*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 4️⃣8️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫✨💫
*"പരലോകത്തെ ഓർമ്മിപ്പിക്കുന്ന പാട്ടുകൾ സുന്നത്താണ് ".*
*ഇമാം ഇബ്നു ഹജർ (رحمه الله) രേഖപ്പെടുത്തി:*
*اعلَمْ أن مذهبنا أنَه يكره الغناء وسماعه إلا إنِ اقترن به ما يأتي، وقال بعض العلماء: إنَّه سنَّة فِي العُرْسِ ونحوه، وقال الغزالي وابن عبدالسلام من أئمَّتنا: إنَّه سنَّة إنْ حرَّك بحال سني مُذكِّر للآخِرة، ا. هـ.*
*وبه يُعلَم أنَّ كلَّ شِعر فيه الأمر بالطاعة، أو كان حكمةً أو كان فِي مكارم الأخلاق أو الزهد ونحو ذلك من خِصال البر؛ كحثٍّ على طاعة أو سنة، أو اجتناب معصية يكون كلٌّ من إنشائه وإنشاده وسماعِه سنَّة؛ كما صرَّح به غيرُ واحد من أئمَّتنا، وهو ظاهر؛ إذ وسيلة الطاعة طاعة*
*كف الرعاع عن محرمات اللهو والسماع* 📚
*സംഗീതവും അത് കേൾക്കുന്നതും അതോടൊപ്പം ശേഷം പറയുന്ന കാര്യങ്ങൾ കൂടാതിക്കുമ്പോൾ കറാഹത്ത് എന്നതാണ് നമ്മുടെ മദ്ഹബ്. കല്യാണത്തിനും അത് പോലുള്ള വേളകളിലും അത് സുന്നത്താണ് എന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.*
*നമ്മുടെ മദ്ഹബിലെ തന്നെ പണ്ഡിതന്മാരിൽപ്പെട്ട ഇമാം ഗസ്സാലി ( رحمه الله), ഇമാം ഇബ്‌നു അബ്ദുസ്സലാം ( رحمه الله) എന്നിവർ പറഞ്ഞത് ആഖിറത്തിനെ (പരലോകത്തെ) ഓർമ്മിപ്പിക്കുന്ന നല്ലൊരവസ്ഥയെ ചലിപ്പിക്കുകയാണെങ്കിൽ അത്തരം പാട്ടുകൾ സുന്നത്താണന്നാണ്.*
*ഇതിൽ നിന്നും കവിതയിൽ നന്മയ്ക്കുള്ള ആഹ്വാനം, തത്ത്വചിന്ത, ഉന്നത സ്വഭാവങ്ങൾ,സുഹദ് (ദുൻയാവിനോടുള്ള വിരക്തി) തുടങ്ങിയ എല്ലാ സൽകാര്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടെങ്കിൽ; അഥവാ, അത് ഒരു നന്മ ചെയ്യാനോ സുന്നത്തിനെ പ്രോത്സാഹിപ്പിക്കാനോ ഒരു തിന്മയിൽ നിന്ന് വിട്ടുനിൽക്കാനോ പ്രേരിപ്പിക്കുന്നുവെങ്കിൽ; അത്തരം കവിതകൾ രചിക്കുന്നതും ആലപിക്കുന്നതും കേൾക്കുന്നതും സുന്നത്താണെന്ന് മനസ്സിലാക്കാം നമ്മുടെ പണ്ഡിതന്മാരിൽ പലരും ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഇത് വ്യക്തവുമാണ്. കാരണം, സൽകർമ്മത്തിലേക്കുള്ള വസ്വീല (മാർഗ്ഗം) ഒരു സൽകർമ്മമാണ്.*
*അബൂ നവവി* ✍🏼
*00974 77882082*
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================
[7/7/2026 7:45 PM] Abu Thahir Nk: [7/7, 2:50 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫✨💫
Comments
Post a Comment