റമദാനിലെ തറാവീഹ്: ഇമാം ശൈഖ് ഖലീൽ ബിൻ ഇസ്ഹാക്ക് അൽ മാലിക്കി (رحمه الله)
ഭാഗം 5️⃣5️⃣
ഇമാം ശൈഖ് ഖലീൽ ബിൻ ഇസ്ഹാക്ക് അൽ മാലിക്കി (رحمه الله)
ഹിജ്റ - 776
خليل بن إسحاق الجندي المالكي رحمه الله
وتراويح وانفراد بها إن لم تعطل المساجد والختم فيها وسورة تجزىء، ثلاث وعشرون ، ثم جعلت ستا وثلاثين
مختصر خليل 📚- ص : 38
മാലിക്കി മദ്ഹബ്
ഇമാം ശൈഖ് ഖലീൽ ബിൻ ഇസ്ഹാക്ക് അൽ മാലിക്കി (رحمه الله) രേഖപ്പെടുത്തി; 'തറാവീഹ് നിസ്കാരം പള്ളികളെ തൊട്ട് ജമാഅത്ത് മുടങ്ങി പോകുമെന്ന ഭയപ്പാട് ഇല്ലെങ്കിൽ വീട്ടിൽ ഒറ്റക്ക് നിസ്കരിക്കൽ ആണ് ശ്രേഷ്ഠം.
'തറാവീഹ്' നിസ്കാരത്തിൽ ഖത്മുൽ ഖുർആൻ പാരായണം ചെയ്യലും സുന്നത്താണ് അതല്ല ഒരു സൂറത്തിൽ ചുരുക്കലും മതിയാവുന്നതാണ്"
വിത്ർ നിസ്കാരം ഉൾപ്പെടെ തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം2️⃣3️⃣ ആണ് .പിന്നീട് 39 ആക്കാപ്പെട്ടു (മദീനയിൽ 16 റക്അത്തുകൾ അധികരിച്ചതിൻറെ കാരണം ഈ പരമ്പരയുടെ ആദ്യഭാഗത്ത് വിശദമായി കൊടുത്തതു കൊണ്ട് വീണ്ടും ആവർത്തിക്കുന്നില്ല).
ഇമാം ഖലീൽ ബിൻ ഇസ്ഹാഖ് അൽ-ജുന്ദി (رحمه الله) മലിക്കി മദ്ഹബിലെ ഏറ്റവും പ്രശസ്തരായ പണ്ഡിതന്മാരിൽ ഒരാളാണ്.
ആരാണ് ഇമാം ഖലീൽ?
പൂർണ്ണനാമം: ഇമാം സിയാവുദ്ദീൻ അബുൽ മവാഹിബ് ഖലീൽ ബിൻ ഇസ്ഹാഖ് ബിൻ മൂസാ അൽ-ജുന്ദി അൽ-മാലികി (رحمه الله)
ഇമാം ശൈഖ് ഖലീൽ ബിൻ ഇസ്ഹാക്ക് അൽ മാലിക്കി (رحمه الله) ഈജിപ്തിലെ കെയ്‌റോയിലാണ് ജനിച്ചത് (വഫാത്ത് ഹിജ്‌റ 767 / ക്രിസ്താബ്ദം 1365).
മാലികി മദ്ഹബിലെ ഏറ്റവും ആധികാരികമായ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നത് മഹാനവർകളുടെ 'മുഖ്തസർ ഖലീൽ' ആണ്.
മുഖ്തസറിന് പുറമെ മറ്റ് ചില പ്രധാന ഗ്രന്ഥങ്ങളും മഹാനവർകൾ രചിച്ചിട്ടുണ്ട്:
അത്തൗദീഹ് : ഇത് ഇമാം ഇബ്നുൽ ഹാജിബിന്റെ(رحمه الله) 'മുഖ്തസർ' എന്ന ഗ്രന്ഥത്തിനുള്ള ഒരു വലിയ വിശദീകരണമാണ്.
അൽ മനാസിക് (Al-Manasik): ഹജ്ജ് കർമ്മങ്ങളെക്കുറിച്ചുള്ള ഗ്രന്ഥമാണിത്.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment