റമദാനിലെ തറാവീഹ്: ഇമാം ഉമറുൽ വർദി (رحمه الله )
ഭാഗം 6️⃣8️⃣
ഇമാം ഉമറുൽ വർദി (رحمه الله )
ഹിജ്റ -749
عمر بن الوردي رحمه الله
ثم التراويح من الركعات
عشرون فيها عشر تسليمات
البهجة الوردية📚
ശാഫിഈ മദ്ഹബ്
ഇമാം ഉമറുൽ വർദി (رحمه الله) പ്രസിദ്ധമായ മഹാനവർകളുടെ കാവ്യ ഗ്രന്ഥത്തിൽ 'തറാവീഹ്' നിസ്കാരത്തെ സംബന്ധിച്ച് അത്2️⃣0️⃣റക്അത്തുകൾ ആണെന്നും, പത്ത് സലാമുകൾ ഉണ്ടെന്നും രേഖപെടുത്തുന്നു.
ഇമാം ഉമറുൽ വർദി (رحمه الله ) കുറിച്ചുള്ള ലഘുവിവരണം.:-
ഇസ്‌ലാമിക ചരിത്രത്തിലെ പ്രമുഖനായ ഒരു പണ്ഡിതനും, കവിയും, ചരിത്രകാരനുമായിരുന്നു. മഹാനവർകളുടെ പൂർണ്ണനാമം സൈനുദ്ദീൻ അബു ഹഫ്‌സ് ഉമർ ബിൻ മുളഫ്ഫർ ബിൻ അൽ-വർദി (رحمه الله) എന്നാണ്. ഹിജ്റ 691-ൽ (ക്രിസ്താബ്ദം 1292) സിറിയയിലെ 'മഅറത്തുൻ നുഅ്മാൻ' എന്ന സ്ഥലത്താണ് ജനിച്ചത്.
ഇമാം ഉമറുൽ വർദി(رحمه الله) ഒരു മികച്ച ഫഖീഹ് (കർമ്മശാസ്ത്ര പണ്ഡിതൻ), ഭാഷാ പണ്ഡിതൻ, കവി എന്നീ നിലകളിൽ പ്രശസ്തരായിരുന്നു. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരിൽ ഒരാളാണ് അവർ.
അൽ-ബഹ്ജത്തുൽ വർദിയ്യ: ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ്. ഇമാം നവവി (رحمه الله) യുടെ 'അൽ-ഹാവി അൽ-സഗീർ' എന്ന ഫിഖ്ഹ് ഗ്രന്ഥത്തെ 5000-ത്തോളം വരികളുള്ള ഒരു കവിതയായി ഇമാം ഉമറുൽ വർദി (رحمه الله ) ഇതിൽ സംഗ്രഹിച്ചിരിക്കുന്നു.
മറ്റ് ഗ്രന്ഥങ്ങൾ: ചരിത്രത്തിലും, ഭൂമിശാസ്ത്രത്തിലും അവർ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ടവരുടെ ചരിത്ര ഗ്രന്ഥം 'താരീഖ് ഇബ്നുൽ വർദി' എന്നറിയപ്പെടുന്നു.
സങ്കീർണ്ണമായ ഫിഖ്ഹ് നിയമങ്ങളെ പദ്യരൂപത്തിൽ ലളിതമായി അവതരിപ്പിച്ചു എന്നതാണ് ഇമാം ഉമറുൽ വർദി (رحمه الله )യുടെ പ്രത്യേകത. ഇത് വിദ്യാർത്ഥികൾക്ക് നിയമങ്ങൾ എളുപ്പത്തിൽ മനഃപാഠമാക്കാൻ സഹായിച്ചു.
പ്രശസ്തമായ ഉപദേശങ്ങൾ മഹാനവർകളുടെ "ലാമിയത്തുൽ വർദി" (اللامية) എന്ന ഉപദേശ കാവ്യം ലോക പ്രശസ്തമാണ്. അതിലെ ഒരു വരി ഇപ്രകാരമാണ്: "അറിവ് തേടുക, മടി കാണിക്കരുത്. അറിവിനെക്കാൾ അകലെയുള്ളത് മടിയന്മാരിൽ നിന്നാണ്."
ഹിജ്റ 749-ൽ (ക്രിസ്താബ്ദം 1349) സിറിയയിലെ അലെപ്പോയിൽ പടർന്നുപിടിച്ച പ്ലേഗ് ബാധിച്ചാണ് മഹാനരായ ഇമാം ഉമറുൽ വർദി (رحمه الله ) വഫാതായത്
സ്വഹാബികൾ, നാലു മദ്ഹബിൻറെ ഇമാമുകൾ, അതിനു ശേഷം നാലു മദ്ഹബുകളിലെയും ഓരോ നൂറ്റാണ്ടുകളിൽ കഴിഞ്ഞു വന്ന അതിപ്രഗത്ഭരായ മുസ്‌ലിം ലോകത്ത് വന്ന ഇമാമുകൾ ഇവരാരും അഭിപ്രായവ്യത്യാസം ഇല്ലാതെ പദ്യമായും ഗദ്യമായും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലൂടെയും തറാവീഹ് നിസ്കാരം 20 ആണെന്ന് സ്ഥിരപ്പെടുത്തുന്നതാണ് നാം കാണുന്നത്.
.jpg)
Comments
Post a Comment