റമദാനിലെ തറാവീഹ്: ഇമാം ബുർഹാനു ശരീഅ മഹ്‌മൂദ് ബിൻ അഹമ്മദ് (رحمه الله)
ഭാഗം 7️⃣0️⃣
ഇമാം ബുർഹാനു ശരീഅ മഹ്‌മൂദ് ബിൻ അഹമ്മദ് (رحمه الله)
ഹിജ്റ -673
برهان الشريعة مَحْمُوْد بن أحمد بن عبيد الله المحبوبي رحمه الله
سنّ التراويح عشرون ركعة بعد العشاء قبل الوتر وبعده خمس ترويحات لك ترويحة تسليمتان وجلسة بعهما قدرة ترويحة والسنة فيها الختم مرة واحدة ولا يترك لكسل القوم ولا يوتر بجماعة خارج رمضان .
وقاية الرواية في مسائل الهداية📚
ഹനഫി മദ്ഹബ്
ഇമാം ബുർഹാനു ശരീഅ (رحمه الله) തറാവീഹിനെ സംബന്ധിച്ച് രേഖപ്പെടുത്തി; റമദാനിൽ ഇശാഅ് നിസ്കാര ശേഷം വിത്ർ നിസ്കാരത്തിൻറെ മുമ്പോ ,ശേഷമോ തറാവീഹ് നിസ്കരിക്കുന്നത് സുന്നത്താണ്.
അഞ്ച് തർവീഹ്കൾ നിസ്കരിക്കണം അതായത് 2️⃣0️⃣ റക്അത്ത്കൾ, ഓരോ നാല് റക്അത്തുകൾക്കിടയിലും അല്പസമയം {നാല് റക്അത്തുകൾ നിസ്കരിക്കാൻ എടുക്കുന്ന സമയം} വിശ്രമിക്കണം.
റമദാൻ പൂർത്തിയാകുമ്പോഴേക്കും തറാവീഹ് നിസ്കാരത്തിൽ ഖുർആൻ ഖത് മ്ൽ ഖുർആൻ (ഖുർആൻ മുഴുവനും പൂർത്തീകരിക്കൽ) സുന്നത്താണ്.പിന്നിൽ നിസ്കരിക്കുന്ന ജനങ്ങളുടെ അലസത കാരണം അത് ഉപേക്ഷിക്കരുത്.റമദാൻ മാസത്തിന് ശേഷം 'വിത്ർ' ജമാഅത്തായി നിസ്കരിക്കരുത്.
തറാവീഹ് നിസ്കാരം കേവലമൊരു ഓട്ട മത്സര പാച്ചൽ ആണ് പലപ്പോഴും നമ്മുടെ നാട്ടിലെ പല സ്ഥലങ്ങളിലും അന്വേഷിച്ചാൽ അറിയാൻ കഴിയുക നാട്ടുകാരുടെ താല്പര്യം അങ്ങനെ ആണെന്നാണ് .അത്തരം നാട്ടുകാർക്ക് ഇത്തരം ഇമാമീങ്ങളുടെ ഉപദേശങ്ങൾ ഫലം ചെയ്യട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഇമാം ബുർഹാനു ശരീഅ മഹ്‌മൂദ് ബിൻ അഹമ്മദ് (رحمه الله) ലഘു ചരിത്രം പരിശോധിക്കാം:
പൂർണ്ണനാമം: സദ്‌റുശ്ശരീഅ അൽ-അക്ബർ മഹ്‌മൂദ് ബിൻ അഹ്മദ് ബിൻ ഉബൈദില്ലാഹ് അൽ-മഹ്ബൂബി എന്നാണ്. ഹനഫി കർമ്മശാസ്ത്രത്തിലെ (ഫിഖ്‌ഹ്) അതികായന്മാരിൽ ഒരാളായിരുന്നു മഹാനവർകൾ.
വിഖായത്തുൽ രിവായ' ഇമാം അൽ-മർഗിനാനിയുടെ (رحمه الله) 'അൽ-ഹിദായ' എന്ന ബൃഹത്തായ ഗ്രന്ഥത്തിന്റെ ചുരുങ്ങിയ രൂപമാണ് ഈ ഗ്രന്ഥം. ഹനഫി മദ്‌ഹബിലെ ഏറ്റവും ആധികാരികമായ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നായാണ് ഇതിനെ ലോകമെമ്പാടുമുള്ള ദർസുകളിലും മദ്രസകളിലും പരിഗണിക്കുന്നത്.
ഇമാം ബുർഹാനു ശരീഅ മഹ്‌മൂദ് ബിൻ അഹമ്മദ് (رحمه الله) യുടെ പേരിനൊപ്പമുള്ള 'ബുർഹാനുശ്ശരീഅ' (ശരീഅത്തിന്റെ തെളിവ്) എന്ന പേര് മഹാനവർകൾക്ക് കിട്ടിയ ആദരസൂചകമായ സ്ഥാനപ്പേരാണ്.
ഹിജ്റ ഏഴാം നൂറ്റാണ്ടിൽ (ഏകദേശം ക്രിസ്താബ്ദം 13-ാം നൂറ്റാണ്ട്) മധ്യേഷ്യയിലെ ബുഖാറയിലാണ് (ഇന്നത്തെ ഉസ്ബെക്കിസ്ഥാൻ) ജീവിച്ചിരുന്നത്. ഹിജ്റ 630-ൽ ജനിച്ചു 680-ൽ വഫാത്തായി.
.jpg)
Comments
Post a Comment