കുടുംബക്കാരുടെ പ്രവർത്തനങ്ങൾ ഖബറിൽ ഉള്ളവർ അറിയുമോ ?
വിശ്വപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഹാഫിസ് ഇബ്നു കസീർ (رحمه الله) രേഖപ്പെടുത്തുന്നു..
ഭാഗം 1
وَقُلِ اِعْمَلُوا فَسَيَرَى اللهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ وَسَتُرَدُّونَ إِلى عالِمِ الْغَيْبِ وَالشَّهادَةِ فَيُنَبِّئُكُمْ بِما كُنْتُمْ تَعْمَلُونَ (١٠٥)﴾
(ഖുർആൻ)
നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുക അല്ലാഹുവും, അവന്റെ റസൂലും, മുഅ്മിനീങ്ങളും നിങ്ങളുടെ പ്രവർത്തനങ്ങൾ കാണും. അവസാനം അകവും പുറവും അറിയുന്നവൻ്റെ അടുത്തേക്ക് നിങ്ങൾ ചെന്നെത്തും. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവൻ നിങ്ങളെ വിവരമറിയിക്കും.
വിശുദ്ധ ഖുർആനിലെ 'തൗബ സൂറത്ത്' വിശദീകരിച്ചുകൊണ്ട് പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഹാഫിസ് ഇബ്നു കസീർ (رحمه الله) രേഖപ്പെടുത്തുന്നു:
قال مجاهد: هذا وعيد يعني من الله تعالى للمخالفين أوامره بأن أعمالهم ستعرض عليه ﵎ وعلى الرسول ﷺ وعلى المؤمنين. وهذا كائن لا محالة يوم القيامة كما قال:
﴿يَوْمَئِذٍ تُعْرَضُونَ لا تَخْفى مِنْكُمْ خافِيَةٌ﴾ [الحاقة: ١٨] وقال تعالى: ﴿يَوْمَ تُبْلَى السَّرائِرُ﴾ [الطارق: ٩] وقال: ﴿وَحُصِّلَ ما فِي الصُّدُورِ﴾ [العاديات: ١٠]
وقد يظهر الله تعالى ذلك للناس في الدنيا، كما قال الإمام أحمد : حدثنا حسن بن موسى، حدثنا ابن لهيعة، حدثنا دراج عن أبي الهيثم عن أبي سعيد مرفوعا عن رسول الله ﷺ أنه قال: لو أن أحدكم يعمل في صخرة صماء ليس لها باب ولا كوة لأخرج الله عمله للناس كائنا ما كان وقد ورد: أن أعمال الأحياء تعرض على الأموات من الأقرباء والعشائر في البرزخ، كما قال أبو داود الطيالسي: حدثنا الصلت بن دينار عن الحسن عن جابر بن عبد الله قال: قال رسول الله ﷺ: إن أعمالكم تعرض على أقربائكم وعشائركم في قبورهم، فإن كان خيرا استبشروا به، وإن كان غير ذلك قالوا: اللهم ألهمهم أن يعملوا بطاعتك
وقال الإمام أحمد أنبأنا عبد الرزاق عن سفيان عمن سمع أنسا يقول: قال النبي ﷺ: إن أعمالكم تعرض على أقاربكم وعشائركم من الأموات فإن كان خيرا استبشروا به وإن كان غير ذلك قالوا اللهم لا تمتهم حتى تهديهم كما هديتنا
وقال البخاري قالت عائشة رضي الله عنها: إذا أعجبك حسن عمل امرئ مسلم فقل ﴿اِعْمَلُوا فَسَيَرَى اللهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ﴾ وقد ورد في الحديث شبيه بهذا، قال الإمام أحمد : حدثنا يزيد، حدثنا حميد عن أنس أن رسول الله ﷺ قال: «لا عليكم أن تعجبوا بأحد حتى تنظروا بم يختم له، فإن العامل يعمل زمانا من عمره أو برهة من دهره بعمل صالح لو مات عليه دخل الجنة ثم يتحول فيعمل عملا سيئا، وإن العبد ليعمل البرهة من دهره بعمل سيئ لو مات عليه دخل النار ثم يتحول فيعمل عملا صالحا، وإذا أراد الله بعبده خيرا استعمله قبل موته قالوا: يا رسول الله وكيف يستعمله؟ قال: يوفقه لعمل صالح ثم يقبضه عليه» تفرد به الإمام أحمد من هذا الوجه
സ്വഹാബിയായ ഇബ്നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) തങ്ങളുടെ ശിഷ്യൻ കൂടിയായ പ്രമുഖ ഖുർആൻ വ്യാഖ്യാതാവ് മുജാഹിദ് (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു : ഇത് അല്ലാഹുവിന്റെ കൽപ്പനകൾക്ക് വിപരീതം പ്രവർത്തിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ്.
അല്ലാഹുവിന്റെ കൽപ്പനകൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന പ്രവർത്തനങ്ങൾ അല്ലാഹുവിനും റസൂലിനും ﷺ, മുഅ്മിനീങ്ങൾക്കും അത് കാണിക്കപ്പെടും.
അന്ത്യനാളിൽ ഈ പറയുന്ന കാര്യങ്ങൾ സംഭവിക്കുക തന്നെ ചെയ്യും എന്നതിൽ സംശയമില്ല. അക്കാര്യം ഒരുപാട് ആയത്തുകളെ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണത്.
എന്നാൽ ചിലപ്പോൾ മനുഷ്യന്മാർക്ക് ദുനിയാവിൽ തന്നെ ഈ കാര്യങ്ങൾ അല്ലാഹു ജല്ലജലാലുഹു വെളിപ്പെടുത്തി കൊടുക്കും.
മർഫുആയ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം അഹമ്മദ് ബിൻ ഹമ്പൽ (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു : നബി ﷺ തങ്ങൾ പറഞ്ഞു : നിങ്ങളിൽ ആരെങ്കിലും ഒരാൾ ഒരു വാതിലും ജനലും ഒരു ദ്വാരവും ഇല്ലാത്ത പാറക്ക് ഉള്ളിൽ വച്ച് എന്തെങ്കിലും ഒരു പ്രവർത്തനം ചെയ്താൽ അതെന്തു തന്നെ ആയാലും അവന്റെ പ്രവർത്തനം അല്ലാഹു ജനങ്ങൾക്കിടയിലേക്ക് പുറത്തു കൊണ്ടുവരും.
ഖബർ ജീവിതത്തിൽ മരണപ്പെട്ട ആളുകളുടെ മേലിൽ അവരുടെ കുടുംബങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ കാണിക്കപ്പെടും എന്നത് തീർച്ചയായും ഹദീസിൽ വന്നിട്ടുണ്ട്.
ഇമാം അബൂദാവൂദ് (رضِىَ ٱللَّهُ عَنۡهُ) റിപ്പോർട്ട് ചെയ്തതിൽ ജാബിർ (رضِىَ ٱللَّهُ عَنۡهُ) ഉദ്ധരിക്കുന്ന ഹദീസ് കൊണ്ടു വന്നിട്ടുണ്ട് നബി ﷺ പറഞ്ഞു: തീർച്ചയായും നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങളുടെ കുടുംബങ്ങളുടെ മേലിൽ പ്രദർശിക്കപ്പെടും അവരുടെ ഖബറുകളിൽ അത് കാണിക്കപ്പെടും
നിങ്ങൾ ചെയ്ത ഹൈറായ പ്രവർത്തനങ്ങൾ കാണുമ്പോൾ അവർ സന്തോഷം പ്രകടിപ്പിക്കും അതല്ല നിങ്ങൾ മോശമായ ഒരു പ്രവർത്തനമാണ് ചെയ്യുന്നതെങ്കിൽ ഖബറിലുള്ളവർ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി അല്ലാഹുവേ നിനക്ക് വഴിപ്പെട്ടു കൊണ്ട് ജീവിക്കാൻ അവർക്ക് തൗഫീഖ് ചെയ്യണേ എന്ന് ദുആ ചെയ്യുന്നതാണ്.
ഇമാമുസ്സുന്ന ഇമാം അഹമ്മദ് ബിൻ ഹമ്പൽ (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞിട്ടുണ്ട് അനസ് (رضِىَ ٱللَّهُ عَنۡهُ) നിന്ന് റിപ്പോർട്ട് നബി ﷺ പറഞ്ഞു : ഖബറിലുള്ളവർക്ക് കുടുംബങ്ങളുടെ പ്രവർത്തനങ്ങൾ കാണിക്കപ്പെടും. നിങ്ങളുടെ പ്രവർത്തനങ്ങൾ ഹൈർ (നന്മയുള്ളതാണെങ്കിൽ)ആണെങ്കിൽ അവർ സന്തോഷം പങ്കിടും.
നിങ്ങൾ ചെയ്യുന്നത് നല്ലകാര്യം അല്ലെങ്കിൽ (തിന്മയാണെങ്കിൽ) അല്ലാഹുവേ ഞങ്ങളെ നീ സന്മാർഗത്തിൽ ആക്കിയത് പോലെ അവരെയും നീ സന്മാർഗത്തിൽ ആക്കുന്നതുവരെ മരിപ്പിക്കല്ലേ എന്ന് ഖബറിലുള്ളവർ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കും.
ഇമാം ബുഖാരി (رضِىَ ٱللَّهُ عَنۡهُ) രേഖപ്പെടുത്തി : മഹതിയായ ആയിഷ ബീവി (رضي الله عنها) പറഞ്ഞു : ഒരു മുസ്ലിമായ മനുഷ്യന്റെ പ്രവർത്തനം നിങ്ങൾക്ക് നന്നായി തോന്നിയാൽ ഈയൊരു ആയത്ത് ഓതിക്കൊണ്ട് പറയണം اِعْمَلُوا فَسَيَرَى اللهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ അല്ലാഹുവും, റസൂലും, മുഅ്മിനീങ്ങളും നിങ്ങളുടെ പ്രവർത്തനം കാണുന്നതാണ്.
അനസ് ( رضِىَ ٱللَّهُ عَنۡهُ ) വിനെ തൊട്ട് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി ﷺ തങ്ങൾ പറഞ്ഞു : ഒരാളുടെ പ്രവർത്തനവും നിങ്ങൾക്ക് ആകർഷണീയമായി തോന്നാതിരിക്കട്ടെ അവന്റെ അവസാനം എങ്ങനെയാണെന്ന് അറിയുന്നതു വരെ. കാരണം ഒരുപാട് നന്മ ചെയ്ത ആളുകൾ അവരുടെ അവസാനം മരണസമയത്ത് എന്താണ് അവരുടെ അവസ്ഥ എന്ന് നമുക്ക് അറിയില്ലല്ലോ!
ഒരാൾ അയാളുടെ ആയുസ്സിൽ ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യും പക്ഷേ പിന്നീട് അവൻ മോശം പ്രവർത്തനങ്ങളും ചെയ്യും. ഒരാൾക്ക് അല്ലാഹു സുബ്ഹാന ഹു വതആല ഹൈർ (നന്മ) ഉദ്ദേശിച്ചാൽ മരണത്തിനു മുമ്പ് അവന് സ്വാലിഹായ അമലുകൾ ചെയ്യാൻ അവസരം നൽകുകയും പിന്നീട് റൂഹ് പിടിക്കുകയും ചെയ്യും അങ്ങനെ അവന്റെ ആക്കിബത്ത് നന്നാവുകയും ചെയ്യും.
നല്ല പ്രവർത്തനം ചെയ്യുന്നതിന് അത്തരക്കാർക്ക് തൗഫീഖ് കൊടുക്കും അതെങ്ങനെയാണെന്ന് സഹാബത്ത് ചോദിച്ചപ്പോൾ നബി ﷺ തങ്ങൾ മറുപടി കൊടുത്തു മരണത്തിനു മുമ്പ് അവന് സ്വാലിഹായ അമലുകൾ ചെയ്യാൻ അല്ലാഹു അവന് തൗഫീഖ് നൽകും. അങ്ങനെയുള്ള ആ സ്വാലിഹായ അവസ്ഥയിൽ അള്ളാഹു അവന്റ റൂഹ് പിടിക്കും.
ഈ വിഷയ സംബന്ധമായി ധാരാളം തെളിവുകൾ ഹാഫിസ് ഇബ്നു കസീർ رحمه الله കൊണ്ടുവന്നതായി കാണാം അടുത്ത ഭാഗത്ത് അതിന്റെ തുടർച്ച നമുക്ക് വായിക്കാം إنشاء الله
അബൂ നവവി ✍🏼
00974 77882082

Comments
Post a Comment