റമദാനിലെ തറാവീഹ്: ഇമാം അബ്ദുല്ലാഹ് ബിൻ അബ്ദുറഹ്മാൻ ഹള്റമി (رحمه الله)
ഭാഗം 9️⃣5️⃣
ഇമാം അബ്ദുല്ലാഹ് ബിൻ അബ്ദുറഹ്മാൻ ഹള്റമി (رحمه الله)
ഹിജ്റ - 918
عبد الله بن عبد الرحمن بافضل الحضرمي رحمه الله
ثم التراويح وهي عشرون ركعة يسلم من كل ركعتين بين العشاء والفجر.
المقدمة الحضرمية 📚- ص : 117
ശാഫിഈ മദ്ഹബ്
തറാവീഹിനെ സംബന്ധിച്ച് ഇമാം അബ്ദുല്ലാഹ് ബിൻ അബ്ദുറഹ്മാൻ ഹള്റമി (رحمه الله) പറഞ്ഞ വാക്കുകൾ ഇങ്ങനെ; ഇശാഅ് നിസ്കാരത്തിൻറെയും, സുബ്ഹിയുടെ ഇടയിലുമാണ് 'തറാവീഹ്' നിസ്കരിക്കേണ്ട സമയം .തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകൾ2️⃣0️⃣ ആകുന്നു എല്ലാ രണ്ടു റക്അത്തിലും സലാം വീട്ടണം.
ഗ്രന്ഥ രചയിതാവിനെ കുറിച്ചുള്ള ലഘു വിവരണം:
അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ ബാഫള്ല്‍ (رحمه الله)ശാഫിഈ കർമ്മശാസ്ത്ര ശാഖയിലെ പിൽക്കാല പണ്ഡിതന്മാരിൽ പ്രമുഖരാണ് . ഹള്‌റമൗത്തിലെ വിജ്ഞാന കേന്ദ്രങ്ങളിൽ നിന്ന് വളർന്നുവന്ന മഹാനരായ ഒരു പണ്ഡിതനും വലിയ സൂഫി വര്യരുമായിരുന്നു മഹാനവർകൾ.
പൂർണ്ണനാമം: അൽ-ഫഖീഹ് അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ ബാഫള്ല്‍ അൽ-ഹള്‌റമി അൽ-സഅ്ദി. ഹിജ്‌റ വർഷം 850-ൽ യമനിലെ ഹള്‌റമൗത്തിലുള്ള 'ശഹ്ർ' എന്ന സ്ഥലത്ത് ജനിച്ചു.
ആ കാല ഘട്ടത്തിലെ പ്രഗത്ഭരായ പണ്ഡിതന്മാരിൽ നിന്ന് ഇമാം ഹള്റമി (رحمه الله) മത വിദ്യാഭ്യാസം കരസ്ഥമാക്കി.
മുഖദ്ദിമത്തുൽ ഹള്‌റമിയ്യ എന്ന ഗ്രന്ഥമാണ് മഹാനവർകളെ ലോകപ്രശസ്തരാക്കിയത് ആരാധനാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള ഒരു ലഘു ഗ്രന്ഥമാണിത്. ശാഫിഈ മദ്‌ഹബിലെ അടിസ്ഥാന നിയമങ്ങൾ ലളിതമായി മനസ്സിലാക്കാൻ ലോകമെമ്പാടും ഈ ഗ്രന്ഥം പഠിപ്പിക്കപ്പെടുന്നു.
ഈ ഗ്രന്ഥത്തിന് പല പണ്ഡിതന്മാരും വ്യാഖ്യാനങ്ങൾ (ശറഹ് ) എഴുതിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായത് ഇമാം ഇബ്നു ഹജർ അൽ-ഹൈതമി (رحمه الله) രചിച്ച 'മിൻഹാജുൽ ഖവീം' എന്ന ഗ്രന്ഥമാണ്.
ഹിജ്‌റ 918-ൽ (ക്രിസ്താബ്ദം 1512) ഇമാം ഹള്റമി (رحمه الله) വഫാത്തായി.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment