*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 7️⃣9️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫✨💫
*"സ്ത്രീകളുടെ പാട്ട് കേൾക്കുന്നത് അവളുടെ ശരീര സൗന്ദര്യം കാണുന്നതിന് തുല്യമാണ്"*
[7/12/2026 10:46 AM] Abu Thahir Nk: *والأذرعي نقَل عن القرطبي أنَّ جمهور من أباح سماع الغناء حكموا بتحريمه من المرأة الأجنبيَّة على الرجال ومن الأمرد الحسن على الرجال والنساء، وأنَّه لا فرق بين سماع الشعر والقُرآن؛ لما فيه من تهييج الشهوة وخوف الفتنة لا سيَّما إذا لحنته، فسماعه كالاطِّلاع على محاسن جسدها، بل الحاصل بغنائها من المفسدة أسرع من ذلك؛ لأنَّ السماع يُؤثِّر فِي النفس قبل رؤية الشخص، وأمَّا تهيجه للشهوة وإيقاعه فِي الفتنة فلا شكَّ فيه، والحاصل أنَّ سماعهنَّ مظنَّة للشهوة قطعيًّا، وأطال فِي تقريره، وهو كما قال، ا. هـ كلام الأذرعي*
*ഇമാം അദ്റഈ (رحمه الله), ഇമാം ഖുർത്തുബി ( رحمه الله) യിൽ നിന്ന് ഉദ്ധരിക്കുന്നു: ഗാനം കേൾക്കുന്നത് അനുവദനീയമാണെന്ന് വിധി പറഞ്ഞ പണ്ഡിതന്മാരിൽ ഭൂരിഭാഗവും, അന്യ സ്ത്രീകളുടെ പാട്ട് കേൾക്കുന്നത് പുരുഷന്മാർക്ക് ഹറാമാണെന്നും അതുപോലെ (അംറദ് -الأمرد الحسن) സൗന്ദര്യമുള്ള കൗമാരപ്രായക്കാരൻ്റെ പാട്ട് കേൾക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഹറാമാണെന്നും വിധി പറഞ്ഞിരിക്കുന്നു,*
*ഈ വിഷയത്തിൽ കവിത കേൾക്കുന്നതും ഖുർആൻ കേൾക്കുന്നതും തമ്മിൽ വ്യത്യാസമില്ലന്നും, കാരണം ഇതിൽ ലൈംഗിക വികാരം ഉണർത്തുന്നതും ഫിത്‌നയുടെ (കുഴപ്പത്തിന്റെ) ഭയവുമുണ്ട്. പ്രത്യേകിച്ചും അവൾ ഈണത്തിൽ പാടുകയാണെങ്കിൽ.അതുകൊണ്ട്, അവളുടെ പാട്ട് കേൾക്കുന്നത് അവളുടെ ശരീര സൗന്ദര്യം കാണുന്നതിന് തുല്യമാണ്. എന്നാൽ അവളുടെ പാട്ടിൽ നിന്ന് ഉണ്ടാകുന്ന വിനാശം, ശരീരം കാണുന്നതിനേക്കാൾ വേഗത്തിൽ സംഭവിക്കുന്നതാണ്.*
*കാരണം, വ്യക്തിയെ കാണുന്നതിന് മുമ്പ് തന്നെ കേൾവി (സംഗീതം/ശബ്ദം) മനസ്സിനെ സ്വാധീനിക്കുന്നു. അതുപോലെ, അവളുടെ പാട്ട് കേൾക്കുന്നത് വികാരം ഉണർത്തുന്നതിലും ഫിത്‌നയിൽ എത്തിക്കുന്നതിലും യാതൊരു സംശയവുമില്ല.*
*ചുരുക്കത്തിൽ, അവരുടെ (സ്ത്രീകളുടെ) പാട്ട് കേൾക്കുന്നത് തീർച്ചയായും മളന്നത്തുശ്ശഹ്‌വ - مظنَّة للشهوة (വികാരത്തിന് കാരണമാകുമെന്ന് ഭാവിക്കാവുന്ന സ്ഥലമാണ് ) ഇമാം അദ്‌റഈ (رحمه الله) ഇത് സ്ഥാപിക്കുന്നതിൽ ദീർഘമായി സംസാരിച്ചിട്ടുണ്ട് മഹാനവർകൾ പറഞ്ഞതുപോലെ തന്നെയാണ് അക്കാര്യമുള്ളത്.*
*വിഷയം നമുക്ക് ഇങ്ങനെ ചുരുക്കി മനസ്സിലാക്കാം: രാഗത്തിലുള്ള ഗാനം (മുലഹ്ഹൻ): സ്ത്രീയുടെ ശബ്ദം ഔറത്തല്ല എന്ന അഭിപ്രായത്തിൽ പോലും, കൊഞ്ചിക്കുഴഞ്ഞുള്ളതും, രാഗത്തിലുള്ളതുമായ ഗാനം കേൾക്കുന്നത് ഹറാമാണ്. കാരണം, അതിൽ തെമ്മാടിത്തത്തിലേക്ക് നയിക്കുന്ന അധിക ഘടകങ്ങൾ ഉണ്ട്.*
*കൗമാരപ്രായക്കാരുടെ ഗാനം സുന്ദരനായ കൗമാര പ്രായക്കാരൻ (അംറദ്) പാടുന്നത്, സ്ത്രീയുടെ ഗാനം കേൾക്കുന്നത് പോലെ ഫിത്‌ന ഭയക്കുന്നുവെങ്കിൽ ഹറാമാണ് (ഇമാം റാഫിഈയും (رحمه الله) ഇതിനെ പിന്തുണച്ചു).*
*ഭൂരിപക്ഷ അഭിപ്രായം: ഗാനം അനുവദനീയമാണ് എന്ന് പറഞ്ഞ പണ്ഡിതന്മാർ പോലും, വിവാഹബന്ധം അനുവദനീയമായ സ്ത്രീയുടെ ഗാനം കേൾക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഹറാമാണ് എന്ന് വിധിച്ചു (ഖുർത്തുബി (റ) ഉദ്ധരിച്ചത്).*
*കാരണം: ഗാനം, പ്രത്യേകിച്ചും രാഗത്തിലുള്ളത്, കാമം ഇളക്കിവിടാനും ഫിത്‌നയിൽ അകപ്പെടാനും സാധ്യത കൂടുതലാണ്. ഇത് ശരീരസൗന്ദര്യം കാണുന്നതിനേക്കാൾ വേഗത്തിൽ മനസ്സിൽ നാശമുണ്ടാക്കുന്നു.*
*തുടരും..*
*അബൂ നവവി* ✍🏼
*0097466582082*
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================
[7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫✨💫
Comments
Post a Comment