റമദാനിലെ തറാവീഹ്: ഇമാം ഹാഫിള് സുയൂഥി (رحمه الله)



ഭാഗം 9️⃣3️⃣

ഇമാം ഹാഫിള് സുയൂഥി (رحمه الله)

ഹിജ്റ - 911

പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ആണെന്ന് ലോകം അംഗീകരിച്ച  ഇമാം സുയൂഥി (رحمه الله) മഹാനവർകളുടെ ഗ്രന്ഥത്തിൽ തറാവീഹിനെ സംബന്ധിച്ച് കഴിഞ്ഞു പോയ പല പണ്ഡിതന്മാർ രേഖപ്പെടുത്തിയ ഭാഗങ്ങൾ എടുത്തുദ്ധരിക്കുകയും, അതിനെക്കുറിച്ചൊക്കെ വളരെ വിശാലമായ ചർച്ചകൾ ചെയ്ത ശേഷം അവസാന ഭാഗത്ത് ബഹുമാനപ്പെട്ട ഇമാം സുബ്കി (رحمه الله) രേഖപ്പെടുത്തിയ അഭിപ്രായം ഉദ്ധരിച്ച ശേഷം പറയുന്നു .


قَالَ السبكي فِي شَرْحِ الْمِنْهَاجِ): وَمَذْهَبُنَا أَنَّ التَّرَاوِيحَ عِشْرُونَ رَكْعَةً ; لِمَا رَوَى الْبَيْهَقِيُّ وَغَيْرُهُ بِالْإِسْنَادِ الصَّحِيحِ عَنِ السَّائِبِ بْنِ يَزِيدَ الصَّحَابِيِّ رَضِيَ اللَّهُ عَنْهُ قَالَ: كُنَّا نَقُومُ عَلَى عَهْدِ عمر رَضِيَ اللَّهُ عَنْهُ بِعِشْرِينَ رَكْعَةً وَالْوَتْرِ،

الحاوي للفتاوي للامام السيوطي رضي الله عنه

ഇമാം സുബ്കി (رحمه الله) പറഞ്ഞു; തറാവീഹ് നിസ്കാരം പണ്ഡിതന്മാരുടെ ഇജ്മാഅ് കൊണ്ട് സുന്നത്താണ്.നമ്മുടെ മദ്ഹബ് (ശാഫിഈ) 'തറാവീഹ്' നിസ്കാരം പത്തു സലാമോടു കൂടി2️⃣0️⃣റക്അത്തുകൾ ആണ്.

ഇമാം ബൈഹഖി (رحمه الله) സ്വഹീഹായ സനദ് സഹിതം സ്വഹാബിയായ സായിബ് ബിൻ യസീദ് (رضِىَ ٱللَّهُ عَنۡهُ ) വിനെ തൊട്ട് റിപ്പോർട്ട് ചെയ്തതാണ് അതിനു അവലംബം.

ഇമാം ജലാലുദ്ദീൻ സുയൂഥി (رحمه الله) വിവിധങ്ങളായ റിപ്പോർട്ടുകൾ എടുത്തുദ്ധരിച്ച ശേഷം തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തെക്കുറിച്ച്  ശേഷം അവസാനം ഈ വിഷയത്തിലെ നിലപാട് എന്താണെന്ന് പറഞ്ഞു വെച്ചത് ഇങ്ങനെ:

وقد استقر العمل علي هذا (علي عشرين ركعة)

الحاوي للفتاوي📚 للامام السيوطي رضي الله عنه

തറാവീഹ് നിസ്കാരം 20 റക്അത്തുകൾ ആണെന്ന കാര്യത്തിൽ പണ്ഡിതന്മാർ അഭിപ്രായം പറയുകയും, അത് തിരഞ്ഞെടുക്കുകയും ചെയ്തു.
തറാവീഹ് 2️⃣0️⃣റക്അത്ത്കൾ ആണെന്നുള്ളതിൽ മുസ്ലിം ലോകത്തിൻറെ പ്രവർത്തനം സ്ഥിരപ്പെടുകയും ചെയ്തു.

 ഇമാം ജലാലുദ്ദീൻ സുയൂഥി (رحمه الله)ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ ബഹുമുഖ പണ്ഡിതന്മാരിൽ ഒരാളാണ് . 'ഹിജ്റ പത്താം നൂറ്റാണ്ടിലെ നവോത്ഥാന നായകൻ' (മുജദ്ദിദ്) ആയി അറിയപ്പെടുന്നു.

ഹിജ്റ 849 ( ക്രിസ്തുവർഷം 1445) ഈജിപ്തിൽ ആയിരുന്നു ജനനം. ഖുർആൻ വ്യാഖ്യാനം (തഫ്സീർ), ഹദീസ്, ഫിഖ്ഹ്, ഭാഷാശാസ്ത്രം, ചരിത്രം എന്നിങ്ങനെ സകല മേഖലകളിലും ഇമാം സുയൂഥി (رحمه الله) ഗ്രന്ഥങ്ങൾ രചിച്ചുകൊണ്ട് സുപ്രസിദ്ധരായി .

പ്രധാന ഗ്രന്ഥങ്ങൾ:-

ലോകപ്രശസ്തമായ ഖുർആൻ വ്യാഖ്യാനം തഫ്സീറുൽ ജലാലൈനി, അൽ-ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ, അൽ-ഹാവി ലിൽ ഫതാവ

അബൂ നവവി✍️

00974 77882082


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും