റമദാനിലെ തറാവീഹ്: ഇമാം അബുൽ ഫിദാ സൈനുദ്ദീൻ ഖാസിം (رحمه الله)



ഭാഗം 8️⃣4️⃣


ഇമാം അബുൽ ഫിദാ സൈനുദ്ദീൻ ഖാസിം (رحمه الله)

   ഹിജ്റ -879


أبو الفداء زين الدين قاسم بن قُطْلُوْبَغَا السُّوْدُوْنِي  الحنفي رحمه الله   879 هـ

باب قيام شهر رمضان

يستحب أن يجتمع الناس في شهر رمضان بعد العشاء فيصلي بهم إمامهم خمس ترويحات في كل ترويحه تسليمتان ويجلس بن كل ترويحتين مقدار ترويحة ثم يوتر بهم ولا يصلي الوتر بجماعة في غير شهر رمضان

التصحيح والترجيح على مختصر القدوري📚- ص : 188


        

ഹനഫി മദ്ഹബ്

ഇമാം അബുൽഫിദാ സൈനുദ്ദീൻ ഖാസിം (رحمه الله) തറാവീഹ് നിസ്കാരത്തെ കുറിച്ച് വിശദീകരിക്കുന്നത് കാണാം 'റമളാൻ മാസം ഇശാഅ് നിസ്കാര ശേഷം തറാവീഹിന് വേണ്ടി ഒരുമിച്ചു കൂടൽ സുന്നത്താണ്'

ശേഷം അവരുടെ ഇമാം അഞ്ച് തർവീഹ്കൾ നിസ്കരിക്കണം അതായത്2️⃣0️⃣ റക്അത്തുകൾ, ഓരോ തർവീഹ്കളിലും രണ്ട് സലാം വീട്ടേണ്ടതാണ്. (അതായത് രണ്ട് റക്അത്തുകൾ കഴിയുമ്പോൾ സലാം വീട്ടണം എന്ന് ചുരുക്കം)

ഓരോ നാല് റക്അത്ത് കളിലും അല്പസമയം വിശ്രമിക്കണം (ഒരു തർവീഹ്ൻറെ സമയം) അതിനു ശേഷം ജനങ്ങളേയും ഒരുമിച്ച് കൂട്ടി ഇമാം 'വിത്ർ' ജമാഅത്തായി നിസ്കരിക്കണം. റമളാൻ കഴിഞ്ഞാൽ വിത്ർ നിസ്കാരത്തിൽ ജമാഅത്ത് പാടില്ല.

ആരാണ് ഇമാം അബുൽ ഫിദാ സൈനുദ്ദീൻ ഖാസിം (رحمه الله)❓

   ഹനഫി മദ്‌ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ അതീവ പ്രഗത്ഭനായിരുന്നു. മഹാനവർകൾ പണ്ഡിതരും , ഹാഫിളും (ഹദീസ് പണ്ഡിതൻ), പ്രമുഖ ഫഖീഹുമായിരുന്നു. ഹിജ്റ 802-ൽ കൈറോയിലാണ്  ജനിച്ചത്.

ഹനഫി ഫിഖ്‌ഹിലും ഇൽമുൽ ഹദീസിലും (ഹദീസ്  ശാസ്ത്രത്തിലും) ഒരേപോലെ പ്രാവീണ്യം നേടിയ പ്രമുഖരായിരുന്നു ഇമാം .

ലോകപ്രശസ്ത ഹദീസ് പണ്ഡിതൻ ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി (رحمه الله) ബഹുമാനപ്പെട്ടവരുടെ പ്രധാന ഉസ്താദുമാരിൽ ഒരാളാണ്.

ആ കാലഘട്ടത്തിലെ ഹനഫി പണ്ഡിതന്മാരുടെ ഇടയിൽ 'മുസ്തഫീ' (വിധികൾ വിശകലനം ചെയ്ത് പ്രബലമായത് തിരഞ്ഞെടുക്കാൻ ശേഷിയുള്ളയാൾ) എന്ന പദവി ഇമാം അബുൽ ഫിദാ സൈനുദ്ദീൻ ഖാസിം (رحمه الله) വിന് ഉണ്ടായിരുന്നു.


പ്രധാന ഗ്രന്ഥങ്ങൾ

തസ്‌ഹീഹ് വത്തർജീഹ് (التصحيح والترجيح):  ഇമാം ഖുദൂരിയുടെ പ്രശസ്തമായ 'മുഖ്തസർ അൽ-ഖുദൂരി' എന്ന ഗ്രന്ഥത്തിന് ഇമാം എഴുതിയ വ്യാഖ്യാനമാണിത്. ഇതിൽ ഏതൊക്കെ അഭിപ്രായങ്ങളാണ് കൂടുതൽ പ്രബലം (റാജിഹ് ) എന്ന് മഹാനവർകൾ വേർതിരിച്ചു കാണിക്കുന്നു.

താജുത്തറാജിം (تاج التراجم): ഹനഫി പണ്ഡിതന്മാരുടെ ജീവചരിത്രം വിവരിക്കുന്ന പ്രധാന ഗ്രന്ഥമാണിത്.

മുന്നിയത്തുൽ ലമീഅ്: ഉസൂലുൽ ഹദീസിലെ ഗ്രന്ഥം (ഹദീസ് നിദാനശാസ്ത്രത്തിലെ) ഗ്രന്ഥം.

ഹിജ്റ 879-ൽ കൈറോയിൽ വെച്ചാണ് ഇമാം അബുൽ ഫിദാ സൈനുദ്ദീൻ ഖാസിം (رحمه الله) വഫാത്തായത്.


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും