റമദാനിലെ തറാവീഹ്: ഇമാം ജലാലുദ്ദീൻ മഹല്ലി (رحمه الله)
ഭാഗം 9️⃣1️⃣
ഇമാം ജലാലുദ്ദീൻ മഹല്ലി (رحمه الله)
ഹിജ്റ - 864
جلال الدين المحلي رحمه الله
والأصح أن الجماعة تسن في التراويح وهي عشرون ركعة بعشر تسليمات في كل ليلة من رمضان بين صلاة العشاء وطلوع الفجر
المحلي 📚- ج 1 ص: 217
ശാഫിഈ മദ്ഹബ്
ഇമാം ജലാലുദ്ദീൻ മഹല്ലി (رحمه الله) മഹാനവർകളുടെ വാക്കുകൾ ഇപ്രകാരമാണ് ഏറ്റവും പ്രബലമായ അഭിപ്രായം 'തറാവീഹ്' നിസ്കാരത്തിന്റെ ജമാഅത്ത് സുന്നത്താണ് എന്നതാകുന്നു.
റമദാൻ മാസത്തിലെ എല്ലാ രാത്രികളിലും ഇശാ നിസ്കാരത്തിൻറെയും, സുബഹിയുടെ മുമ്പായി കൊണ്ടും പത്ത് സലാമോട് കൂടി 2️⃣0️⃣റക്അത്തുകളാണ് തറാവീഹ് നിസ്കാരം.
ശാഫീ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ ഏറ്റവും പ്രമുഖരും ആധികാരിക ശബ്ദവുമാണ് ഇമാം ജലാലുദ്ദീൻ അൽ-മഹല്ലി (رحمه الله)
മുഴുവൻ പേര്: മുഹമ്മദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം അൽ-മഹല്ലി (رحمه الله) ഹിജ്റ 791-ൽ ഈജിപ്തിലെ കൈറോയിൽ ആയിരുന്നു ജനനം. മഹാനവർകളുടെ കുടുംബം 'മഹല്ലത്തുൽ കുബ്റാ' എന്ന സ്ഥലത്ത് നിന്നുള്ളവരായതിനാലാണ് 'മഹല്ലി' എന്ന് വിളിക്കപ്പെടുന്നത്.
ഇമാം മഹല്ലി (رحمه الله) കേവലം ഒരു പണ്ഡിതൻ എന്നതിലുപരി അസാമാന്യ ബുദ്ധിശക്തിയുള്ള വ്യക്തിയായിരുന്നു.
ഇമാം നവവി (رحمه الله) എഴുതിയ 'മിൻഹാജുത്വാലിബീൻ' എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന് നൽകിയ വ്യാഖ്യാനമാണ് 'കൻസുർറാഗിബീൻ'. ഇത് 'മഹല്ലി' എന്ന പേരിൽ തന്നെ അറിയപ്പെടുന്നു.
ലോകപ്രശസ്തമായ തഫ്സീറുൽ ജലാലൈനിയുടെ പകുതി ഭാഗം (സൂറത്തുൽ കഹ്ഫ് മുതൽ അവസാനം വരെയും ഫാത്തിഹയും) രചിച്ചത് ഇമാം ജലാലുദ്ദീൻ മഹല്ലി (رحمه الله)യാണ് . ബാക്കി ഭാഗം പിന്നീട് അവരുടെ ശിഷ്യനായ ഇമാം ജലാലുദ്ദീൻ സുയൂത്തി (رحمه الله) ആണ് പൂർത്തിയാക്കിയത്.
കർക്കശമായ നിലപാടുകൾ ആയിരുന്നു ബഹുമാനപ്പെട്ടവരുടെത് ഭരണാധികാരികളിൽ നിന്നോ മറ്റോ യാതൊരു ആനുകൂല്യങ്ങളും സ്വീകരിക്കാത്ത, സത്യം തുറന്നുപറയാൻ മടിക്കാത്ത വ്യക്തിയായിരുന്നു ഇമാം. ഖാളി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അവർ അത് സ്നേഹപൂർവ്വം നിരസിച്ചു.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment