*ഭാഗം* 6️⃣4️⃣


*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*മുജ്തഹിദായ ഇമാം തഖിയുദ്ദീൻ അസ്സുബ്കി (رحمه الله) യോട് നൃത്തം, ദഫ്, സംഗീത സദസ്സുകൾ (സമാഅ്) എന്നിവയെക്കുറിച്ച് ചോദിക്കപ്പെട്ടു. അതിന് മഹാനവർകൾ കവിതയിലൂടെ നൽകിയ മറുപടി ഇപ്രകാരമാണ്:*

سئل الإمام المجتهد تقي الدين السبكي رحمه الله عن الرقص والدف وعن حضور السماعات
فأجاب عنه بقوله:

وَاعْلَم بِأَن الرقص والدف الَّذِي ...
عَنهُ سَأَلت وَقلت فِي أصوات

فِيهِ خلاف للأئمة قبلنَا ...
سرج الْهِدَايَة سادة السادات

لكنه لم تأت قطّ شَرِيعَة ...
طلبته أَو جعلته فِي القربات

والعارف المشتاق إِن هُوَ هزه ...
وجد فَقَامَ يهيم فِي سَكَرَات

لَا لوم يلْحقهُ ويحمد حَاله ...
يَا طيب مَا يلقى من اللَّذَّات

إِن نلْت ذَا يَوْمًا فقد نلْت المنى ...
وغنيت فِيهِ عَن فَتَاوَى الفاتي

هَذَا جَوَاب عَليّ السُّبْكِيّ ذِي الْ ...
حجب الْعَظِيمَة صَاحب الحسرات

*كف الرعاع لابن حجر الهيتمي* 📚

*"നീ ചോദിച്ച ആ നൃത്തത്തെയും ദഫിനെയും കുറിച്ച് അറിഞ്ഞു കൊള്ളുക; അത്തരം ശബ്ദങ്ങളെക്കുറിച്ച് നമുക്ക് മുൻപേ കടന്നുപോയ ഇമാമുമാർക്കിടയിൽ സന്മാദിഗദർശികളായ നേതാക്കളും ഉന്നതരായ പണ്ഡിതന്മാർക്കിക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്."*

*"എന്നാൽ, ഇവയൊന്നും തന്നെ (നൃത്തവും സംഗീതവും) അല്ലാഹുവിലേക്ക് അടുക്കാനുള്ള ഒരു 'ഖുർബത്ത്' ആരാധനയായോ മതം കൽപ്പിച്ച ഒന്നായോ ഒരു ശരീഅത്തിലും വന്നിട്ടില്ല."*

*"എന്നാൽ, അല്ലാഹുവോടുള്ള അനുരാഗത്താൽ ഉന്മത്തനായ ഒരു ആരിഫ് (ആത്മജ്ഞാനി), ആ പ്രേമത്താൽ വിറകൊള്ളുകയും ആത്മീയ ലഹരിയിൽ സ്വയം മറന്ന് എഴുന്നേറ്റു നിൽക്കുകയും ചെയ്താൽ..."*

*"അവനെ ആക്ഷേപിക്കാൻ പാടില്ല, അവന്റെ ആ അവസ്ഥ പ്രശംസനീയവുമാണ്. ആ ആത്മീയ അനുഭൂതിയിൽ അയാൾ അനുഭവിക്കുന്ന ആനന്ദം എത്രയോ മനോഹരമാണ്!"*

*"നിനക്ക് എന്നെങ്കിലും ആ അവസ്ഥ (യഥാർത്ഥ ആത്മീയ ലഹരി) ലഭിക്കുകയാണെങ്കിൽ നീ നിന്റെ ലക്ഷ്യം കൈവരിച്ചു. അന്ന് നിനക്ക് ഫത്‌വ നൽകുന്നവരുടെ അഭിപ്രായങ്ങളും വിധികളും നിനക്കു വേണ്ടാതെയാകും (അവയിൽ നിന്ന് നീ സ്വതന്ത്രനാകും).*

*"ഇതാണ് അല്ലാഹുവിന്റെ വലിയ മറകളാൽ ആവരണം ചെയ്യപ്പെട്ടവനും, അതിയായ ഖേദങ്ങളുള്ളവനുമായ അലി അസ്സുബ്കിയുടെ മറുപടി."*

*പ്രധാന കാര്യങ്ങൾ നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത് ഇങ്ങനെയാണ്*

*സംഗീതം നൃത്തം ഇവയൊന്നും ഇബാദത്തല്ല, നൃത്തം ചെയ്യുകയോ സംഗീതം കേൾക്കുകയോ ചെയ്യുന്നത് അല്ലാഹുവിലേക്ക് അടുക്കാനുള്ള ഒരു വഴിയാണെന്ന് ഇസ്‌ലാം ഒരിടത്തും പഠിപ്പിച്ചിട്ടില്ല. അതിനെ ഒരു ആരാധനയായി കാണുന്നത് വലിയ തെറ്റാണ്.*

*ചില പണ്ഡിതന്മാർ ഇത് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് കേവലം ഒരു ശീലം (ആദത്ത്) എന്ന നിലയ്ക്കാണ്.*

*യഥാർത്ഥ വജ്‌ദ് : ചില ഉന്നതരായ ഔലിയാക്കൾ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിൽ മുഴുകി ഇരിക്കുമ്പോൾ, അവർക്ക് അത് നിയന്ത്രിക്കാൻ കഴിയാതെ ശരീരം വിറയ്ക്കുകയും അവർ എഴുന്നേൽക്കുകയും ചെയ്തേക്കാം. ഇത് ബോധപൂർവ്വം ചെയ്യുന്നതല്ല. ഇത്തരം ആളുകളെ കുറ്റപ്പെടുത്താൻ പാടില്ല. എന്നാണ് ഇമാം സുബ്കി (رحمه الله) പറയുന്നത്.*

*ഈ കവിതയിലൂടെ ഇമാം സുബ്കി (رحمه الله) വ്യക്തമാക്കുന്നത്, കപടമായി നൃത്തം ചെയ്യുന്നവരെയല്ല, മറിച്ച് അല്ലാഹുവിനോടുള്ള പ്രേമത്താൽ സ്വയം മറന്നുപോകുന്ന യഥാർത്ഥ ആത്മീയ ജ്ഞാനികളെയാണ് നാം ബഹുമാനിക്കേണ്ടത് എന്നാണ്.*


*തുടരും...*

*അബൂ നവവി* ✍🏼
*00974 66582082*

*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

==================================
[7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫

*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21