റമദാനിലെ തറാവീഹ്: ഇമാം ജമാലുദ്ദീൻ യൂസുഫ് ബിൻ ഹസൻ അബ്ദുൽ ഹാദി (رحمه الله)
ഭാഗം 6️⃣9️⃣
ഇമാം ജമാലുദ്ദീൻ യൂസുഫ് ബിൻ ഹസൻ അബ്ദുൽ ഹാദി (رحمه الله)
ഹിജ്റ -909
جمال الدين يوسف بن الحسن بن عبد الهادي رحمه الله
السابع: التراويح – ويسن فعلها في رمضان بعد العشاءويسن عشرون ركعة
مغني ذوي الأفهام عن الكتب الكثيرة في الأحكام📚
ഹംമ്പലി മദ്ഹബ്
ഇമാം ജമാലുദ്ദീൻ യൂസുഫ് ബിൻ ഹസൻ അബ്ദുൽ ഹാദി (رحمه الله) 'സുന്നത്ത് നിസ്കാരം' എന്ന അധ്യായത്തിൽ ഇരുപത് സുന്നത്ത് നിസ്കാരങ്ങളെ പറ്റി മഹാനവർകൾ വിശദീകരിക്കുന്നു. അതിൽ ഏഴാമതായി കൊണ്ട് റമദാനിലെ 'തറാവീഹ്' നിസ്കാരത്തെ പരിചയപ്പെടുത്തുന്നു അതിങ്ങനെ കാണാം
'റമദാനിൽ ഇശാഅ് നിസ്കാരത്തിന് ശേഷം തറാവീഹ് നിസ്കരിക്കൽ സുന്നത്താണ് തറാവീഹ് 2️⃣0️⃣റക്അത്തുകളാകുന്നു'.
ഹംബലി മദ്ഹബിലെ പ്രമുഖ പണ്ഡിതരായ ഇമാം ഇബ്നു അബ്ദുൽ ഹാദിയെ (ജമാലുദ്ദീൻ യൂസഫ് ബിൻ ഹസൻ ബിൻ അബ്ദുൽ ഹാദി (رحمه الله) അവർ 'ഇബ്നുൽ മിർദാവിയ' (ابن المبرد) എന്ന പേരിലും പ്രസിദ്ധരാണ്.
ഹിജ്‌റ 840-ൽ സിറിയയിലെ ദമാസ്കസിലാണ് ഇമാം ഇബ്നു അബ്ദുൽ ഹാദിയ (رحمه الله) ജനിച്ചത്. അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരിൽ നിന്ന് ഖുർആൻ, ഹദീസ്, ഫിഖ്ഹ് , ഭാഷാശാസ്ത്രം എന്നിവയിൽ അഗാധമായ അറിവ് നേടി.
ബഹുമാനപ്പെട്ടവരുടെ പ്രധാന പ്രത്യേകതകൾ
ബഹുമുഖ പ്രതിഭയായിരുന്നു കേവലം ഒരു കർമ്മശാസ്ത്ര പണ്ഡിതൻ (ഫഖീഹ്) മാത്രമായിരുന്നില്ല ഇമാം ഇബ്നു അബ്ദുൽ ഹാദിയ (رحمه الله). ചരിത്രം, ഹദീസ് വിജ്ഞാനീയം, അറബി ഭാഷാ നിയമങ്ങൾ (നഹ്‌വ്), വൈദ്യശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിൽ അവർ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.*
ഹംബലി കർമ്മശാസ്ത്രത്തിലെ പിൽക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പണ്ഡിതന്മാരിൽ ഒരാളായി മഹാനവർകൾ കണക്കാക്കപ്പെടുന്നു. 'മുഗ്‌നി ദവിൽ അഫ്ഹാം' (مغني ذوي الأفهام) എന്ന ഗ്രന്ഥം ഹംബലി മദ്ഹബിലെ നിയമങ്ങൾ പ്രതിപാദിക്കുന്ന ഒരു അടിസ്ഥാന ഗ്രന്ഥമാണ്.
ഏകദേശം 400-ലധികം ഗ്രന്ഥങ്ങൾ ഇമാം ഇബ്നു അബ്ദുൽ ഹാദിയ (رحمه الله) രചിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. വിജ്ഞാനത്തോടുള്ള മഹാനവർകളുടെ അടങ്ങാത്ത അഭിനിവേശമാണ് ഇത് കാണിക്കുന്നത്.
പ്രധാന ഗ്രന്ഥങ്ങളിൽ ചിലത്:
മുഗ്‌നി ദവിൽ അഫ്ഹാം: കർമ്മശാസ്ത്രത്തിലെ (ഫിഖ്ഹ്) ലളിതമായ സംഗ്രഹം.
അൽ-ദുററുൽ മൻസൂർ: ഹദീസ് പഠനവുമായി ബന്ധപ്പെട്ടത്.
താരീഖുൽ ഇസ്‌ലാം: ചരിത്രപരമായ വിവരണങ്ങൾ.
ഹിജ്‌റ 909-ൽ (ക്രിസ്താബ്ദം 1503) ദമാസ്കസിലായിരുന്നു ഇമാം ഇബ്നു അബ്ദുൽ ഹാദിയ (رحمه الله) യുടെ വഫാത്ത് . അവിടുത്തെ പ്രശസ്തമായ 'ഖാസിയൂൺ' മലനിരകളുടെ താഴ്‌വരയിലാണ് മഹാനവർകളുടെ മഖ്ബറ നില കൊള്ളുന്നത്.
ചുരുക്കത്തിൽ: ഇസ്‌ലാമിക വിജ്ഞാന ശാഖയിലെ എല്ലാ വിഷയങ്ങളിലും ഒരേപോലെ പാണ്ഡിത്യം തെളിയിച്ച, ലളിതമായ ശൈലിയിൽ വിജ്ഞാനം പകർന്നു നൽകിയ ഒരു വലിയ മഹാപണ്ഡിത പ്രതിഭയായിരുന്നു ഇമാം ഇബ്നു അബ്ദുൽ ഹാദിയ (رحمه الله).
തറാവീഹും, വിത്റും, തഹജ്ജുദും എല്ലാം ഒരേ നിസ്കാരം തന്നെയാണെന്നും, വ്യത്യസ്തങ്ങളായ പേരുകൾ മാത്രമാണെന്ന കേരള വഹാബികളുടെ വാദം ഒമ്പത് നൂറ്റാണ്ടുകളിലൂടെ നാം ഇപ്പോൾ എത്തി നിന്നിട്ടും ഒരൊറ്റ മദ്ഹബിന്റെ ഇമാം പോലും അവരുടെ കർമ്മ ശാസ്ത്ര ഗ്രന്ഥത്തിൽ ഇന്ന് ചില അല്പന്മാർ പറഞ്ഞുകൊണ്ടിരിക്കുന്ന പിഴച്ച വാദം സ്ഥിരപ്പെടുത്തിയില്ല എന്നത് വളരെ പ്രസക്തമാണ്.

Comments
Post a Comment