"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 16
ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരെ നിന്ന് അഭൗതികമായി യുദ്ധത്തിൽ സഹായിക്കുന്നു
❇❇❇❇❇❇❇❇❇❇❇❇❇❇❇
حدثنا عبد الله قثنا ابو عمرو الحارث ابن مسکين المصري قثنا ابن وهب عن يحيی ابن ايوب عن ابن عجلان عن نافع عن عبد الله ابن عمر ان عمر ابن الخطاب رضي الله عنه بعث جيشا وامر عليهم رجلا يدعی سارية قال فبينا عمر يخطب الناس يوما قال فجعل يصيح وهو علی المنبر يا ساري الجبل يا ساري الجبل قال فقدم رسول الجيش فساؑله فقال يا اؑمير المٶمنين لقينا عدونا فهزمناهم بصايح يصيح يا ساري الجبل يا ساري الجبل فاؑسندنا ظهورنا بالجبل فهزمهم الله فقيل لعمر يعني ابن الخطاب إنک کنت تصيح بذلک قال ابن عجلان وحدثني اياس بن معاوية بن قرة بذلک
വളരെ സുപ്രസിദ്ധമായ ചരിത്രം ഇങ്ങനെ ചുരുക്കി വായിച്ചെടുക്കാം- സ്വഹാബിയായ സാരിയത്ത് (رضِىَ ٱللَّهُ عَنۡهُ) നേതൃത്വത്തിൽ മുസ്ലിങ്ങൾ ഇറാനിലെ നഹാവന്തിൽ ശത്രുക്കളുമായി യുദ്ധം ചെയ്തു കൊണ്ടിരിക്കുമ്പോൾ പർവ്വതത്തിന്റെ പുറകുഭാഗത്ത് നിന്നും ശത്രുസൈന്യം മുസ്ലിങ്ങൾക്കെതിരെ ഒളിയുദ്ധം നടത്താനുള്ള പുറപ്പാടുമായി വന്നു.
ആ സ്ഥലത്തുനിന്ന് 1300 ൽ പരം കിലോമീറ്റർ ദൂരെയുള്ള മദീനയിൽ മിമ്പറിന് മുകളിൽ ഖുതുബ നിർവഹിക്കുകയായിരുന്ന ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ ) ആ കാര്യം അറിയുന്നു.
സാരിയത്ത് (رضِىَ ٱللَّهُ عَنۡهُ) നെ വിളിച്ചുകൊണ്ട് ഉമർ (رضِىَ ٱللَّهُ عَنۡهُ) ഇങ്ങനെ പറഞ്ഞു: "യാ സാരിയാ അൽ ജബൽ ജബൽ" ഓ സാരിയ പർവതം നോക്കി കൊണ്ട് യുദ്ധം ചെയ്യുക.
ആ നിർദ്ദേശം കിലോമീറ്ററുകൾ ദൂരെ നിന്നു കൊണ്ടുതന്നെ മഹാനരായ സാരിയാ (رضِىَ ٱللَّهُ عَنۡهُ) കേൾക്കുകയും അതിനനുസരിച്ചുള്ള നീക്കങ്ങൾ വരുത്തുകയും ചെയ്തു.
ഈ ചരിത്ര മഹാ സംഭവം റിപ്പോർട്ട് ചെയ്ത പണ്ഡിത പ്രമുഖർ ആരാണെന്നു കാണുക.
1️⃣ ഇമാം അഹമ്മദ് ബിൻ ഹമ്പൽ (رضِىَ ٱللَّهُ عَنۡهُ)
ഫാളായിലു- സ്വഹാബാ📚
2️⃣ ഇബ്നു ജരീരി ത്വബ്‌രി (رضِىَ ٱللَّهُ عَنۡهُ)
താരീഖ് ത്വബ്‌രി📚
3️⃣ ഇമാം ബൈഹഖി (رضِىَ ٱللَّهُ عَنۡهُ)
ദലായിലുന്നുബുവ്വ 📚
4️⃣ ഹാഫിള് ഇമാം ഇബ്നു അസാക്കിർ (رضِىَ ٱللَّهُ عَنۡهُ)
താരീഖ് ദിമഷ്‌ക്ക് 📚
5️⃣ ഹാഫിള് ഇമാം അബിൽ ഖാസിം (رضِىَ ٱللَّهُ عَنۡهُ)
കറാമത്തുൽ ഔലിയാ📚
6️⃣ ഇമാം നവവി (رضِىَ ٱللَّهُ عَنۡهُ)
തഹ്ദീബുൽ അസ്‌മായി വ- ലുഖാത്ത്📚
7️⃣ ഹാഫിള് ദഹബി
താരീഖുൽ ഇസ്ലാം 📚
8️⃣ ഇമാം ഇബ്നു ഹജറുൽ അസ്‌കലാനി ( رضِىَ ٱللَّهُ عَنۡهُ )
അൽ ഇസാബാ ഫീ തമ്മീസി സ്വഹാബാ 📚
9️⃣ ഹാഫിള് ഇബ്നു ഖുതൈബ (رضِىَ ٱللَّهُ عَنۡهُ)
ഗരീബുൽ ഹദീസ് 📚
🔟 ഹാഫിള് ഇമാം സുയൂത്തി ( رضِىَ ٱللَّهُ عَنۡهُ )
ജാമിഉൽ ആഹാദീസ് 📚
1️⃣1️⃣ ഹാഫിള് ഇബ്നുൽ അസീർ ( رضِىَ ٱللَّهُ عَنۡهُ )
ഉസുദുൽ ഗാബ 📚
1️⃣2️⃣ ഹാഫിൽ ഇബ്നു കസീർ (رحمه الله)- അൽ ബിദായ വന്നിഹായ📚)
1️⃣3️⃣ ഇമാം ഹാഫിള് അബി അബ്ദുറഹ്മാൻ സുലമി (رحمه الله)
അൽ അർബയീന ഫി തസവുഫ് 📚
നിരവധിപേരടങ്ങിയ ലോക മഹാ പണ്ഡിത നിര തന്നെ ഇത് റിപ്പോർട്ട് ചെയ്തു
എന്ന് മാത്രമല്ല ഇത് മഹാനായ ഉമർ ബിൻ ഖതാബ് (رضِىَ ٱللَّهُ عَنۡهُ) ഇസ്തിഗാസ നടത്തിയതാണെന്ന് ഇമാം സുബ് ക്കി (رحمه الله) "മുഈദുന്നിആം" 📚എന്ന കിതാബിലും രേഖപ്പെടുത്തി .
മഹാന്മാരെ സംബന്ധിച്ചിടത്തോളം അല്ലാഹു "പരിധിയില്ലാതെ അവർക്ക് കൊടുക്കുന്നതാണ്" എന്ന ഖുർആനിക സൂക്തം അർഥവത്താകൂകയാണ് ഈ സംഭവം. അതിന് സ്ഥലമോ ,ദൂരമോ ഒന്നും തന്നെ ഒരു തടസ്സമാകുന്നില്ല.
മഹാനായ സാരിയ (رضِىَ ٱللَّهُ عَنۡهُ) വിനു സഹായം ലഭ്യമാകേണ്ട കൃത്യ സമയത്ത് തന്നെ ബഹുമാനപ്പെട്ട ഉമർ (رضِىَ ٱللَّهُ عَنۡهُ) മദീനയിൽ നിന്നു കൊണ്ട് നിർദ്ദേശം കൊടുത്ത് മുസ്‌ലിം സൈന്യത്തെ രക്ഷിക്കുന്നതാണ് നാം ഇതിലൂടെ കാണുന്നത്.
ഇതിനൊക്കെ പുറമേ പുത്തൻ വാദികളുടെ ഇഷ്ടതോഴൻ ആയ ഇബ്നു തൈമിയ്യ 'അൽ ഫുർഖാൻ' എന്ന ഗ്രന്ഥത്തിലും മേൽപറയപ്പെട്ട സംഭവം രേഖപ്പെടുത്തി വച്ചു. 📚
തൊട്ടതും, പിടിച്ചതും എല്ലാം ശിർക്കിന്റെ ഗണത്തിൽ പെടുത്തിയ കേരളത്തിലെ പുത്തൻ വാദികൾക്ക് ഈ സംഭവവും ഒരു വലിയ കീറാമുട്ടി തന്നെ. മേലെ ഉദ്ധരിക്കപ്പെട്ട ഹദീസ് പണ്ഡിതന്മാർക്ക് പുറമേ കേരള വഹാബികളുടെ പണ്ഡിത സംഘടന "കേരള ജംഇയ്യത്തുൽ ഉലമ പുറത്തിറക്കിയ അൽ വിലായത്തു വൽ കറാമ പേജ് - 32" അവരുടെ ആദ്യകാല നേതാവ് കെ എം മൗലവി ഈ സംഭവം പ്രബലമായ പരമ്പരയോടെ സ്ഥിരപ്പെട്ടതാണ് എന്നു രേഖപ്പെടുത്തിവയ്ക്കുക ചെയ്തതോടുകൂടി ഇനി ഇത് തള്ളിക്കളയാൻ യാതൊരു നിർവാഹവുമില്ല.
അബൂ നവവി ✍🏼
00974 77882082

Comments
Post a Comment