റമദാനിലെ തറാവീഹ്: ഇമാം ഖാളി മുല്ലാ ഖുസ്‌റൂ (رحمه الله)


ഭാഗം 8️⃣2️⃣

ഇമാം ഖാളി മുല്ലാ ഖുസ്‌റൂ (رحمه الله)   

ഹിജ്റ -885



مولانا القاضي ملا خسرو رحمه الله  885 هـ

هِيَ خَمْسُ تَرْوِيحَاتٍ لكُلٍّ) أَيْ لِكُلِّ تَرْوِيحَةٍ (تَسْلِيمَتَانِ) فَتَكُونُ التَّسْلِيمَاتُ عَشْرًا

الدرر الحكام في شرح غرر الأحكام  - ص : 120


     

ഹനഫി മദ്ഹബ്

ഇമാം ഖാളി മുല്ലാ ഖുസ്‌റൂ (رحمه الله) റമദാൻ മാസത്തിലെ തറാവീഹ് നിസ്കാരത്തെക്കുറിച്ച് എഴുതി; 'തറാവീഹ്' നിസ്കാരം അഞ്ച് വിശ്രമങ്ങളോടു

കൂടി 2️⃣0️⃣ റക്അത്തുകളാണ്. പത്ത് സലാമോടു കൂടിയാണ് തറാവീഹ് നിസ്കരിക്കേണ്ടത്.

ഉത്തമ നൂറ്റാണ്ടിൽ തുടങ്ങി ഒമ്പതാം നൂറ്റാണ്ടിൽ എത്തിനിൽക്കുന്ന ഈ സമയത്തും മുൻ നൂറ്റാണ്ടുകളിനേതിന് സമാനമായി ഇവിടെയും നാം കാണുന്നത് അഭിപ്രായ വ്യത്യാസം ഇല്ലാതെ തറാവീഹ് നിസ്കാര റക്അത്തുകളുടെ എണ്ണം 20 ആണെന്ന് ഇമാം ഖാളി മുല്ലാ ഖുസ്‌റൂ (رحمه الله) മുസ്‌ലിം ലോകത്തെ ബോധ്യപ്പെടുത്തി കൊടുക്കുന്നതാണ്.


 ഗ്രന്ഥരചയിതാവിന്റെ ലഘു ചരിത്രം:

യൂറോപ്പിലെ ഇസ്‌ലാമിക നിയമ ചരിത്രത്തിലും,ഉസ്‌മാനിയ സാമ്രാജ്യത്തിന്റെ വളർച്ചയിലും നിർണ്ണായക സ്വാധീനം ചെലുത്തിയ മഹാ പണ്ഡിതരായിരുന്നു മുഹമ്മദ് ബിൻ ഫറാമർസ് ബിൻ അലി, എന്ന ഇമാം ഖാളി മുല്ലാ ഖുസ്‌റൂ (رحمه الله)

പ്രശസ്തനായ ഉസ്‌മാനിയ സുൽത്താൻ മുഹമ്മദ് ഫാതിഹിന്റെ (കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ فاتح) ഉസ്താദും, ഉപദേശകനുമായിരുന്നു ഇമാം ഖാളി മുല്ലാ ഖുസ്‌റൂ (رحمه الله) . സുൽത്താൻ മഹാനവർകളെ വളരെയധികം ബഹുമാനിച്ചിരുന്നു. താൻ പണികഴിപ്പിച്ച 'ഫാതിഹ് മോസ്കിൽ' അദ്ദേഹം മുഫ്തിയായും ഖാസിയായും ഇമാമിനെ നിയമിച്ചു.

രണ്ടാം അബൂ ഹനീഫ' ഹനഫി ഫിഖ്‌ഹിലുള്ള അവരുടെ അഗാധമായ അറിവും ഗവേഷണ പാടവവും കാരണം പണ്ഡിതലോകം ഇമാം ഖാളി മുല്ലാ ഖുസ്‌റൂ (رحمه الله)വിനെ "ആ കാലത്തെ അബൂ ഹനീഫ" എന്ന് വിളിച്ചിരുന്നു.

.

 പ്രധാന ഗ്രന്ഥങ്ങൾ:-

ഗുററുൽ അഹ്കാം : ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുള്ള പ്രധാന കിതാബാണിത്.

ദുററുൽ ഹുക്കാം : ഇത് ഇമാം ഖാളി മുല്ലാ ഖുസ്‌റൂ (رحمه الله) തന്നെ 'ഗുററുൽ അഹ്കാമി'ന്റെ വിശദീകരണമാണ് (ശറഹ് )

മിർആതുൽ ഉസൂൽ : ഉസൂലുൽ ഫിഖ്‌ഹിലെ (ഇസ്‌ലാമിക കർമ്മശാസ്ത്ര നിയമങ്ങളുടെ അടിസ്ഥാനം) വളരെ പ്രശസ്തമായ ഗ്രന്ഥം.

പാണ്ഡിത്യത്തോടൊപ്പം തന്നെ അങ്ങേയറ്റം വിനയവും സൂക്ഷ്മതയുമുള്ള വ്യക്തിയായിരുന്നു ഇമാം ഖാളി മുല്ലാ ഖുസ്‌റൂ (رحمه الله). ഇമാം ജീവിതകാലത്ത് സമ്പാദിച്ച സ്വത്തുക്കളെല്ലാം പള്ളികളും മദ്‌റസകളും നിർമ്മിക്കാനാണ് ഉപയോഗിച്ചത്.

തുർക്കിയിലെ അനറ്റോളിയയിൽ ജനിച്ചു. ഹിജ്റ 885-ൽ വഫാതായി


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും