*ഭാഗം* 5️⃣8️⃣


*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*സംഗീതം, നൃത്തം ഇവ ചെയ്യുന്നവരുടെ ന്യായങ്ങളും, വാദങ്ങളും - മഹാരഥന്മാരായ ഇമാമുകൾ നൽകിയ വിശദമായ മറുപടിയും*

*ഈ ഭാഗം മുഴുവനായും വായിച്ചു പൂർത്തിയാവുമ്പോൾ ഇന്ന് നമ്മുടെ മുമ്പിൽ ജീവിക്കുന്ന കള്ള ത്വരീഖത്ത് എന്ന പേരിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്ന കുറെ കള്ളനാണയങ്ങളെ കൃത്യമായി വിലയിരുത്താൻ സാധ്യമാകും. പരിശുദ്ധ ദീനിന്റെ പേരിൽ ജീവിക്കുന്ന ഇത്തരം കള്ളന്മാരെ നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ അഹ്ലുസ്സുന്നയുടെ ഇമാമുകൾ കൃത്യമായി എടുത്തു കാണിച്ചിട്ടുണ്ട്.*

*ഇമാം ഇബ്നു ഹജർ ഹൈത്തമി (رحمه الله) തങ്ങൾ രേഖപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങനെ:*

*وتمسكوا أيضا بأن الحركات الموزونة من أهل الصفاء حالة السماع نتائج القلب المعتدل الموزون بميزان الرياضة والمجاهدة، ومن هو كذلك لا يصدر عنه قول ولا فعل إلا على نظام ووزن، وخصوصا حالة السماع التي هي حالة ظهور مكامن القلوب وإبداء العيوب، وأطالوا من هذه الكلمات التي هي حق في نفسها أريد بها باطل أي باطل؛ إذ الصادر عن القلب المذكور وزن الأعمال بميزان الشرع لا وزن الحركات بميزان المخنثين؛*

*ومن ثم قال القرطبي في جواب ذلك: إن هذا من التمويهات والترهات التي لا تتمشى على العوام، فضلا عن ذوي الأفهام؛ ووجه تمويهه أنهم إن أرادوا بالوزن مطابقة الحركات الحسية لحركات الغناء فهو باطل، أو مطابقتها للميزان الشرعي فمسلم، لكن تلك الميزان تمنع من حضور الغناء المطرب وسماعه؛ لأنه يمنع من المكروه والمحرم؛ وقد بينا أن الغناء المطرب وسماعه حرام ولهو وباطل، ثم يلزمهم أن أصفى الناس قلوبا أحسنهم رقصا، وأن من لا يحسنه كالصحابة والأئمة بعدهم يكونوا بخلاف ذلك، وهذه زلات لا يتدارك قبحها ولا يتناهى إثمها، وأطال في بيانها وفي التشنيع على أولئك الأغبياء المتمسكين بما آل بهم إلى أعظم الزلل وأقبح الخطأ والخطل.*

*وجوابه: أن أكثر حكاياتهم خرافات لا حقيقة لها، ولو سلمت فالحجة في كتاب الله - تعالى - وسنة رسوله واتباع سبيل المؤمنين من الصحابة ومن بعدهم من المجتهدين، وما ظهر على أولئك حالة الرقص إن صح إما حيل أو فتن كفتن الدجال فلا يغتر بها؛ لما هو مقرر عند أئمة الشرع أن من ظهر عليه خارق إن وافقت أحواله الشريعة أصولها وفروعها فهي الكرامة، وإلا فهي استدراج، وصاحبها إما مفتون أو زنديق؛ ومن ثم قال الجنيد: لو رأيتم الرجل يمشي على الماء أو في الهواء فلا تغتروا به حتى تنظروا حاله عند الأمر والنهي، وقد سمع الشبلي برجل اشتهر بالولاية، فمشى إليه في أصحابه فدخل عليه في المسجد فرآه قد تنخم في قبلة المسجد فقال لأصحابه: ارجعوا فإن الله لم يأمن هذا على أدب من آداب شريعته، فكيف يأتمنه على أسراره ؟*

*كف الرعاع لابن حجر الهيتمي* 📚

==================================

*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================

*ആരാധനയുടെ പേരിൽ സംഗീതം കേട്ട് നൃത്തം ചെയ്യുന്നവർ ഉന്നയിക്കുന്ന ഒരു വിചിത്രമായ വാദത്തെയും പണ്ഡിതന്മാർ അതിന് നൽകുന്ന ശക്തമായ മറുപടിയെയുമാണ് മഹാനരായ ഇമാം ഇബ്നു ഹജർ ഹൈത്തമി (رحمه الله) തങ്ങൾ കിത്താബിൽ കൊണ്ടുവന്ന ഈ ഭാഗം വിവരിക്കുന്നത്.*

*നൃത്തത്തെ ന്യായീകരിക്കുന്നവർ മറ്റൊരു വാദം കൂടി മുറുകെ പിടിക്കുന്നുണ്ട്: "ആത്മീയ ശുദ്ധി കൈവരിച്ചവർ (അഹ്ലുസ്സഫാഅ്) പാട്ട് കേൾക്കുമ്പോൾ നടത്തുന്ന താളാത്മകമായ ചലനങ്ങൾ (ഹറകാത്തുൻ മൗസൂന), ആത്മീയ ശിക്ഷണത്തിലൂടെയും (رياضة) കഠിനമായ മനസ്സാന്നിധ്യത്തിലൂടെയും (مجاهدة) സമനില കൈവരിച്ച ഒരു ഹൃദയത്തിന്റെ പ്രതിഫലനമാണ്.*

*അത്തരമൊരു ഹൃദയത്തിന്റെ ഉടമയിൽ നിന്ന് പുറപ്പെടുന്ന വാക്കുകളും പ്രവൃത്തികളും ഒരു ക്രമത്തിലും താളത്തിലും (നൃത്തം പോലെ) മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രത്യേകിച്ച് പാട്ട് കേൾക്കുന്ന സമയത്ത്, ഹൃദയത്തിനുള്ളിലെ രഹസ്യങ്ങൾ പുറത്തുവരികയും പോരായ്മകൾ വെളിപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ അത് സ്വാഭാവികമാണ്."*

*ഇങ്ങനെയുള്ള ഒരുപാട് വാക്കുകൾ അവർ നീട്ടിപ്പറയുന്നു. സത്യത്തിൽ ഈ വാക്കുകൾ സ്വയം ശരിയാണെങ്കിലും ഇത് പറയുന്നവരുടെ ഉദ്ദേശ്യം തികച്ചും തെറ്റാണ് (كلمة حق أريد بها باطل).
[7/7/2026 7:46 PM] Abu Thahir Nk: കാരണം, നേരത്തെ പറഞ്ഞതുപോലെയുള്ള ഒരു ഉന്നത ഹൃദയത്തിൽ നിന്ന് പുറത്തു വരേണ്ടത് ശരീഅത്തിന്റെ തുലാസിൽ അളന്നു തൂക്കിയ കർമ്മങ്ങളാണ് (അതായത് നബിചര്യ മുറപ്രകാരം പിന്തുടരൽ), അല്ലാതെ വസ്‌ത്രധാരണത്തിലും സ്വഭാവത്തിലും സ്ത്രീകളെ അനുകരിക്കുന്ന നപുംസകങ്ങളുടെ (മുഖന്നസീൻ) താളത്തിനൊത്തുള്ള നൃത്തചലനങ്ങളല്ല.*

*അതുകൊണ്ടാണ് ഇതിനുള്ള മറുപടിയായി ഇമാം ഖുർത്തുബി(رحمه الله) ഇപ്രകാരം പറഞ്ഞത്: "ബുദ്ധിയുള്ളവർ പോയിട്ട് പൊതുജനങ്ങളെപ്പോലും വഞ്ചിക്കാനാവാത്ത, അർത്ഥശൂന്യവും മിഥ്യാഭാസവുമായ വാദങ്ങളിൽപെട്ടതാണ് ഇവർ ഈ പറയുന്നത്.*

*ആ വഞ്ചനയെ അവിടുന്ന് ഇപ്രകാരം വിശദീകരിക്കുന്നു: "ശരീരത്തിന്റെ ചലനങ്ങൾ പാട്ടിന്റെ താളത്തിനൊത്ത് (മ്യൂസിക് ബീറ്റ്സ്) നീങ്ങുന്നതിനെയാണ് ഇവർ 'താളം' (വസൻ) എന്ന് ഉദ്ദേശിക്കുന്നതെങ്കിൽ അത് തികച്ചും തെറ്റായ കാര്യമാണ്. എന്നാൽ 'ശരീഅത്തിന്റെ തുലാസ്' പ്രകാരമുള്ള താളത്തെയാണ് ഇവർ ഉദ്ദേശിക്കുന്നതെങ്കിൽ അത് ഞങ്ങൾ അംഗീകരിക്കുന്നു.*

*പക്ഷേ, ആ ശരീഅത്തിന്റെ തുലാസ് ഇത്തരം ആനന്ദമുണ്ടാക്കുന്ന സംഗീത സദസ്സുകളിൽ പങ്കെടുക്കുന്നതിനെ തടയുന്നതാണ്. കാരണം കറാഹത്തോ ഹറാമോ ആയ കാര്യങ്ങളെ ശരീഅത്ത് തടയുന്നു. ആനന്ദമുണ്ടാക്കുന്ന പാട്ടും അത് കേൾക്കുന്നതും ഹറാമും വിനോദവും അസത്യവുമാണെന്ന് നമ്മൾ നേരത്തെ വിശദീകരിച്ചതാണല്ലോ.*

*ഇനി ഇവരുടെ വാദം ശരിയാണെങ്കിൽ വരുന്നത് വലിയൊരു അപകടമാണ്: ഏറ്റവും കൂടുതൽ ഹൃദയശുദ്ധിയുള്ളവർ ഏറ്റവും നന്നായി നൃത്തം ചെയ്യുന്നവരായിരിക്കണം! അപ്പോൾ നൃത്തം ചെയ്യാൻ അറിയാത്തവരായ സ്വഹാബികളും അവർക്ക് ശേഷമുള്ള ഇമാമുമാരും ( نعوذ بالله) ഹൃദയശുദ്ധി ഇല്ലാത്തവരാണെന്ന് പറയേണ്ടി വരും! ഇത് ഒരിക്കലും തിരുത്താൻ കഴിയാത്തത്ര വമ്പിച്ച പാപവും അങ്ങേയറ്റത്തെ മ്ലേച്ഛതയുമാണ്.*

*ഇത്തരം വിഡ്ഢികളായ ആളുകളുടെ തെറ്റുകളെയും അങ്ങേയറ്റത്തെ പാപങ്ങളിലേക്കും നാശത്തിലേക്കും അവരെ എത്തിക്കുന്ന ഇത്തരം വാദങ്ങളെയും കുറിച്ച് മഹാനവർകൾ (ഇമാം ഖുർതുബി رحمه الله) വളരെ ദീർഘമായി വിശദീകരിക്കുകയും അവരെ കഠിനമായി ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.*

*നൃത്തത്തെയും വിചിത്രമായ ആചാരങ്ങളെയും അത്ഭുതകൃത്യങ്ങളുടെ (കറാമത്ത്) പേരിൽ ന്യായീകരിക്കുന്നവർക്കുള്ള മറുപടിയായി അവിടുന്ന് പറയുന്നത് കാണുക:*

*മറുപടി ഇങ്ങനെ: ഈ പറയപ്പെടുന്ന കഥകളിൽ ഭൂരിഭാഗവും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കെട്ടുകഥകളാണ് (ഖുറാഫാത്ത്). ഇനി ആ കഥകൾ സത്യമാണെന്ന് സമ്മതിച്ചാൽ തന്നെയും, യഥാർത്ഥ പ്രമാണം അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ ﷺ സുന്നത്തും സ്വഹാബികളെയും അവർക്ക് ശേഷമുള്ള മുജ്തഹിദുകളായ പണ്ഡിതന്മാരെയും പിന്തുടരലുമാണ്.*

*ഇനി ആ മഹത്തുക്കളിൽ നിന്ന് നൃത്തം പോലെയുള്ള കാര്യങ്ങൾ പ്രകടമായി എന്നത് സത്യമാണെങ്കിൽ തന്നെ, അത് ഒന്നുകിൽ ചില തന്ത്രങ്ങളോ (തന്ത്രവിദ്യകൾ) അല്ലെങ്കിൽ ദജ്ജാലിന്റെ ഫിത്‌നയെപ്പോലെയുള്ള പരീക്ഷണങ്ങളോ ആകാം.*

*അതുകൊണ്ട് അവ കണ്ട് ആരും വഞ്ചിതരാകരുത്. കാരണം, ശരീഅത്തിലെ ഇമാമുമാർക്കിടയിൽ സ്ഥിരപ്പെട്ട ഒരു തത്ത്വമുണ്ട്: "ഒരാളിൽ നിന്ന് അസാധാരണമായ ഒരു കാര്യം (ഖാരിഖ്) പ്രകടമായാൽ, അത് ശരീഅത്തിന്റെ അടിസ്ഥാനങ്ങളോടും ശാഖകളോടും യോജിക്കുന്നതാണെങ്കിൽ മാത്രമേ അതിനെ 'കറാമത്ത്' എന്ന് വിളിക്കൂ. മറിച്ച് ശരീഅത്തിന് വിരുദ്ധമാണെങ്കിൽ അത് استدراج 'ഇസ്തിദ്‌റാജ്' ആണ് (അല്ലാഹുവിനെ ധിക്കരിച്ച് ജീവിക്കുന്ന ഒരാൾക്ക് അവൻ ചോദിക്കാതെ തന്നെ ദുനിയാവിലെ സുഖസൗകര്യങ്ങളും പദവികളും അത്ഭുതകൃത്യങ്ങൾ കാണിക്കാനുള്ള കഴിവും അല്ലാഹു നൽകുന്നതിനെയാണ് 'ഇസ്തിദ്‌റാജ്' എന്ന് വിളിക്കുന്നത്.*

*ഇത് ആ വ്യക്തിയോടുള്ള ഇഷ്ടം കൊണ്ടല്ല, മറിച്ച് അയാളെ കൂടുതൽ നാശത്തിലേക്ക് വീഴ്ത്താനുള്ള ഒരു തരം 'വിട്ടുവീഴ്ച' മാത്രമാണ്. അല്ലാഹു നൽകുന്ന അന്ത്യശിക്ഷയുടെ മുന്നോടിയായുള്ള വിട്ടുവീഴ്ച). അത്തരമൊരു വ്യക്തി ഒന്നുകിൽ പരീക്ഷണത്തിന് വിധേയനായവനാണ് അല്ലെങ്കിൽ ഒരു زنديق നാസ്തികനാണ്.*

*അതുകൊണ്ടാണ് ഇമാം ജുനൈദ് (رحمه الله) ഇപ്രകാരം പറഞ്ഞത്: "ഒരാൾ വെള്ളത്തിന് മുകളിലൂടെ നടക്കുകയോ വായുവിലൂടെ പറക്കുകയോ ചെയ്യുന്നത് നിങ്ങൾ കണ്ടാൽ പോലും അയാളെ കണ്ട് വഞ്ചിതരാകരുത്; പകരം അല്ലാഹുവിന്റെ കൽപ്പനകൾ പാലിക്കുന്നതിലും നിരോധനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലും (അതായത് ശരീഅത്ത് പാലിക്കുന്നതിൽ) അയാളുടെ നിലപാട് എന്താണെന്ന് നോക്കുക.*

*ഒരിക്കൽ ഇമാം ശിബ്‌ലി (رحمه الله) അല്ലാഹുവിന്റെ വലിയ്യ് എന്ന് പ്രസിദ്ധനായ ഒരാളെക്കുറിച്ച് കേട്ടു. അവരെ സന്ദർശിക്കാനായി ഇമാം ശിബ്‌ലി (رحمه الله) തങ്ങളുടെ അനുയായികളോടൊപ്പം പുറപ്പെട്ടു. അവർ പള്ളിയിൽ പ്രവേശിച്ചപ്പോൾ, ആ വ്യക്തി പള്ളിയുടെ ഖിബ്‌ലയുടെ ഭാഗത്തേക്ക് തുപ്പുന്നത് ശിബ്‌ലി (رحمه الله) കണ്ടു. ഉടനെ അവിടുന്ന് അവിടുത്തെ അനുയായികളോട് പറഞ്ഞു: 'നമുക്ക് തിരിച്ചുപോകാം! ഇസ്‌ലാമിക നിയമങ്ങളിലെ (ശരീഅത്ത്) ഒരു ചെറിയ മര്യാദ (അദബ്) പാലിക്കുന്ന കാര്യത്തിൽ പോലും അല്ലാഹു ഇദ്ദേഹത്തെ വിശ്വസ്തനായി കണ്ടിട്ടില്ല. അങ്ങനെയുള്ളപ്പോൾ അല്ലാഹു തന്റെ ആത്മീയ രഹസ്യങ്ങളിൽ ഇദ്ദേഹത്തെ എങ്ങനെ വിശ്വസിക്കാനാണ്?'"*
[7/7/2026 7:46 PM] Abu Thahir Nk: *ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങിനെ:*

*അവർ ഉന്നയിക്കുന്ന യുക്തി: ആത്മീയമായി ഉയർച്ച നേടിയവർ ചലിക്കുന്നത് ഹൃദയത്തിന്റെ താളം കൊണ്ടാണെന്നും അതിനാൽ അവരുടെ നൃത്തം ഹലാലാണെന്നുമാണ് ഇവരുടെ വാദം.*

*പണ്ഡിതന്മാരുടെ മറുപടി: ഈ വാദത്തെ പണ്ഡിതന്മാർ പൊളിച്ചടുക്കുന്നു. ഒരു വ്യക്തിയുടെ ഹൃദയം അത്രമേൽ ശുദ്ധമാണെങ്കിൽ അയാൾ കൂടുതൽ കൃത്യമായി ഇസ്‌ലാമിക നിയമങ്ങൾ (ശരീഅത്ത്) പാലിക്കുകയാണ് വേണ്ടത്.*

*രൂക്ഷമായ വിമർശനം: നൃത്തം ചെയ്യുന്നത് പുരുഷത്വത്തിന് ചേർന്നതല്ലെന്നും അത് സ്ത്രീ സ്വഭാവം കാണിക്കുന്നവരുടെയോ നപുംസകങ്ങളുടെയോ രീതിയാണെന്നും പണ്ഡിതൻ ഇവിടെ പരിഹസിക്കുന്നു. അല്ലാഹുവിനെ ഭയപ്പെടുന്ന ഹൃദയത്തിൽ നിന്ന് ഉണ്ടാകേണ്ടത് സൽകർമ്മങ്ങളാണ്, അല്ലാതെ താളാത്മകമായ ശരീര ചലനങ്ങളല്ല.*

*നൃത്തം ചെയ്യുന്നവർ 'താളം' എന്ന വാക്ക് ഉപയോഗിക്കുന്നത് ആത്മീയമായിട്ടാണെന്ന് നടിക്കുകയും എന്നാൽ പ്രായോഗികമായി അവർ പാട്ടിന്റെ താളത്തിനൊത്ത് തുള്ളുകയുമാണ് ചെയ്യുന്നത്. ഈ കാപട്യത്തെയാണ് ഖുർതുബി (رحمه الله) തുറന്നുകാട്ടുന്നത്.*

*സ്വഹാബികളുടെ മാതൃക: നൃത്തം വലിയ പദവിയാണെങ്കിൽ അത് ഏറ്റവും കൂടുതൽ ചെയ്യേണ്ടിയിരുന്നത് സ്വഹാബികളാണ്. എന്നാൽ അവർ ആരും തന്നെ ഇത്തരത്തിൽ നൃത്തം ചെയ്തിട്ടില്ല. അവർക്ക് നൃത്തം അറിയില്ലായിരുന്നു എന്നത് അവരുടെ പോരായ്മയല്ല, മറിച്ച് അത് ഇസ്‌ലാമികമല്ല എന്നതിന്റെ തെളിവാണ്.*

*രൂക്ഷമായ വിമർശനം: അറിവില്ലാത്തവരും വിഡ്ഢികളുമായ ആളുകളാണ് ഇത്തരം ന്യായീകരണങ്ങളുമായി വരുന്നത്. ദീനിനെ കേവലം സംഗീതവും നൃത്തവുമായി മാറ്റുന്നത് വലിയ കുറ്റമാണ്.*

*കറാമത്തിന്റെ അളവുകോൽ: ഒരു അത്ഭുതം കണ്ടതുകൊണ്ട് മാത്രം ഒരാൾ വലിയ്യാവില്ല. ശരീഅത്ത് ലംഘിക്കുന്നവനിൽ നിന്ന് അത്ഭുതം വെളിപ്പെട്ടാൽ അത് അല്ലാഹുവിന്റെ കോപത്തിന്റെ അടയാളമാണ് (ഇസ്തിദ്‌റാജ്).*

*​മുൻഗണന ശരീഅത്തിന്: വെള്ളത്തിലൂടെ നടക്കുന്നതിനേക്കാളും വായുവിലൂടെ പറക്കുന്നതിനേക്കാളും വലുത് നബിചര്യ (സുന്നത്ത്) പാലിക്കലാണ്. ​ഇമാം ജുനൈദ് (رحمه الله) വിന്റെ നിലപാട്: ആത്മീയതയുടെ പേരിൽ ആരും ശരീഅത്തിന് മുകളിലല്ല എന്ന് മഹാനാവർകൾ വർകൾ ഓർമ്മിപ്പിക്കുന്നു.*


*അബൂ നവവി* ✍🏼
*00974 77882082*
[7/7/2026 7:47 PM] Abu Thahir Nk: 💫✨💫✨💫✨💫✨💫✨💫💫✨💫

*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21