ഖബറിൽ കിടക്കുന്ന വ്യക്തി സലാം മടക്കുകയും സലാം ചൊല്ലിയ വ്യക്തിയെ തിരിച്ചറിയുകയും ചെയ്യും
മരണപ്പെട്ടവരുടെ ലോകം ഭാഗം 3️⃣
"ഖബറിൽ കിടക്കുന്ന വ്യക്തി സലാം മടക്കുകയും സലാം ചൊല്ലിയ വ്യക്തിയെ തിരിച്ചറിയുകയും ചെയ്യും"
ഇബ്നുൽ ഖയ്യിം കിതാബ് ''റൂഹിൽ'' കൊണ്ടു വന്ന മറ്റൊരു ഹദീസ് കൂടി കാണുക
അബൂ ഹുറൈറ (رضِىَ ٱللَّهُ عَنۡهُ) റിപ്പോർട്ട് ചെയ്യുന്നു.
حَدثنَا مُحَمَّد بن قدامَة الجوهرى حَدثنَا معن بن عِيسَى الْقَزاز أخبرنَا هِشَام بن سعد حَدثنَا زيد بن أسلم عَن أَبى هُرَيْرَة رضى الله تَعَالَى عَنهُ قَالَ إِذا مر الرجل بِقَبْر أَخِيه يعرفهُ فَسلم عَلَيْهِ رد عَلَيْهِ السَّلَام وعرفه وَإِذا مر بِقَبْر لَا يعرفهُ فَسلم عَلَيْهِ رد عَلَيْهِ السَّلَام
മുകളിൽ രേഖപ്പെടുത്തിയ ഹദീസിന്റെ ചുരുക്കം:
ഒരാൾ പരിചയമുള്ള ഒരാളുടെ ഖബറിന്റെ അടുക്കലൂടെ നടന്നു പോവുകയും, ഖബറിൽ കിടക്കുന്ന വ്യക്തിക്ക് സലാം ചൊല്ലുകയും ചെയ്താൽ ഖബറിൽ കിടക്കുന്ന വ്യക്തി സലാം മടക്കുകയും സലാം ചൊല്ലിയ വ്യക്തിയെ തിരിച്ചറിയുകയും ചെയ്യും.
ഇനി പരിചയമില്ലാത്ത വ്യക്തിയാണ് സലാം ചൊല്ലിയത് എങ്കിൽ ഖബറിൽ കിടക്കുന്ന വ്യക്തി സലാം മടക്കും. പരിചയമില്ലാത്തതുകൊണ്ടു തന്നെ ആളെ മനസ്സിലാവില്ല എന്ന് മാത്രം.
ഇബ്നുൽ ഖയ്യിം 'കിത്താബ് റൂഹിൽ' രേഖപ്പെടുത്തിയ മറ്റൊരു സംഭവംഇങ്ങനെയാണ്:
حَدثنَا مُحَمَّد بن الْحُسَيْن حَدَّثَنى يحيى بن بسطَام الْأَصْغَر حَدَّثَنى مسمع حَدَّثَنى رجل من آل عَاصِم الجحدرى قَالَ رَأَيْت عَاصِمًا الجحدرى فِي منامى بعد مَوته بِسنتَيْنِ فَقلت أَلَيْسَ قدمت قَالَ بلَى قلت فَأَيْنَ أَنْت قَالَ أَنا وَالله فِي رَوْضَة من رياض الْجنَّة أَنا وَنَفر من أَصْحَابِي نَجْتَمِع كل لَيْلَة جُمُعَة وصبيحتها إِلَى بكر بن عبد الله المزنى فنتلقى أخباركم قَالَ قلت أجسادكم أم أرواحكم قَالَ هَيْهَات بليت الاجسام وَإِنَّمَا تتلاقى الارواح قَالَ قلت فَهَل تعلمُونَ بزيارتنا إيَّاكُمْ قَالَ نعم نعلم بهَا عَشِيَّة الْجُمُعَة كُله وَيَوْم السبت إِلَى طُلُوع الشَّمْس قَالَ قلت فَكيف ذَلِك دون الْأَيَّام كلهَا قَالَ لفضل يَوْم الْجُمُعَة وعظمته
ഹിജ്റ 128 ൽ വഫാത്തായ താബിഈ പണ്ഡിതനായ ആസിമുൽ ജഹ്ദരി (رضِىَ ٱللَّهُ عَنۡهُ) വഫാത്തായി രണ്ടു വർഷങ്ങൾക്കു ശേഷം ബഹുമാനപ്പെട്ടവരുടെ കുടുംബത്തിൽപ്പെട്ട ഒരാൾ സ്വപ്നത്തിൽ കാണുന്നു. ആസിമുൽ ജഹ്ദരി (رضِىَ ٱللَّهُ عَنۡهُ) യോട് നിങ്ങൾ മരണപ്പെട്ടു പോയതല്ലേ എന്ന് ചോദിക്കുന്നു അതെ മരണപ്പെട്ടു പോയിട്ടുണ്ടെന്ന് ബഹുമാനപ്പെട്ടവർ മറുപടിയും കൊടുക്കുന്നു.
മരണപ്പെട്ട ശേഷം എന്താണ് നിങ്ങളുടെ സ്ഥിതി എന്ന് വീണ്ടും ചോദിക്കുന്നു ആസിമുൽ ജഹ്ദരി (رضِىَ ٱللَّهُ عَنۡهُ) സ്വർഗത്തിൽ ഉള്ള ഒരു തോപ്പിലാണുള്ളത് മറുപടി കൊടുക്കുന്നു. തുടർന്നു പറഞ്ഞു ഞാനും എന്റെ കൂട്ടുകാരിൽ പെട്ട ഒരു സംഘവും എല്ലാ വെള്ളിയാഴ്ച രാവും അതിന്റെ പകലും ബിക്രു ബിൻ അബ്ദില്ലാഹിൽ മുസ്‌നി (رضِىَ ٱللَّهُ عَنۡهُ) എന്നവരുടെ അടുക്കൽ ഞങ്ങൾ സംഗമിക്കും. അങ്ങനെ ദുനിയാവിലെ നിങ്ങളുടെ വിവരങ്ങളൊക്കെ ഞങ്ങൾക്ക് ലഭിക്കും.
ആസിമുൽ ജഹ്ദരി (رضِىَ ٱللَّهُ عَنۡهُ) വിനോട് നിങ്ങൾ ശരീരത്തോട് കൂടിയാണോ സംഗമിക്കാറുള്ളത്? അതല്ല ആത്മാവ് മാത്രമാണോ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ആത്മാക്കൾ മാത്രമാണ് കണ്ടുമുട്ടുന്നതെന്ന് അദ്ദേഹം മറുപടിയും കൊടുത്തു.
മഹാനവർകളോട് ഞങ്ങൾ നിങ്ങളെ സിയാറത്ത് ചെയ്യാൻ വരുന്നത് നിങ്ങൾ അറിയാറുണ്ടോ എന്ന് വീണ്ടും ചോദിച്ചു അതെ വെള്ളിയാഴ്ച മുഴുവനായും ശനിയാഴ്ച സൂര്യനുദിക്കുന്നത് വരെയും സിയാറത്ത് ചെയ്യുന്നത് അറിയാറുണ്ടെന്ന് മറുപടി കൊടുത്തു.
അതെങ്ങനെ മറ്റുള്ള ദിവസങ്ങൾ ഒന്നുമില്ലാതെ വെള്ളിയാഴ്ച മാത്രം എങ്ങനെ അറിയാൻ കഴിയുന്നു എന്ന് ചോദിച്ചു അത് വെള്ളിയാഴ്ച ദിവസത്തിന്റെ ശ്രേഷ്ഠത കൊണ്ടാണെന്ന മറുപടിയും ആസിമുൽ ജഹ്ദരി (رضِىَ ٱللَّهُ عَنۡهُ) കൊടുത്തു.
ഇബ്നുൽ ഖയ്യിം 'കിതാബ് റൂഹിൽ' തുടർന്ന് കൊണ്ടുവരുന്ന മറ്റൊരു സംഭവം
ഹസൻ അൽ കസ്സാബ് (رضِىَ ٱللَّهُ عَنۡهُ) എന്ന പണ്ഡിതൻ പറയുന്നു ഞാൻ മുഹമ്മദ് ബിൻ വാസിഅ് (رضِىَ ٱللَّهُ عَنۡهُ) (വഫാത്ത് ഹിജ്റ 123) എന്നവരോടൊപ്പം എല്ലാ ശനിയാഴ്ചയും ഖബർസ്ഥാനിൽ പോകും അവിടെവച്ച് ഞങ്ങൾ ഖബറാളികൾക്ക് സലാം ചൊല്ലും അവർക്ക് വേണ്ടി ദുആ ചെയ്യും ശേഷം മടങ്ങും.
ഒരിക്കൽ ഞാൻ പറഞ്ഞു ശനിയാഴ്ച പോകുന്നതിനു പകരം നമുക്ക് തിങ്കളാഴ്ച പോയാലോ ഇത് കേട്ടപ്പോൾ മുഹമ്മദ് ബിൻ വാസിഅ് (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു വ്യാഴം,വെള്ളി, ശനി ദിവസങ്ങളിൽ മരണപ്പെട്ടവർ അവരെ സിയാറത്ത് ചെയ്യുന്നവരെ തിരിച്ചറിയും എന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
(ചില ഗ്രന്ഥങ്ങളിൽ ഹസൻ അൽ കസ്സാബ് (رضِىَ ٱللَّهُ عَنۡهُ) എന്ന പേരിനു പകരം ജസിർ ബിൻ ഫർക്കത്തുൽ കസ്സാബ് എന്നാണ് കാണുന്നത്) രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച മഹാനരാണ് ബഹുമാനപ്പെട്ടവർ.
'കിത്താബ് റൂഹിൽ' തന്നെയുള്ള മറ്റൊരു സംഭവം അതിങ്ങനെ കാണാം
حَدثنِي مُحَمَّد حَدثنَا عبد الْعَزِيز بن ابان قَالَ حَدثنَا سُفْيَان الثورى قَالَ بلغنى عَن الضَّحَّاك أَنه قَالَ من زار قبرا يَوْم السبت قبل طُلُوع الشَّمْس علم الْمَيِّت بزيارته فَقيل لَهُ وَكَيف ذَلِك قَالَ لمَكَان يَوْم الْجُمُعَة
ഇമാം സൂഫിയാനു സൗരി (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു: ളഹാക്ക് (رضِىَ ٱللَّهُ عَنۡهُ) എന്നവരിൽ നിന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് ആരെങ്കിലും ഒരാൾ ശനിയാഴ്ച സൂര്യൻ ഉദിക്കുന്നതിന് മുമ്പ് ഖബർ സിയാറത്ത് ചെയ്താൽ ഖബറിലുള്ളവർ അവന്റെ സിയാറത്തിന് അറിയുന്നതാണ്.
അതെങ്ങനെയെന്ന് ചോദ്യം വന്നപ്പോൾ ബഹുമാനപ്പെട്ടവർ മറുപടി നൽകി വെള്ളിയാഴ്ച യുടെ പ്രാധാന്യം കാരണം തൊട്ടടുത്തു നിൽക്കുന്ന ശനിയാഴ്ച പ്രഭാതം വരെ അതിന്റെ പ്രാധാന്യം നിലനിൽക്കുന്നു.
മേൽ വിവരിച്ചതിൽ നിന്നും കബറിലുള്ളവർ ബന്ധുക്കാരും അല്ലാത്തവരും ചെയ്യുന്ന സിയാറത്തും, പ്രാർത്ഥനകളും അറിയുമെന്നും സിയാറത്ത് ചെയ്യുന്ന ആളുകൾ ആരാണെന്ന് ഖബറാളികൾ തിരിച്ചറിയുമെന്നും സലഫുകളിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് ഇബ്നുൽ ഖയ്യും വളരെ വിശദമായി സമർത്ഥിക്കുന്നു.
മരണപ്പെട്ടവർക്ക് കേൾവി ശക്തിയില്ല സിയാറത്ത് ചെയ്യപ്പെടുന്നത് അറിയില്ല എന്നൊക്കെ വാദിക്കുന്ന വഹാബികൾ അടക്കമുള്ള ബിദ്അത്തുകാരുടെ വിശ്വാസത്തിന് ഘടക വിരുദ്ധമാണ് മുസ്ലിം ലോകത്തിന്റെ വിശ്വാസം.
അബൂ നവവി ✍🏼
00974 77882082
.jpg)
Comments
Post a Comment