സംഗീതത്തിൽ മുഴുകുന്നവർ



 സംഗീതം: ഇസ്ലാമിക കാഴ്ചപ്പാട്

ഭാഗം 2️⃣5️⃣

"പാട്ടിൽ/ സംഗീതത്തിൽ മുഴുകുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് നൽകുന്നു " ഇമാം മാലിക്, ഇമാം ശാഫിഈ (رحمه الله)


وقال ابن خويز منداد: فأما مالك فيقال عنه: إنه كان عالما بالصناعة وكان مذهبه تحريمها. وروي عنه أنه قال: تعلمت هذه الصناعة وأنا غلام شاب، فقالت لي أمي: أي بني! إن هذه الصناعة يصلح لها من كان صبيح الوجه ولست كذلك، فطلب العلوم الدينية، فصحبت ربيعة فجعل الله في ذلك خيرا. 

تفسير القرطبي 📚 


ഇബ്നു ഖുവൈസ് മിൻദാദ് (رحمه الله) പറഞ്ഞു: " ഇമാം മാലിക് (رحمه الله) വിനെക്കുറിച്ച് പറയപ്പെടുന്നത്, മഹാനവർകൾ സംഗീതകലയിൽ അറിവുള്ളവരായിരുന്നുവെന്നും എന്നാൽ അത് ഹറാമാണെന്ന അഭിപ്രായക്കാരനായിരുന്നുവെന്നുമാണ്


ഇമാം മാലിക് (رحمه الله) വിൽ നിന്ന് ഇങ്ങനെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: 'ഞാൻ ചെറുപ്പമായിരുന്നപ്പോൾ ഈ സംഗീത കല പഠിച്ചു. അപ്പോൾ എൻ്റെ ഉമ്മ എന്നോട് പറഞ്ഞു: എൻ്റെ മോനേ! ഈ കല മുഖസൗന്ദര്യമുള്ളവർക്ക് ചേർന്നതാണ്, നീ അങ്ങനെയല്ല. അതിനാൽ നീ മതപരമായ വിജ്ഞാനം നേടാൻ ശ്രമിക്കുക. അങ്ങനെ ഞാൻ ഇമാം റബീഅ (رحمه الله) യുടെ കൂടെ ചേർന്നു. അല്ലാഹു അതിൽ നന്മ നൽകി.'


ഇമാം മാലിക് (رحمه الله) സംഗീതത്തിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കിയിരുന്നിട്ടുപോലും, അത് സൂക്ഷ്മതയുള്ള പണ്ഡിതന്മാർക്ക് ചേർന്നതല്ലെന്നും ദീനിപരമായ വിധിയിൽ അത് നിഷിദ്ധമാണെന്നുമുള്ള നിലപാടാണ് പിന്നീട് സ്വീകരിച്ചത്.

ചെറിയ തിരുത്തൽ എങ്ങനെ ഒരാളുടെ ജീവിതത്തെയും ലോകചരിത്രത്തെയും മാറ്റിമറിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ചരിത്രം.മാലിക് (رحمه الله) തങ്ങളുടെ മാതാവ് ചെറുപ്പകാലത്ത് തന്നെ കൊടുത്ത ഉപദേശം പിന്നീട് ആ ജീവിതം മാറ്റിമറിച്ചു എന്നത് ചരിത്രം.

സംഗീതം സംബന്ധിച്ച് നമ്മുടെ മദ്ഹബിന്റെ ഇമാമു കൂടിയായ മഹാനരായ ഇമാം ശാഫിഈ (رحمه الله) തങ്ങളുടെ അഭിപ്രായം കൂടി കാണാം


وأما مذهب الشافعي فقال: الغناء مكروه يشبه الباطل، ومن استكثر منه فهو سفيه ترد شهادته.

 ഇമാം ശാഫിഈ (رحمه الله) യുടെ അഭിപ്രായത്തിൽ, പാട്ട് 'മക്റൂഹ്' ആണ്, അത് 'ബാത്വിലി'ന് (അസത്യത്തിന്) സമാനമാണ്. ഒരാൾ അതിൽ മുഴുകിയാൽ അവൻ വിഡ്ഢിയാണ്, അവൻ്റെ സാക്ഷ്യം തള്ളപ്പെടും."

ഇങ്ങനെ വളരെ ശക്തമായാണ് പാട്ടിനെക്കുറിച്ച് ഇമാം ശാഫിഈ (رحمه الله) രേഖപ്പെടുത്തിയത്. പാട്ടിൽ മുഴുകിയവൻ വിഡ്ഢിയാണെന്നും അത്തരക്കാരുടെ സാക്ഷ്യം പോലും സ്വീകരിക്കരുത് എന്നുമുള്ള അഭിപ്രായം എന്തുമാത്രം ഗൗരവം ഉള്ളതാണ്.

നോക്കൂ ഇമാം മാലിക് ( رحمه الله) സംഗീതം കുട്ടിക്കാലത്ത് പഠിക്കുകയും അതിനെക്കുറിച്ച് അറിവുള്ളവരുമായിരുന്നു പക്ഷേ എന്നിട്ടും സ്വന്തം ഉമ്മയുടെ ഉപദേശം സ്വീകരിച്ച് മതപരമായ വഴി സ്വീകരിക്കുന്നവരുടെ മാർഗ്ഗമല്ലെന്ന് തിരിച്ചറിവ് ഉണ്ടായതുകൊണ്ട് തന്നെ ആ സംഗീതം ഉപേക്ഷിക്കുകയും ചെയ്തു. അത് നിഷിദ്ധമാണെന്ന് ഈ ഉമ്മത്തിന് പ്രബോധനം ചെയ്യുകയും ചെയ്തു. ഇതാണ് മദ്ഹബിന്റെ ഇമാമുകൾ ആയ  ഇമാം മാലിക് ( رحمه الله),ഇമാം ശാഫിഈ (رحمه الله) തുടങ്ങിയ സലഫു സ്വാലിഹീങ്ങളായ മഹാന്മാർ സ്വീകരിച്ച വഴി.

അബൂ നവവി✍🏼

00974 77882082


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21