*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 4️⃣0️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*സംഗീതോപകരണങ്ങളോടു കൂടിയ ഗാനങ്ങൾ നിരന്തരം ഉപയോഗിക്കുന്ന വ്യാജ സൂഫിയാക്കളെ കുറിച്ചാണ് ഈ ഭാഗം :-*

*ഈ കാലത്ത് ഉള്ളതുപോലെ തന്നെ നൂറ്റാണ്ടുകൾക്കു മുമ്പ് അക്കാലത്തും പരിശുദ്ധ ദീൻ വിലക്കിയ സംഗീത വാദ്യോപകരണങ്ങളിൽ മുങ്ങി കുളിക്കുന്ന വ്യാജ സൂഫിയാക്കളെ സംബന്ധിച്ച് സു പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഇമാം ഖുർതുബി (رحمه الله) രേഖപ്പെടുത്തിയത് കാണുക:*

*فأما ما ابتدعته الصوفية اليوم من الإدمان على سماع الأغاني بالآلات المطربة من الشبابات والطار والمعازف والأوتار فحرام.*

*ഇന്നത്തെ (അക്കാലത്തുള്ള) (വ്യാജ)സൂഫിമാർ പുതുതായി കൊണ്ടുവന്നിട്ടുള്ള കാര്യം അതായത്, അവർ സംഗീതോപകരണങ്ങളോടു കൂടിയ ഗാനങ്ങൾ നിരന്തരം കേൾക്കുന്ന പതിവ്; കുഴലുകൾ, തപ്പു, സംഗീതോപകരണങ്ങൾ, വയലിൻ-തന്ത്രിവാദ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ളത് ഇതെല്ലാം ഹറാമാണ്.”*

*തഫ്സീർ-ഖുർത്തുബി📚 സൂറത്ത് ലുഖ്മാനിലെ വ്യാഖ്യാനത്തിൽ*

*സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള പാട്ടുകൾ കേൾക്കുന്നതിനെക്കുറിച്ചും, അന്നത്തെ കാലത്ത് ചിലർ ഇതിനെ ആത്മീയതയുമായി ബന്ധിപ്പിച്ചതിനെക്കുറിച്ചുമുള്ള ഇമാം ഖുർതുബി (رحمه الله) കർക്കശമായ നിലപാട് സ്വീകരിച്ചതാണ് ഇതിൽ വ്യക്തമാക്കുന്നത്.*

*ഇക്കാലത്തും സൂഫി വേഷവിധാനങ്ങൾ ചമഞ്ഞ് ആത്മീയതയുടെ ഭാഗമാണെന്ന് സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും ഇപ്പോഴും സംഗീത ഉപകരണങ്ങളുമായി പാട്ടും കുത്തും അവതരിപ്പിച്ച് നാട് ചുറ്റി നടക്കുന്ന വിഭാഗം ഇക്കാലത്ത് മാത്രമല്ല അക്കാലത്തും ഉള്ളതായാണ് ഇമാം ഖുർതുബി (رحمه الله) യുടെ ഗ്രന്ഥത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.*
------------------------------------------------------------------------

*കൂബ (الكوبة) എന്ന സംഗീതോപകരണം ഉപയോഗിക്കുന്നതിന്റെ വിധിയെന്താണ്*❓

*കൂബ (الكوبة) എന്ന വാദ്യം അടിക്കുന്നത് ഹറാമാണ്*

*(ويحرم ضرب الكوبة) بضم أوله ويحرم استماعه أيضا (وهي طبل طويل ضيق الوسط) واسع الطرفين لكن أحدهما الآن أوسع من الآخر الذي لا جلد عليه للخبر الصحيح ان الله حرم الخمر والميسر أي: القمار والكوبة؛ ولأن في ضربها تشبها بالمخنثين فإنه لا يعتادها غيرهم*

*كَف الرَّعَاعِ عَنْ مُحَرَّمَاتِ اللَّهْوِ وَالسَّمَاعِ* 📚

*കൂബ (الكوبة) എന്ന വാദ്യം അടിക്കുന്നത് ഹറാമാണ്, അതുപോലെ അതിന്റെ ശബ്ദം കേൾക്കുന്നതും ഹറാമാണ്. കൂബ എന്നാൽ, നീളമുള്ളതും മദ്ധ്യഭാഗം ഇടുങ്ങിയതും അറ്റങ്ങൾ വിസ്താരമുള്ളതുമായ ഒരു തബലയാണ് എന്നാൽ, ഇപ്പോൾ (നമ്മുടെ ഈ കാലത്ത്/ ഇമാം ഇബ്നു ഹജർ ഹൈത്തമി (رحمه الله) വിന്റെ കാലത്ത് ) അത് രണ്ടിലൊരു വശം തോൽ ഇല്ലാത്തതും വിസ്താരം കുറഞ്ഞതും തോലുള്ള മറുവശം മറ്റേതിനേക്കാൾ വിസ്താരമുള്ളതും, ആയിട്ടുള്ളതാണ്.*

*إن الله حرم الخمر والميسر والكوبة*

*നിശ്ചയം അല്ലാഹു മദ്യം, ചൂതാട്ടം, കൂബ (കൂബ തബല) എന്നിവ ഹറാമാക്കിയിരിക്കുന്നു." എന്ന നബി ﷺ തങ്ങളുടെ സ്വഹീഹായ ഹദീസാണ് ഇത് ഹറാമാണെന്നതിന് തെളിവ്, കൂടാതെ അതിനെ അടിക്കുന്നത് സ്ത്രൈണ സ്വഭാവമുള്ളവരോടുള്ള സാദൃശ്യം പുലർത്തുന്നതാണ് കാരണം, അവർക്കല്ലാതെ മറ്റാർക്കും അത് (അത്തരം വാദ്യങ്ങൾ) ഉപയോഗിക്കുന്ന പതിവില്ല.*

*തുടരും...*

*അബൂ നവവി* ✍🏼
*00974 77882082*

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21