റമദാനിലെ തറാവീഹ്: ഇമാം തഖിയുദ്ധീൻ മുഹമ്മദ് ബിൻ അഹമ്മദ് ഫുതുഹി (رحمه الله)
ഭാഗം 9️⃣8️⃣
ഇമാം തഖിയുദ്ധീൻ മുഹമ്മദ് ബിൻ അഹമ്മദ് ഫുതുഹി (رحمه الله)
ഹിജ്റ - 972
تقي الدين محمد بن احمد الفتوحي الحنبلي رحمه الله
والتراويح عشرون ركعة برمضان جماعة يسلم من كل ثنتين بنية أول كل ركعتين ويستراح بين كل أربع ولا بأس بزيادة
منتهى الإرادات 📚- ص : 71
ഹംമ്പലി മദ്ഹബ്
ഹംമ്പലി മദ്ഹബിലെ പണ്ഡിതരായ ഇമാം തഖിയുദ്ധീൻ മുഹമ്മദ് ബിൻ അഹമ്മദ് ഫുതുഹി (رحمه الله) രേഖപ്പെടുത്തി; റമളാനിൽ 'തറാവീഹ്' നിസ്കാരം2️⃣0️⃣ റക്അത്തുകൾ ജമാഅത്തായി കൊണ്ടാണ് നിസ്കരിക്കേണ്ടത്.*
തറാവീഹ് നിസ്കാരത്തിൽ എല്ലാ രണ്ടു റക്അത്തുകളുടെ ആദ്യത്തിൽ "നിയ്യത്ത്" വെക്കേണ്ടതാണ്. അതുപോലെ തന്നെ എല്ലാ രണ്ടു റക്അത്തിലും സലാം വീട്ടേണ്ടതുമാണ്.എല്ലാ നാല് റക്അത്തു കൾക്ക് ശേഷവും വിശ്രമിക്കുകയും വേണം.
ഓരോ മദ്ഹബുകളിലെയും ഇമാമുകൾ വളരെ കൃത്യമായി തറാവീഹ് നിസ്കാരത്തിലെ റക്അത്തുകൾ, വിശ്രമിക്കേണ്ട സമയം, നിയ്യത്ത് എങ്ങനെ ചെയ്യണം? ഇങ്ങനെ ഓരോ കാര്യങ്ങളും വളരെ വ്യക്തവും, കൃത്യവുമായി രേഖപ്പെടുത്തി വച്ചു
ഗ്രന്ഥത്തിന്റെ രചയിതാവായ ഇമാം ഇബ്നു നജ്ജാർ അൽ-ഫുതൂഹിയെ (رحمه الله) കുറിച്ച് കൂടി നമുക്ക് വായിക്കാം.
ഹംമ്പലി മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ ഏറ്റവും പ്രമുഖരായ വ്യക്തിത്വമായിരുന്നു അവർ . ഇമാം ഇബ്നു നജ്ജാർ അൽ-ഫുതൂഹി (رحمه الله). പൂർണ്ണനാമം തഖിയുദ്ദീൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ-ഫുതൂഹി എന്നാണ് അറിയപ്പെടുന്നത്. ഹിജ്റ 9-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 10-ാം നൂറ്റാണ്ടിന്റെ പകുതിയിലുമായി (ഹിജ്റ 898 - 972) ഈജിപ്തിലാണ് മഹാനവർകൾ ജീവിച്ചിരുന്നത്.
പ്രധാന ഗ്രന്ഥങ്ങൾ:
1) മുന്തഹൽ ഇറാദത്ത് (منتهى الإرادات): 'അൽ മുഖ്‌നിഅ്', 'അൽ തൻഖീഹ്' എന്നീ ഗ്രന്ഥങ്ങളെ ആസ്പദമാക്കി രചിച്ച ഇതിൽ ഹംമ്പലി മദ്ഹബിലെ ഏറ്റവും പ്രബലമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2) ശറഹുൽ കൗകബിൽ മുനീർ (شرح الكوكب المنير): ഉസൂലുൽ ഫിഖ്ഹിലെ അതിപ്രധാനമായ ഗ്രന്ഥമാണിത്. ഒരു ലളിതമായ വസ്തുത: ഹംമ്പലി മദ്ഹബ് പഠിക്കുന്നവർക്ക് ഒഴിവാക്കാൻ പറ്റാത്ത രണ്ട് ഗ്രന്ഥങ്ങളാണ് 'ഇഖ്നാഉം' 'മുന്തഹൽ ഇറാദത്തും'. ഇതിൽ രണ്ടാമത്തേതിന്റെ രചയിതാവാണ് ഇമാം ഇബ്നു നജ്ജാർ (റ).
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment