റമദാനിലെ തറാവീഹ്: ഇമാം സൈനുദ്ദീൻ ഇബ്നു നജീം (رحمه الله)



ഭാഗം  9️⃣0️⃣

ഇമാം സൈനുദ്ദീൻ ഇബ്നു നജീം (رحمه الله)

ഹിജ്റ - 970


زين الدين بن إبراهيم بن محمد، المعروف بابن نجيم المصري الحنفي رحمه الله

أن أبا يوسف سأل أبا حنيفة عنهما وما فعله عمر فقال التراويح سنة مؤكدة ولم، يتخرجه عمر من تلقاء نفسه ولم يكن فيه مبتدعا ولم يأمر به إلا عن أصل لديه وعهد من رسول الله - صلى الله عليه وسلم  .................. وحكى غير واحد الإجماع على سنيتها وقد سنها رسول الله - صلى الله عليه وسلم - وندبنا إليها وأقامها في بعض الليالي ثم تركها خشية أن تكتب على أمته كما ثبت ذلك في الصحيحين وغيرهما ثم وقعت المواظبة عليها في أثناء خلافة عمر - رضي الله عنه - ووافقه على ذلك عامة الصحابة - رضي الله عنهم.............. كما ورد ذلك في السنن ثم ما زال الناس من ذلك الصدر إلى يومنا هذا على إقامتها من غير نكير وكيف لا وقد ثبت عنه «- صلى الله عليه وسلم - عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ ............. وقوله عشرون ركعة بيان لكميتها وهو قول الجمهور لما في الموطإ عن يزيد بن رومان قال كان الناس يقومون في زمن عمر بن الخطاب بثلاث وعشرين ركعة وعليه عمل الناس شرقا وغربا لكن ذكر المحقق في فتح القدير ما حاصله أن الدليل يقتضي أن تكون السنة من العشرين ما فعله - صلى الله عليه وسلم - منها ثم تركه خشية أن تكتب علينا والباقي مستحب

البحر الرائق شرح كنز الدقائق📚 - ص : 116 - 118


ഹനഫി മദ്ഹബ്

ഇമാം സൈനുദ്ദീൻ ഇബ്നു നജീം (رحمه الله) വിശദമായി തന്നെ തറാവീഹ് നിസ്കാരത്തെ സംബന്ധിച്ച് രേഖപ്പെടുത്തി; ഇമാം അബൂ യൂസുഫ്  (رحمه الله) മഹാനായ അബൂ ഹനീഫ (رحمه الله) തങ്ങളോട് സയ്യിദുനാ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) സ്വീകരിച്ച നടപടിയെ സംബന്ധിച്ച് ചോദിച്ചു.

ഇമാം അബൂഹനീഫ (رحمه الله) മറുപടി ഇങ്ങനെയാണ് ; "തറാവീഹ് മുഅക്കാതായ സുന്നത്താണ് മറിച്ച് ഒരിക്കലും ഉമർ (رضِىَ ٱللَّهُ عَنۡهُ) സ്വന്തം നിലക്ക് നടപ്പാക്കിയ ഒന്നല്ല തറാവീഹ് .അതു പോലെ മഹാൻ പുത്തൻ വാദിയുമല്ല. ആ വിഷയത്തിൽ കാരണം നബി ﷺ യുടെ മാതൃക ഇല്ലാത്ത ഒന്നല്ല ഉമർ (رضِىَ ٱللَّهُ عَنۡهُ) തറാവീഹ് വിഷയത്തിൽ നടപ്പാക്കിയത്".

അതു പോലെ തറാവീഹ്  സുന്നത്താണെന്ന് വിഷയത്തിൽ 'ഇജ്മാഅ്' വന്നിട്ടുണ്ട്. ചില രാത്രികളിൽ നബി ﷺ തറാവീഹ് നിർവഹിക്കുകയും, സ്വഹാബികളെ അതിലേക്ക്  വിളിക്കുകയും ചെയ്തിട്ടുണ്ട്.

നബി ﷺ തങ്ങളുടെ ഉമ്മത്തിന് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കൊണ്ട് മാത്രമാണ് നബി ﷺ അത് നിർത്തിവെച്ചത്. പിന്നീട് ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) തങ്ങളുടെ ഖിലാഫത്ത് കാലത്ത് തറാവീഹ് നിസ്കാരം ജമാഅത്തോട് കൂടി പതിവാക്കപെട്ടു.

തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം ഭൂരിപക്ഷ ഇമാമീങ്ങളും രേഖപ്പെടുത്തിയത്2️⃣0️⃣ എന്നാണ്. ഇമാം മാലിക് (رحمه الله) തങ്ങളുടെ 'കിതാബ് മുവത്വഇൽ' സ്വഹാബിയായ യസീദ് (رضِىَ ٱللَّهُ عَنۡهُ) തൊട്ട് ഉദ്ധരിക്കുന്ന ഹദീസിൽ

2️⃣0️⃣ റക്അത്തുകൾ ആണ് വന്നിട്ടുള്ളത്.

ഈയൊരു കാരണം കൊണ്ട് തന്നെ കിഴക്കും ,പടിഞ്ഞാറും ഒക്കെ തന്നെ ഈ പറഞ്ഞതിന് മേലിൽ അതെ രൂപത്തിൽ 'തറാവീഹ്' ജനങ്ങൾ  നിസ്ക്കരിച്ചു വരുന്നു.

ഇമാം ഇബ്നു നുജൈം അൽ-മിസ്രി (رحمه الله) ഹനഫി ഫിഖ്ഹിലെ അത്യുന്നതരായ പണ്ഡിതന്മാരിൽ ഒരാളാണ്. പൂർണ്ണനാമം: സൈനുദ്ദീൻ ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ്, ഇബ്നു നുജൈം അൽ-മിസ്രി എന്നാണ്.ജനനം: ഹിജ്റ 926-ൽ ഈജിപ്തിൽ ജനിച്ചു.

ഇമാം സൈനുദ്ദീൻ ഇബ്നു നജീം (رحمه الله)യുടെ പ്രധാന കിതാബുകൾ :

അൽ-ബഹ്‌റുർ റാഇഖ് (البحر الرائق): ഇമാം നസഫിയുടെ 'കൻസുദ് ദഖാഇഖ്' എന്ന ഗ്രന്ഥത്തിന് എഴുതിയ അതിപ്രശസ്തമായ വ്യാഖ്യാനമാണിത്.

അൽ-അശ്ബാഹു വൻ നളാഇർ (الأشباه والنظائر): ഇസ്‌ലാമിക നിയമതത്വങ്ങളെ കുറിച്ചുള്ള വിശ്വോത്തര ഗ്രന്ഥമാണിത്.

ഹിജ്റ 970-ൽ (ക്രിസ്താബ്ദം 1563)  ഇമാം സൈനുദ്ദീൻ ഇബ്നു നജീം (رحمه الله) വഫാതായി .മഹാനവർകളുടെ വിജ്ഞാനശേഖരം ഇന്നും ലോകമെമ്പാടുമുള്ള ഇസ്‌ലാമിക വൈജ്ഞാനിക വേദികളിൽ അവലംബമായി തുടരുന്നു.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും