റമദാനിലെ തറാവീഹ്: ഇമാം ശംസുദ്ദീൻ അബു അബ്ദുല്ല അൽ മക്ദസി (رحمه الله)
ഭാഗം 4️⃣9️⃣
ഇമാം ശംസുദ്ദീൻ അബു അബ്ദുല്ല അൽ മക്ദസി (رحمه الله)
ഹിജ്റ - 699
شمس الدين أبو عبد الله محمد بن عبد القوي رحمه الله (شيخ ابن التيمية)
وصل بشهر الصوم عشرين ركعة
تراويح في جمع وبالوتر شيد
وَصَلِّ بِشَهْرِ الصَّوْمِ عَشْرِينَ رَكْعَةً ... تَرَوِايحَ فِي جَمْعٍ وَبِالوِتْرِ شَيِّدِ
وَقُمْ بَعْدَهَا وَاشْفَعْ هُدِيتَ بِرَكْعَةٍ ... لِتُوتِرَ إِمَّا شِئْتَ بَعْدَ التَّجَهُّدِ
وَأَفْضَلُ نَفْلِ المَرْءِ لَيْلاً بِبَيْتِهِ ... فَقُمْ تِلْوَ نِصْفٍ مِثْلِ دَاوُدَ فَاسْجُدِ
عقد الفرائد وكنز الفوائد📚- 64
ഹമ്പലി മദ്ഹബ്
ഇമാം ശംസുദ്ദീൻ അബു അബ്ദുല്ല അൽ മഖ്ദസി (رحمه الله) പദ്യ രൂപത്തിൽ റമളാനിലെ തറാവീഹിനെ സംബന്ധിച്ച് ഇങ്ങനെ രേഖപ്പെടുത്തി; "നീ റമദാനിലെ 'തറാവീഹ്' 2️⃣0️⃣റക്അത്ത് ജമാഅത്തായി നിസ്കരിച്ചു കൊള്ളുക. ശേഷം വിത്റ് നിസ്കാരം നിർവഹിക്കുകയും ചെയ്യുക".
ഇമാം ശംസുദ്ദീൻ അബു അബ്ദുല്ല അൽ മക്ദസി (رحمه الله) റമദാനിലെ തറാവീഹ് 20 റക്അത്ത് നിസ്കരിക്കുന്നതിനെക്കുറിച്ചും, വിത്ർ നിസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, തഹജ്ജുദിനായി രാത്രിയുടെ പകുതിക്ക് ശേഷം എഴുന്നേൽക്കുന്ന ദാവൂദ് നബിയുടെ (അലൈഹിസ്സലാം) ചര്യയെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു.
ഇമാം ശംസുദ്ദീൻ അബു അബ്ദുല്ല അൽ മക്ദസി (رحمه الله) ലഘുചരിത്രം
ഹംമ്പലി മദ്ഹബിലെ പ്രശസ്ത പണ്ഡിതരും, കവിയുമാണ്.മഹാനാവർകളുടെ അറിവും,സൂക്ഷ്മതയും കാരണം ഇന്നും ഹംമ്പലി പണ്ഡിതന്മാർക്കിടയിൽ അവർ വലിയ ആദരവോടെ സ്മരിക്കപ്പെടുന്നു.
പൂർണ്ണനാമം: മുഹമ്മദ് ബിൻ അബ്ദുൽ ഖവി ബിൻ ബദ്റാൻ ബിൻ മൻസൂർ അൽ-മർദാവി അൽ-മഖ്ദിസി.
ഹിജ്റ 630-ൽ ഫലസ്തീനിലെ 'മർദ' ഗ്രാമത്തിൽ ജനിച്ചു. പിന്നീട് ദമാസ്കസിലേക്ക് താമസം മാറി.
പ്രധാന ഗ്രന്ഥ രചന
ബഹുമാനപ്പെട്ടവരുടെ രചനകളിൽ ഏറ്റവും പ്രസിദ്ധമായത്''അഖ്ദുൽ ഫറാഇദ് വ കൻസുൽ ഫവാഇദ്'' (عقد الفرائد وكنز الفوائد): ഇത് ഏകദേശം 4,000 വരികളുള്ള ഒരു വലിയ പദ്യകൃതിയാണ് ( منظومة - മൻദൂമ). ഇതിൽ ഇസ്ലാമിക കർമ്മശാസ്ത്രം (ഫുഖ്ഹ), വിശ്വാസകാര്യങ്ങൾ (അഖീദ), സ്വഭാവശുദ്ധി (ആദാബ്) എന്നിവയെല്ലാം ഉൾക്കൊള്ളുന്നു.
ഇമാം ശംസുദ്ദീൻ അൽ മക്ദസി (رحمه الله) കർമ്മശാസ്ത്രത്തിലും (ഫിഖ്ഹ്) ഭാഷയിലും (അറബിക്) വലിയ പാണ്ഡിത്യമുള്ളയാളായിരുന്നു. തഖ്‌വയും വിനയവും അവരുടെ പ്രത്യേകതയായിരുന്നു." - ഹാഫിസ് ദഹബി വാക്കുകൾ ആയിരുന്നു ഇത്
ഹിജ്റ 699-ൽ ദമാസ്കസിലാണ് മഹാനവർകൾ വഫാത്തായത്.
ഇസ്തിഗാസയെ വിമർശിച്ച 'കുപ്രസിദ്ധി' നേടിയ ഇബ്നു തൈമിയ്യയുടെ ഉസ്താദും കൂടിയാണ് ബഹുമാനപ്പെട്ട ഇമാം ശംസുദ്ദീൻ അബു അബ്ദുല്ല അൽ മഖ്ദസി (رحمه الله )
'റമദാനിലെ തറാവീഹ്' എന്ന ഈ പരമ്പര മുമ്പോട്ട് പോകുന്തോറും നമുക്ക് കാണാൻ കഴിയുന്നത് നാല് മദ്ഹബുകളിലെയും കർമശാസ്ത്ര പണ്ഡിതന്മാർ വളരെ കൃത്യമായി തെളിവ് ഉദ്ധരിച്ചു കൊണ്ട് മുസ്ലിം ലോകത്തെ തറാവീഹ് നിസ്കാരം 20 റക്അത്തുകൾ ആണെന്നു സ്ഥിരപ്പെടുത്തുന്നതാണ്.
അബൂ നവവി ✍️
00974 77882082

Comments
Post a Comment