നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ ഭാഗം 12
വിജനമായ സ്ഥലത്ത് അദൃശ്യരോട് ഉള്ള സഹായതേട്ടം
✳✳✳✳✳✳✳✳✳✳✳✳✳✳✳
وعن ابن عباس أن رسول الله صلى الله عليه وسلم قال : ( إن لله عز و جل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله يرحمكم الله تعالى
മഹാനരായ സ്വഹാബി ഇബ്നു അബ്ബാസ് ( رضِىَ ٱللَّهُ عَنۡهُ) തിരുനബിﷺ തങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു ; ഭൂമിയിൽ കാവൽക്കാരായി കൊണ്ട് അല്ലാഹുവിന്റെ മലക്കുകൾ ഉണ്ട് അതിനു പുറമെ മറ്റൊരു വിഭാഗം കൂടി മലക്കുകൾ മരങ്ങളിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ഇലകളുടെ എണ്ണം പോലും എഴുതി എടുക്കുന്നവരാണ്.
അതുകൊണ്ടു തന്നെ വിജനമായ സ്ഥലത്ത് (ആരും ഇല്ലാത്ത) എന്തെങ്കിലും വിഷമങ്ങളിൽ പെട്ട് കഴിഞ്ഞാൽ "യാ ഇബാദല്ലാ അഈനൂനി"(അല്ലാഹുവിന്റെ അടിമകളെ സഹായിക്കു )ഇങ്ങനെ നബി ﷺ പഠിപ്പിച്ചതായി ബഹുമാനപ്പെട്ട ഇബ്നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) റിപ്പോർട്ട് ചെയ്യുന്നു.
ഈ ഹദീസ് സ്വഹീഹായ പരമ്പരകളിലൂടെ ഇമാമുകൾ റിപ്പോർട്ട് ചെയ്തു. ലോകപ്രശസ്തരായ മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ ഇത് രേഖപ്പെടുത്തിയതായി കാണാം.
1️⃣ ഇമാം തൊബ്റാനി (رحمه الله) 📚
2️⃣ ഇമാം ഹൈസമി (رحمه الله )
കശ്ഫുൽ അസ്താർ 📚
3️⃣ ഇമാം ബൈഹഖി (رحمه الله )
ശുഅബുൽ ഈമാൻ 📚
4️⃣ ഇമാം ബസ്സാർ (رحمه الله)📚
5️⃣ മുജാഹിദുകളുടെ കൂടി നേതാവ് ശൗക്കാനി "തുഹ്‌ഫത്തു ദാകിരീനിൽ" 📚 രേഖപ്പെടുത്തി.
മനുഷ്യർക്ക് കാണാനാവാത്ത മലക്കുകൾ,സ്വാലിഹീങ്ങളായ ജിന്നുകൾ തുടങ്ങി അല്ലാഹുവിന്റെ അടിമകളോട് സഹായം ചോദിക്കാം എന്നതിന് ഈ ഹദീസ് തെളിവാണെന്ന് മുജാഹിദുകൾ കൂടി അംഗീകരിക്കുന്ന ശൗക്കാനി അദ്ദേഹത്തിന്റെ 'തുഹ്‌ഫത്തു ദാകിരീനിൽ' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി.
ഇതിൽ നിന്നൊക്കെ ഒരു കാര്യം വ്യക്തം പ്രതിസന്ധിഘട്ടങ്ങളിൽ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു മുസ്ലിമിന് മറ്റാരെയും സഹായത്തിന് വേണ്ടി വിളിച്ചുകൂടന്നുള്ള ബിദ്അത്തുകാരുടെ വികല വാദങ്ങൾ ഇവിടെ നിലനിൽക്കുന്നില്ലന്നത് വ്യക്തം.
കാരണം വിജനമായ സ്ഥലം എന്നു പറയുമ്പോൾ തന്നെ അവിടെ ഒരാളും തന്നെ ഇല്ല എന്നുള്ളത് വ്യക്തമാണ്. അങ്ങനെയുള്ള സ്ഥലങ്ങളിൽ "അള്ളാഹുവിന്റെ അദൃശ്യരായ അടിമകളെ വിളിച്ചു സഹായം തേടാനാണ് നിർദേശിക്കുന്നത്"
ഈ ഹദീസ് പണ്ഡിതന്മാർ എടുത്ത് ഉദ്ധരിക്കുകയും സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു .ലോക മുസ്ലീം ഇമാമുകൾക്ക് മനസ്സിലാവാത്ത ശിർക്ക് കേരളത്തിലുള്ള പുത്തൻ വാദികൾക്ക് മനസ്സിലായി എന്നാണോ മുസ്ലിംലോകം വിശ്വസിക്കേണ്ടത്?
അബൂ നവവി ✍🏼
00974 77882082
.jpeg)
Comments
Post a Comment