റമദാനിലെ തറാവീഹ്: ഇമാം ഇബ്‌നു മൗദൂദൽ മൗസലി അൽ ഹനഫി ( رحمه الله)
ഭാഗം 5️⃣0️⃣
ഇമാം ഇബ്‌നു മൗദൂദൽ മൗസലി അൽ ഹനഫി ( رحمه الله)
ഹിജ്റ - 683
عبد الله بن محمود بن مودود الموصلي رحمه الله
التَّرَاوِيحُ سُنَّةٌ مُؤَكَّدَةٌ، وَيَنْبَغِي أَنْ يَجْتَمِعَ النَّاسُ فِي كُلِّ لَيْلَةٍ مِنْ شَهْرِ رَمَضَانَ بَعْدَ الْعِشَاءَ، فَيُصَلِّي بِهِمْ إِمَامُهُمْ خَمْسَ تَرْوِيحَاتٍ، كُلُّ تَرْوِيحَةٍ أَرْبَعُ رَكَعَاتٍ بتَسْلِيمَتَيْنِ يَجْلِسُ بَيْنَ كُلِّ تَرْوِيحَتَيْنِ مِقْدَارَ تَرْوِيحَةٍ، وَكَذَا بَعْدَ الْخَامِسَةِ، ثُمَّ يُوتِرُ بِهِمْ، وَلَا يُصَلَّى الْوِتْرُ بِجَمَاعَةٍ إِلَّا فِي شَهْرِ رَمَضَانَ، وَوَقْتُهَا مَا بَيْنَ الْعِشَاءَ إِلَى طُلُوعِ الْفَجْرِ، وَيُكْرَهُ قَاعِدًا مَعَ الْقُدْرَةِ عَلَى الْقِيَامِ. وَالسُّنَّةُ خَتْمُ الْقُرْآنِ فِي التَّرَاوِيحِ مَرَةً وَاحِدَةً
الاختيار لتعليل المختار 📚- ج 1 ص : 68 - 69
ഹനഫി മദ്ഹബ്
ഇമാം ഇബ്‌നു മൗദൂദൽ മൗസലി അൽ ഹനഫി (رحمه الله) രേഖപ്പെടുത്തി ; 'തറാവീഹ്' നിസ്കാരം മുഅക്കദായ സുന്നത്താണ്. റമദാൻ മാസം ഇശാ നിസ്കാരത്തിന് ശേഷം ജനങ്ങൾ ഒരുമിച്ചു കൂടികൊണ്ടാണ് നിസ്കരിക്കേണ്ടത്.
'തറാവീഹ്' നിസ്കാരം അഞ്ച് തർവീഹ്കൾ അതായത്2️⃣0️⃣ റക്അത്തുകൾ കൊണ്ടാണ് നിസ്കരിക്കേണ്ടത്.
ഓരോ തർവീഹ്കളും നാല് റക്അത്തുകൾ വീതമാണ്. ഓരോ രണ്ട് റക്അത്തിലും സലാം വീട്ടേണ്ടതാണ് ഓരോ നാല് റക്അത്തുകൾക്കിടയിലും നാല് റക്അത്ത് നിസ്കരിക്കേണ്ട സമയം വിശ്രമിക്കണം.
ശേഷം വിത്ർ നിസ്കരിക്കണം വിത്ർ നിസ്കാരത്തിലെ ജമാഅത്ത് റമദാനിൽ മാത്രമേ പാടുള്ളൂ. ഇശാ നിസ്കാരത്തിൻറെ ശേഷവും സുബഹിക്ക് മുമ്പായിട്ട് വേണം നിസ്കരിക്കാൻ. കൂടാതെ റമളാനിൽ തറാവീഹ് നിസ്കാരത്തിൽ ഒരിക്കൽ ഖത്മുൽ ഖുർആൻ പൂർത്തിയാക്കൽ സുന്നത്താണ്.
ഗ്രന്ഥ രചയിതാവിന്റെ ലഘു ചരിത്രം
മഹാനവർകളുടെ മുഴുവൻ പേര് ഇമാം അബുൽ ഫദ്ല് മജ്ദുദ്ദീൻ അബ്ദുള്ള ബിൻ മഹ്മൂദ് ബിൻ മൗദൂദ് അൽ-മൂസിലി (റ) ഹിജ്റ 599-ൽ (ക്രിസ്താബ്ദം 1203) ഇറാഖിലെ മോസിലിൽ ജനിച്ചു.
പ്രധാന ഗ്രന്ഥങ്ങൾ
ഹനഫീ മദ്ഹബിലെ ഏറ്റവും വിശ്വസനീയമായ നാല് അടിസ്ഥാന ഗ്രന്ഥങ്ങളിൽ (Al-Mutun al-Arba'ah) ഒന്നായി പരിഗണിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഇമാം ഇബ്‌നു മൗദൂദൽ മൗസലി ( رحمه الله)അൽ-മുഖ്താർ : ഹനഫീ ഫിഖ്ഹിലെ പ്രധാനപ്പെട്ട ഒരു ലഘുഗ്രന്ഥമാണിത്.
അൽ-ഇഖ്തിയാർ ലി തഅ്‌ലീലിൽ മുഖ്താർ ഇബ്‌നു മൗദൂദൽ മൗസലി ( رحمه الله) തന്നെ രചിച്ച 'അൽ-മുഖ്താർ' എന്ന ഗ്രന്ഥത്തിന് അവർ തന്നെ നൽകിയ വിശദീകരണമാണിത്. ഓരോ നിയമത്തിനും ഖുർആനിൽ നിന്നും ഹദീസിൽ നിന്നും യുക്തിയിൽ നിന്നുമുള്ള തെളിവുകൾ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു.
മോസിലിലെ ഖാദിയായി (ജഡ്ജി) മഹാനവർകൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 'അൽ-മൂസിലി' എന്ന് വിളിക്കുന്നത്.
ഇമാം അബൂഹനീഫ(رحمه الله)യുടെയും ശിഷ്യന്മാരായ ഇമാം അബൂ യൂസഫ് (رحمه الله,) ഇമാം മുഹമ്മദ് (رحمه الله) എന്നിവരുടെ അഭിപ്രായങ്ങൾക്കിടയിൽ കൂടുതൽ പ്രബലമായത് ഏതാണെന്ന് വേർതിരിച്ചു കാണിക്കാൻ ഇമാം ഇബ്‌നു മൗദൂദൽ മൗസലി ( رحمه الله)യുടെ ഗ്രന്ഥങ്ങൾ സഹായിക്കുന്നു. ഇന്നും ലോകമെമ്പാടുമുള്ള ദർസുകളിലും അറബിക് കോളേജുകളിലും ഹനഫീ ഫിഖ്ഹ് പഠിപ്പിക്കാൻ ബഹുമാനപ്പെട്ടവരുടെ ഗ്രന്ഥങ്ങൾ ഉപയോഗിക്കുന്നു.
ഹിജ്റ 683-ൽ(ക്രിസ്താബ്ദം 1284) ബാഗ്ദാദിൽ വെച്ച് ഇമാം ഇബ്‌നു മൗദൂദൽ മൗസലി ( رحمه الله) വഫാത്തായി.
അബൂ നവവി✍️
00974 77882082
%20on%20Ideogram.jpg)
Comments
Post a Comment