നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ - 4




അലിയ്യ് ബിൻ അബീത്വാലിബ് (رضِىَ ٱللَّهُ عَنۡهُ)


ഇസ്ലാമിലെ നാലാം ഖലീഫയായ മഹാനരായ അലിയ്യു ബിൻ അബീ താലിബ് (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞതായി അബൂ സ്വാദിഖ് (رضِىَ ٱللَّهُ عَنۡهُ) റിപ്പോർട്ട് ചെയ്യുന്നു ഈ സംഭവം ലോകപ്രശസ്ത ഖുർആൻ മുഫസ്സിറും പണ്ഡിതനുമായ ഇമാം ഖുർത്തുബി (رحمه الله) അതെടുത്ത് ഉദ്ധരിക്കുന്നതായി കാണാം. 


رَوَى أَبُو صَادِق عَنْ عَلِيّ قَالَ  قَدِمَ عَلَيْنَا أَعْرَابِيّ بَعْدَمَا دَفَنَّا رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ بِثَلَاثَةِ أَيَّام فَرَمَى بِنَفْسِهِ عَلَى قَبْر رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَحَثَا عَلَى رَأْسه مِنْ تُرَابه ; فَقَالَ  قُلْت يَا رَسُول اللَّه فَسَمِعْنَا قَوْلَك  وَوَعَيْت عَنْ اللَّه فَوَعَيْنَا عَنْك وَكَانَ فِيمَا أَنْزَلَ اللَّه عَلَيْك " وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ " الْآيَة  وَقَدْ ظَلَمْت نَفْسِي وَجِئْتُك تَسْتَغْفِر لِي . فَنُودِيَ مِنْ الْقَبْر إِنَّهُ قَدْ غُفِرَ لَك


تفسير القرطبي -📚 تفسير سورة النساء - آية 64 ( ج - 5 ص 265- 266)


"റസൂൽ  ﷺ യുടെ തിരുശരീരം മറവു ചെയ്ത ശേഷം മൂന്നു ദിവസം കഴിഞ്ഞു ഒരു ഗ്രാമീണൻ അവിടെ വന്നു. ഖബറിനു മുകളിൽ നിന്നും ഒരല്പം മണ്ണെടുത്ത് തലയിൽ വിതറി. എന്നിട്ടദ്ദേഹം വിളിച്ചു പറഞ്ഞു "ഓ റസൂൽ (ﷺ) ആയവരെ തങ്ങൾ പറഞ്ഞതെല്ലാം ഞങ്ങൾ കേട്ടിട്ടുണ്ട്


ഖുർആനിലൂടെ അല്ലാഹു പറഞ്ഞതാണല്ലോ 'സ്വന്തം  ശരീരങ്ങളോട് ആക്രമണം കാണിച്ചവർ തങ്ങളുടെ അടുക്കൽ വന്നു അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും റസൂൽ ﷺ  അവർക്കു വേണ്ടി അല്ലാഹുവിനോട് പാപമോചന പ്രാർത്ഥന നടത്തുകയും ചെയ്താൽ അവർക്ക് അങ്ങേയറ്റം ദോഷം പൊറുക്കുന്നതും, റഹ്മത്ത് എത്തിക്കുന്നതുമാണ്'  


"ഞാൻ  തീർച്ചയായും എന്റെ ശരീരത്തോട് ആക്രമണം കാണിച്ചിരിക്കുന്നു. എനിക്കു വേണ്ടി നബി (ﷺ) യെ തങ്ങൾ  പൊറുക്കലിനെ ചോദിക്കാനാണ് ഞാൻ തങ്ങളുടെ അരികിൽ എത്തിയിട്ടുള്ളത്" 


ആ സമയം റസൂൽ ﷺ ഖബറിൽ നിന്ന് വിളിച്ചു പറയപ്പെട്ടു "നിങ്ങൾക്ക്  അല്ലാഹു പൊറുത്തു നൽകിയിരിക്കുന്നു" 


ഇമാം ഖുർത്വുബി (റ) ഈ സംഭവം "📚അൽ  ജാമിഉൽ അഹ്കാമുൽ ഖുർആനിൽ" വ്യക്തമായി രേഖപ്പെടുത്തിയതായി കാണാം.


ഒരു ഖുർആൻ മുഫസ്സിർ ഒരിക്കലും ഒരു ശിർക്കായ സംഭവം എടുത്തുകൊണ്ട്  ഖുർആനിനെ വ്യാഖ്യാനമെഴുതില്ല എന്നത് തീർച്ച തന്നെ. ഇത്തരം ചരിത്ര സത്യങ്ങളെ  ദുർബലപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെട്ടവർ അവർക്ക് പറ്റാത്തത് തള്ളിക്കളയാൻ വേണ്ടി പറയുന്ന കാര്യം ദുർബലം എന്നൊക്കെയാണ്. ഞൊണ്ടി ന്യായം എന്നുമാത്രമേ ഇത്തരക്കാരെ പറ്റി പറയാനുള്ളൂ  

 

സ്വഹീഹുൽ ബുഹാരി പോലും  പൂർണ്ണമായി അംഗീകരിക്കാത്തവരാണ് കേരളത്തിലുള്ള പുത്തൻ വാദികൾ.  അവർതന്നെ അത് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ് വിശിഷ്യ മുജാഹിദുകൾ. സനദ്  ഇല്ലാത്തത് അല്ലല്ലോ കുഴപ്പം. മുജാഹിദുകൾക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ല എന്നതു തന്നെ കാര്യം. 



അബൂ നവവി ✍️

0097477882082



Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും