*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 4️⃣9️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫✨💫

*"ഗാനം കേൾക്കുന്നത് മറ്റുള്ളവരിൽ (ശ്രോതാക്കളിൽ) ഫിത്‌നക്ക് കാരണമാകുന്നുവെങ്കിൽ, അത് ഹറാമാണ്"*

*قال الأذرعي: ولو لم يكن المغني والمغنية محلَّ الفتنة ولكن استماع الغناء منه يبعَثُ على الافتِتان بغيره من الناس، فهو حرامٌ؛ لما فيه من الخبث، وتحريك القلب الخَرِب إلى ما يَهواه، لا سيَّما أهل العِشق والشَّغف، ومَن يشتغل بصورةٍ خاصَّة، وهذا واضحٌ لا ينازع فيه مُنصِف، ا. هـ.*

*وأمَّا على أنَّ صوتها غير عورةٍ وهو إنْ صحَّ فلا يحرم إلا إنْ خشي فتنة.*

*كف الرعاع لابن حجر الهيتمي*📚

*ഇമാം അദ്‌റഈ (رحمه الله) പറഞ്ഞു: ഗായകനോ, ഗായികയോ ഫിത്‌നയുടെ (പ്രലോഭനത്തിന്റെ) ഉറവിടമല്ലെങ്കിൽ പോലും, അയാളിൽ നിന്ന് ഗാനം കേൾക്കുന്നത് മറ്റുള്ളവരിൽ (ശ്രോതാക്കളിൽ) ഫിത്‌നക്ക് കാരണമാകുന്നുവെങ്കിൽ, അത് ഹറാമാണ്.*

*(സംഗീതോപകരണങ്ങൾ ഇല്ലാത്ത ഗാനമാണ് ഉദ്ദേശം അതുണ്ടെങ്കിൽ ഹറാമാണെന്ന് മുൻഭാഗങ്ങളിൽ നാം വായിച്ചു)*

*കാരണം, അതിൽ 'ഖുബ്സ്' (വൃത്തികേട്/ദുർഗുണം) അടങ്ങിയിരിക്കുന്നു. കൂടാതെ, നശിച്ച ഹൃദയത്തെ അത് ആഗ്രഹിക്കുന്നതിലേക്ക് ഇളക്കിവിടാൻ അത് കാരണമാകുന്നു. പ്രത്യേകിച്ചും തീവ്രമായ പ്രണയമുള്ളവരും (അഹ്‌ലുൽ ഇശ്ഖ് വശ്ശഗഫ്) ഒരു പ്രത്യേക രൂപത്തിൽ താൽപ്പര്യമുള്ളവരും ഈ കാര്യം വളരെ വ്യക്തമാണ്, നീതിമാനായ ഒരാളും ഇതിൽ തർക്കിക്കുകയില്ല."*

*എന്നാൽ,സ്ത്രീയുടെ ശബ്ദം ഔറത്തല്ല എന്ന അഭിപ്രായമനുസരിച്ചാണെങ്കിൽ ഫിത്‌ന ഭയപ്പെടുന്നുവെങ്കിൽ മാത്രമേ അത് ഹറാമാവുകയുള്ളൂ"ഇമാം ഇബ്നു ഹജർ ഹൈത്തമി ഇമാം അദ്‌റഈ (رحمه الله) യുടെ വാക്കുകൾ ഇവിടെ കൃത്യമായി രേഖപ്പെടുത്തുകയാണ്.*

*സ്ത്രീയുടെ ശബ്ദം 'ഔറത്ത്' (മറക്കപ്പെടേണ്ടത് ) അല്ല എന്ന അഭിപ്രായപ്രകാരമാണെങ്കിൽ പോലും, അത് കേൾക്കുന്നത് വഴി ഫിത്‌ന ഭയപ്പെടുന്നുണ്ടെങ്കിൽ അത് ഹറാമാകും എന്നതാണ് പറഞ്ഞതിന്റെ ചുരുക്കം.*

*ഇമാം അദ്‌റഈ (رحمه الله) യുടെ ഈ അഭിപ്രായങ്ങൾ ഇമാം ഇബ്നു ഹജർ ഹൈത്തമി (رحمه الله) 'കഫ്ഫുർ റആഅ്' എന്ന ഗ്രന്ഥത്തിൽ കൃത്യമായി രേഖപ്പെടുത്തി.*

*ഇന്നും യുവാക്കളുടെയും യുവതികളുടെയും ഇടയിൽ ആളുകളെ ഇളക്കിമറിക്കുന്ന പാട്ടുകൾ ധാരാളം ഉണ്ടെന്ന് പറയേണ്ടതില്ല. അത്തരം പാട്ടുകൾ കേൾക്കുമ്പോൾ ഹൃദയം അതിലേക്ക് ചാഞ്ഞു പോവുകയും വികാരത്തിന് അടിമപ്പെടുകയും ചെയ്യുന്നുവെങ്കിൽ അത് ഹറാമാണ് എന്നാണ് ബഹുമാനപ്പെട്ടവർ പറഞ്ഞിട്ടുള്ളത്.*

*തുടരും..*

*അബൂ നവവി* ✍🏼
*00974 77882082*


*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
[7/7, 2:50 PM] +974 6658 2082: 💫✨💫✨💫✨💫✨💫💫✨💫✨💫


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21