  കേൾക്കുമ്പോൾ തന്നെ പുത്തൻ വാദികൾ ആയ പലർക്കും സഹി കേടാണ് .ഇവിടെ ഒരു ആവശ്യം വന്നപ്പോൾ "തൗഹീദ് എന്താണെന്ന് ആരെക്കാളും നന്നായി മനസ്സിലാക്കിയ സ്വഹാബി നബിﷺ യുടെ ഖബർ ശരീഫ് ലേക്ക് പോകുന്നു" അവിടെവച്ച് നബി ﷺ യോട് തന്നെ ചോദിക്കുന്നു. ഈ സംഭവം വലിയ ബഹുമാനം ആയിത്തന്നെ ബഹുമാനപ്പെട്ട  ഇമാം നവവി (رضِىَ ٱللَّهُ عَنۡهُ) പരിചയപ്പെടുത്തുന്നു. 


 ഇവർക്കൊന്നും മനസ്സിലാവാത്ത തൗഹീദും ,ശിർക്കും ഇന്നുള്ള ചില ബിദ്അത്തുകാർക്ക് മനസ്സിലായി എന്നാണോ മുസ്ലിം ലോകം  വിശ്വസിക്കേണ്ടത് ?


ദീർഘമായ യാത്രക്കു മുമ്പ്  മഹാന്മാരെ ഖബർ സിയാറത്ത് ചെയ്യുന്നത് വളരെ നല്ലതാണ്. അതിന്റെ  മാതൃക എന്നോണം  ദീർഘമായ മിഅറാജ് യാത്രക്ക് മുമ്പ് പുണ്യ നബി ﷺ തങ്ങൾ മൂസാ നബി (അലൈഹിസ്സലാം) യുടെ ഖബർ സിയാറത്ത് ചെയ്തു.(അതിനുശേഷം നടത്തിയ മിഹ്റാജ് യാത്ര ചുരുങ്ങിയ സമയങ്ങൾക്കകം ആകാശ ലോകം താണ്ടി നബി ﷺ തിരിച്ചു വന്നു.)


ഖബർ സിയാറത്ത് ചെയ്യുന്ന ആ സമയം മൂസാ നബി അലൈഹിസ്സലാം ഖബറിൽ നിന്ന് നിസ്കരിക്കുന്നത് ഞാൻ കണ്ടു എന്ന് നബിﷺ പഠിപ്പിക്കുകയും ചെയ്തു.


മൂസാ നബിയെ ( അലൈഹിസ്സലാം) സിയാറത്ത് ചെയ്തു കൊണ്ടാണ് ആ യാത്ര ആരംഭിക്കുന്നത് അതു കൊണ്ടു തന്നെയാവണം ആകാശലോകത്ത് വച്ച് മറ്റു പല നബിമാരെ കണ്ടെങ്കിലും 'മൂസാനബി അലൈഹിസ്സലാം തന്നെ 50 വക്ക്ത് നിസ്കാരം ചുരുക്കി അഞ്ചാക്കി കിട്ടാൻ കാരണമായ ആ വലിയ സഹായം ചെയ്തു കൊടുത്തത്' 


അല്പജ്ഞാനികളായ ആളുകളുടെ ചിന്താധാരക്ക് എത്രയോ അപ്പുറത്താണ് മഹാന്മാരുമായി ബന്ധപ്പെട്ട ഐഹിക പാരത്രിക ജീവിതം.



അബൂ നവവി✍️

00974 77882082



Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും