റമദാനിലെ തറാവീഹ്: ഇമാം അബുൽ ഖാസിം മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ജുസൈ (رحمه الله)
ഭാഗം 5️⃣1️⃣
ഇമാം അബുൽ ഖാസിം മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ജുസൈ (رحمه الله)
ഹിജ്റ - 741
أبو القاسم محمد بن أحمد بن محمد بن عبد الله ابن جزي الكلبي رحمه الله - 741 هـ
قيام الليل مرغب فيه وأفضله آخر الليل واختلف هل الأفضل تكثير الركعات أو طول القيام والترغيب في ليالي رمضان آكد ويستحب القيام فيه بست وثلاثين ركعة سوى الشفع والوتر وقيل بعشرين وفاقا لهم والنوافل في البيوت أفضل ولا يجمع لها في غير رمضان
القوانين الفقهية في تلخيص مذهب المالكية📚 -ص : 188
മാലിക്കി മദ്ഹബ്
ഇമാം അബുൽ ഖാസിം മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ജുസൈ (رحمه الله) സുന്നത്ത് നിസ്കാരങ്ങളെ സംബന്ധിച്ച് പറയുന്ന സ്ഥലത്ത് വിശദീകരിക്കുന്നു; രാത്രി നിസ്കാരങ്ങൾ ഇസ്‌ലാം വളരെ പ്രോത്സാഹിപ്പിച്ച ഒരു കാര്യമാണ്. അതിൽ ഏറ്റവും ശ്രേഷ്ഠം രാത്രിയുടെ അവസാനത്തിൽ നിർവ്വഹിക്കപ്പെടുന്ന നിസ്കാരമാണ്.
നിസ്കാരത്തിൻറെ ദൈർഘ്യം വർദ്ധിപ്പിക്കൽ ആണോ, അതല്ല നിസ്കാര റക്അത്തുകളുടെ എണ്ണം വർദ്ധിപ്പിക്കൽ ആണോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.
റമളാൻ മാസത്തിലെ രാത്രി തറാവീഹ് നിസ്കാരം വളരെ പ്രോത്സാഹിപ്പിക്കപെട്ടതാണ് അത് 36 റക്അത്തുകളാകുന്നു വിത്ർ ഉൾപ്പെടാതെയാണിത് .*
അതേ സമയം മറ്റു മൂന്ന് മദ്ഹബുകളെയും പോലെ "തറാവീഹ്"2️⃣0️⃣റക്അത്ത് ആണെന്ന അഭിപ്രായവും മാലികി മദ്ഹബിൽ ഉള്ളതായി ബഹുമാനപ്പെട്ട ഇമാം അബുൽ ഖാസിം മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ജുസൈ (رحمه الله) രേഖപ്പെടുത്തിവെക്കുന്നു.
മുഴുവൻ പേര്: ഇമാം അബൂ ഖാസിം മുഹമ്മദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ബിൻ അബ്ദില്ലാഹ് ഇബ്നു ജുസയ്യ് അൽ-കൽബി (رحمه الله)
ജനനം ഹിജ്റ 693-ൽ സ്പെയിനിലെ ഗർനാത്തയിൽ
പ്രധാന കിതാബുകൾ:
1) അൽ-ഖവാനീൻ അൽ-ഫിഖ്ഹിയ്യ', 2)അൽ-തസ്ഹീൽ ലി ഉലൂമി തൻസീൽ: ഖുർആൻ തഫ്സീർ3) വസീലത്തുൽ മുസ്ലീം: ദുആകളെയും ദിക്റുകളെയും സംബന്ധിച്ച ഗ്രന്ഥമാണ്.
ഹിജ്റ 741-ൽ (ഏകദേശം 48-ാം വയസ്സിൽ) പ്രസിദ്ധമായ 'തരീഫ്' യുദ്ധത്തിൽ മഹാനവർകൾ രക്തസാക്ഷിയായി.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment