"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 2
ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ)
നബി ﷺ യോട് മഴക്ക് വേണ്ടിയുള്ള സഹായം
------------------------------------------------------------------------
حدثنا أبو معاوية عن الأعمش عن أبي صالح عن مالك الدار قال وكان خازن عمر على الطعام، قال أصاب الناس قحط في زمن عمر، فجاء رجل إلى قبر النبي صلى الله عليه وسلم فقال: يا رسول الله استسق لأمتك فإنهم قد هلكوا، فأتي الرجل في المنام فقيل له ائت عمر فأقرئه السلام، وأخبره أنكم مستقيون، وقل له عليك الكيس! عليك الكيس! فأتى عمر فأخبره فبكى عمر ثم قال: يا رب لا آلو إلا ما عجزت عنه ) كتاب الفضائل – مصنف ابن ابي شيبة ج 17- ص 63- 64)
ഇസ്ലാമിലെ രണ്ടാം ഖലീഫയായ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ)ഭരണം നടത്തുന്ന കാലത്ത് കടുത്ത വരൾച്ചയെ രാജ്യം അഭിമുഖീകരിക്കുകയുണ്ടായി ആ സമയം ഒരാൾ (സ്വഹാബിയായ ബിലാൽ ബിൻ ഹാരിസ് رضِىَ ٱللَّهُ عَنۡهُ ) നബി ﷺ യുടെ ഖബറിന് അടുക്കൽ വന്നു കൊണ്ട് വിളിച്ചു പറഞ്ഞു
ഓ നബിയെ (ﷺ) അങ്ങയുടെ സമുദായത്തിനു വേണ്ടി തങ്ങൾ അല്ലാഹുവിനോട് മഴക്ക് വേണ്ടി തേടണം അവർ വല്ലാതെ വിഷമിച്ചിരിക്കുകയാണ് ഇങ്ങനെ പറഞ്ഞതിനു ശേഷം മഹാനവർകൾ അവിടെ ഇരുന്നൊന്ന് മയങ്ങി പോയി . ആ സമയത്ത് നബി ﷺ സ്വപ്നത്തിൽ വന്നു കൊണ്ട് ചില നിർദ്ദേശങ്ങൾ പറഞ്ഞു കൊടുക്കുന്നു.
നിങ്ങൾ ഉമറിനോട് (رضِىَ ٱللَّهُ عَنۡهُ) എന്റെ സലാം പറയുക അതിനുശേഷം ഭരണത്തിൽ വരുത്തേണ്ട ചില മാറ്റങ്ങൾ സംബന്ധിച്ചു നിർദ്ദേശങ്ങൾ നൽകുന്നു ഇതനുസരിച്ചു മഹാനരായ സ്വഹാബി ബിലാൽ ബിൻ ഹാരിസ് (رضِىَ ٱللَّهُ عَنۡهُ )ഈ വിവരങ്ങൾ മുഴുവനും ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) നെ അറിയിക്കുന്നു.
ഈ സംഭവങ്ങൾ മുഴുവനായും കേട്ട ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) തങ്ങളുടെ ഖബറിന്റെ അടുക്കൽ പോയി മഴക്ക് വേണ്ടി സഹായം ചോദിച്ച കാര്യം ശിർക്കായി പോയി എന്നോ, തെറ്റായിപ്പോയി എന്നോ ഒന്നും തന്നെ പറയുന്നില്ല അതു പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു.
ശിർക്കിന് എതിരെ അഹോരാത്രം പോരാടിയ ഉമർ ബിൻ ഖതാബ് (رضِىَ ٱللَّهُ عَنۡهُ ) മേൽപറയപ്പെട്ട ഈയൊരു വിഷയം ശിർക്ക് ആയിരുന്നുവെങ്കിൽ അത് തടയും എന്നതിൽ യാതൊരു തർക്കവുമില്ല .
അത് ശിർക്കാണങ്കിൽ ലോകപ്രശസ്തരായ മുഹദ്ദിസുകൾ അവരുടെ ഗ്രന്ധങ്ങളിൽ രേഖപ്പെടുത്തിവെക്കുക ഇല്ലായിരുന്നു.കാരണം അവരൊന്നും ശിർക്കിന്റെ പ്രചാരകർ അല്ലല്ലോ
നബി ﷺ യോട് ചോദിച്ചു കഴിഞ്ഞാൽ ശിർക്കാണ് എന്ന് വാദിക്കുന്ന ഇന്നത്തെ പുത്തൻ വാദികളുടെ മുഴുവൻ അടിത്തറയും ഇതോടുകൂടി ഇളകുന്നു
ഈ സംഭവവും ഏറെക്കുറെ ലോകപ്രശസ്തരായ അനവധി മുഹദ്ദിസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്
1️⃣ ഹാഫിസ് ഇബ്നുകസീർ (رحمه الله)
"അൽ ബിദായത്തു വന്നിഹായ" & "മുസ്നദ് ഫാറൂഖ്"
2️⃣ ഇമാം ഇബ്നുഹജർ അസ്ഖലാനി ( رحمه الله)
"ഫത്ഹുൽ ബാരി"
3️⃣ ഇമാം ഇബ്നു അബീ ശൈബ(رحمه الله)
"മുസന്നഫ്"
4️⃣ ഇമാം ബൈഹഖി (رحمه الله) ദലായിലുന്നുബുവ്വ
5️⃣ ഇമാം ഇബ്നു അസാക്കിർ (رحمه الله )
താരീക്ക് ദിമഷ്‌ക്ക്
6️⃣ ഇബ്നു തൈമിയ്യ "ഇക്തിലാഉ സ്വിറാത്തുൽ മുസ്തക്കീം"
7️⃣ ഇമാം സുബ്ക്കി (رحمه الله)
8️⃣ ഇമാം സുയൂതി ( رحمه الله)
9️⃣ ഹാഫിസ് ദഹബി
1️⃣0️⃣ ഇമാം അബൂയഅല (رحمه الله)
ഇങ്ങനെ ലോക പ്രശസ്തരായ നിരവധി ഇമാമുകൾ റിപ്പോർട്ട് ചെയ്യുന്നു
'ഇമാം ഇബ്നുഹജർ അസ്ഖലാനിയും (رحمه الله) ഹാഫിസ് ഇബ്നുകസീർ (رحمه الله ) ഈ റിപ്പോർട്ടിൻറെ പരമ്പര 'സ്വഹീഹ്' ആണെന്ന് കൂടി രേഖപ്പെടുത്തിവയ്ക്കുന്നു'.ഈ പറയപ്പെട്ട ഇമാമുകൾ ശിർക്ക് പ്രചരിച്ചു എന്ന് വിശ്വസിക്കാൻ മുസ്ലിം ലോകത്തിന് സാധ്യമല്ല.
ഈ റിപ്പോർട്ടിന്റെ 'സനദ്' ദുർബമെന്നോ ഈ പറയപ്പെട്ട വിഷയം ശിർക്കാണെന്നോ ലോകത് ഇന്നേവരെ അഹ്‌ലുസുന്നയുടെ ഒരു ഇമാം പോലും പറഞ്ഞത് കാണിക്കാൻ ലോകത്താർക്കും സാധ്യമല്ല എന്നത് കൂടി കൂട്ടി വായിക്കുക.
അബൂ നവവി ✍️
00974 77882082

Comments
Post a Comment