റമദാനിലെ തറാവീഹ്: ഇമാം മുഹമ്മദ് ബിൻ ഹസൻ അൽ കവാകിബി (رحمه الله)
ഭാഗം 9️⃣6️⃣
ഇമാം മുഹമ്മദ് ബിൻ ഹസൻ അൽ കവാകിബി (رحمه الله)
ഹിജ്റ -1006
محمد بن حسن بن أحمد الكواكبي رحمه الله - 1096 هـ
سُنَّ التَّرَاوِيحُ قُبَيْلَ الوِتْرِ أَوْ بَعْدَهُ إِلى طُلُوعِ الفَجْرِ.
عِشْرُونَ رَكْعَة بِلاَ امْتِرَاء تُسَنُّ لِلرِجَّالِ وَ النِّسَاء
كَذَاكَ فِيهَا سُنَّةُ الجَمَاعَة كِفَايَةٌ وَ نِعْمَ هَذِي الطَّاعَة
وَ كُلُّ أَرْبَعٍ هُنَا تَرْوِيحَة بجَلْسَةٍ عَقِيبَهَا مُرِيحَة
بقَدْرِهَا وَ الخَتْمُ فِيْهَا مَرَّة سُنَّ إِذَنْ لا تهمِلَنَّ أَمْرَه
إِنْ يَكْسَلِ القَوْمُ وَلا يُصَلَّى في غَيرْ شَهْرِ الصَّوْمِ وِتْرٌ أَصْلاً
جمَاعَةً فَقِيْلَ هَذِي الأَفْضَلُ وقِيْلَ في المَنزِلِ فَرْدًا أَجْمَلُ
الفوائد السمية فى شرح نظم الفرائد السنية📚 - ص : 112- 113
ഹനഫി മദ്ഹബ്
ഇമാം മുഹമ്മദ് ബിൻ ഹസൻ അൽ കവാകിബി (رحمه الله) തറാവീഹിനെ സംബന്ധിച്ച് കാവ്യ രൂപത്തിൽ എഴുതിയ വരികളുടെ സാരം ഇങ്ങനെ ചുരുക്കി വായിക്കാം
'തറാവീഹ്' നിസ്കാരം സുന്നത്താണ് അത് വിത്ർ നിസ്കാരത്തിൻറെ മുമ്പോ, ശേഷമോ നിസ്കരിക്കാവുന്നതാണ്.
തറാവീഹിലെ റക്അത്തുകൾ സംശയലേശമന്യേ2️⃣0️⃣ ആണ്. സ്ത്രീകൾക്കും, പുരുഷന്മാർക്കും ഒരുപോലെ സുന്നത്താണ് തറാവീഹ് നിസ്കാരം.
പള്ളിയിലെ തറാവീഹിലെ ജമാഅത്ത് സുന്നത് കിഫയാകുന്നു.
തറാവീഹ് നിസ്കാരത്തിലെ ഓരോ നാല് റക്അത്ത്കളിലും, നാല് റക്അത്ത് നിസ്കരിക്കാൻ എടുക്കുന്ന സമയം വിശ്രമം എടുക്കണം.അതുപോലെ ഖുർആൻ 'ഖത് മ്' ചെയ്യൽ മുസ്തഹബാണ്.പിന്നിൽ നിൽക്കുന്ന ജനങ്ങളുടെ മടി പരിഗണിച്ച് ഖുർആൻ 'ഖത് മ്' ചെയ്യുന്നത് ഇമാം ഒഴിവാക്കരുത്.
റമദാൻ കഴിഞ്ഞാൽ 'വിത്ർ' നിസ്കാരത്തിലെ ജമാഅത്ത് പാടുള്ളതല്ല. അതു പോലെ തറാവീഹ് നിസ്കാരം പള്ളിയിലെ ജമാഅത്ത് ആണ് നല്ലതെന്നും, അതല്ല വീട്ടിൽ വച്ച് തനിച്ച് നിസ്കരിക്കലാണ് നല്ലതെന്നുള്ള അഭിപ്രായങ്ങളുണ്ട്.
ഈ വരികളുടെ രചയിതാവായ മുഹമ്മദ് ബിൻ ഹസൻ അൽ-കവാകിബി (رحمه الله) എന്ന മഹാനെ കുറിച്ചുള്ള ലഘു ചരിത്രം
ഇന്നത്തെ സിറിയയിൽ പ്രശസ്തമായ 'കവാകിബി' കുടുംബത്തിലെ പ്രമുഖ പണ്ഡിതരായിരുന്നു മഹാനവർകൾ. ഹനഫി കർമ്മശാസ്ത്രത്തിൽ വലിയ പാണ്ഡിത്യമുണ്ടായിരുന്ന അവർ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതന്മാരിൽ ഒരാളായിരുന്നു.
മുഴുവൻ പേര്: മുഹമ്മദ് ബിൻ ഹസൻ ബിൻ അഹമ്മദ് ബിൻ യഹ്‌യ ബിൻ മുഹമ്മദ് അൽ-കവാകിബി (رحمه الله)
ഹിജ്റ 1046-ൽ ജനിച്ചു, ഹിജ്റ 1096-ൽ (ക്രിസ്താബ്ദം 1685) വഫാത്തായി.
ഹനഫി മദ്‌ഹബിലെ പ്രഗൽഭരായ ഫഖീഹ് (കർമ്മശാസ്ത്ര പണ്ഡിതൻ), കവി, ചിന്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടു .
പ്രധാന ഗ്രന്ഥം:
'അൽ-ഫറാഇദുസ്സനിയ്യ' (الفرايد السنية)പ്രശസ്തമായ 'മൻളൂമത്തുൽ ഫറാഇദിസ്സനിയ്യ' എന്ന ഗ്രന്ഥത്തിൽ നിന്നുള്ളതാണ്. ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതകൾ ഇവയാണ്:
കാവ്യരൂപം: ഹനഫി ഫിഖ്ഹിലെ പ്രധാന നിയമങ്ങളെ വളരെ ലളിതമായ കവിതകളായി (മൻളൂമ) ഇതിൽ ക്രോഡീകരിച്ചിട്ടുണ്ട്.
'അൽ-ഫവാഇദുസ്സമിയ്യ' (الفوائد السمية) എന്ന പേരിൽ ഒരു ശറഹ് (വ്യാഖ്യാനം) രചിച്ചിട്ടുണ്ട്.
'കവാകിബി' കുടുംബം വിജ്ഞാനത്തിനും ആത്മീയതയ്ക്കും പേരുകേട്ട ഒരു കുടുംബമാണ്. പ്രശസ്ത പണ്ഡിരായ അബ്ദുറഹ്മാൻ അൽ-കവാകിബി (മരണം: 1902)എന്നവർ ഇമാം മുഹമ്മദ് ബിൻ ഹസൻ അൽ കവാകിബി (رحمه الله) യുടെ പിൽക്കാല പരമ്പരയിൽ പെട്ടയാളാണ്.
മഹാനവർകൾ സ്വന്തം കവിതയിലൂടെ തറാവീഹ് 20 റക്അത്താണെന്ന് ഉറപ്പിച്ചു പറയുന്നത് ("بلا امتراء" - സംശയമില്ലാതെ) ഹനഫി മദ്‌ഹബിലെയും ഭൂരിഭാഗം പണ്ഡിതന്മാരുടെയും ഏകോപിച്ച അഭിപ്രായത്തെ മുൻനിർത്തിയാണ് എന്നത് വളരെ ശ്രദ്ധേയമാണ്.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment